Connect with us
inner ad

Kuwait

ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ രണ്ടാം കിട പൗരന്മാരായി മുദ്ര കുത്താനുമുള്ള ശ്രമം എതിർക്കും : കെ.ഐ.സി കുവൈറ്റ്!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര വാർഷിക കൗൺസിൽ മീറ്റ്, വഫ്റ- സിദ്റ റിസോർട്ടിൽ വെച്ച് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ  വ്യാഴാഴ്ച്ച നടന്ന പരിപാടിയിൽ സംഘടനയുടെ കേന്ദ്ര കൌൺസിൽ അംഗങ്ങൾ സംബന്ധിച്ചു.  ചെയർമാൻ ശംസുദ്ധീൻ ഫൈസി ഇടയാറ്റൂർ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു.  കേന്ദ്ര വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അംഗങ്ങൾക്കുള്ള ഉപദേശ സെഷൻ അവതരിപ്പിച്ചു. ഹുസ്സൻ കുട്ടി നീറാണി പ്രവർത്തന റിപ്പോർട്ടും ഇ.സ് അബ്ദുറഹിമാൻ ഹാജി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.  വൈസ് പ്രസിഡന്റുമാരായ അബ്ദുല്ലത്തീഫ് എടയൂർ, മുസ്തഫ ദാരിമി എന്നിവർ സന്നിഹി തരാ യിരുന്നു .

സെക്രട്ടറിമാരായ ഇസ്മായിൽ ഹുദവി (ദഅവ & ഇബാദ്), ശിഹാബ് മാസ്റ്റർ (വിദ്യാഭ്യാസം),  ഹുസ്സൻ കുട്ടി (മുസാനദ), നാസർ കോഡൂർ (സർഗ്ഗലയ), മുനീർ പെരുമുഖം (മീഡിയ & ഐ.ടി), ഫൈസൽ കുണ്ടൂർ (വിഖായ),  കേന്ദ്ര കൺവീനർമാരായ ആരിഫ് (ഉംറ), ശിഹാബ് കോഡൂർ (റിലീഫ്) എന്നിവർ 2023 വർഷ കാലത്തെ വിങ്ങിന്റെ പ്രവത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.   മീഡിയ & ഐ.ടി സെക്രട്ടറി എഞ്ചിനീയർ മുനീർ പെരുമുഖം പ്രമേയം അവതരിപ്പിച്ചു.  ഗ്യാൻ വ്യാപി മസ്ജിദിനുള്ളിൽ പൂജാ കർമ്മങ്ങൾക്ക് അനുമതി നൽകിയ ജില്ലാ കോടതിയുടെ വിധിക്കെതിരെ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യ മതേതര മൂല്യങ്ങളിൽ കെട്ടിപ്പടുത്ത ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പരിവർത്തിക്കാനും, ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി രണ്ടാം കിട പൗരന്മാരായി മുദ്ര കുത്താനുമുള്ള  ശ്രമങ്ങൾക്കെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പ്രമേയം  അവതരിപ്പിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ശിഹാബ് മാസ്റ്റർ വിവിധ ആക്ടിവിറ്റികൾ അവതരിപ്പിച്ചു. ആദിൽ വെട്ടുപാറ, ഹസൻ തഖ്‌വ, തസ്‌ലീം സി.പി, സുബൈർ, ഫൈസൽ ടി വി, ഇല്യാസ് ബാഹസൻ തങ്ങൾ, എന്നിവർ പരിപാടികൾ ഏകോപിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗ തം പറഞ്ഞു. ഫൈനാൻസ് സെക്രട്ടറി  ഫാസിൽ കരുവാരകുണ്ട് നന്ദി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ചെസ്സ്, റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) മംഗഫ് സെൻട്രൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫോക്ക് അംഗങ്ങൾക്കായി ചെസ്സ് & റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ചു. “ഇലക്ട്രോണിക് ഗാഡ്‌ജറ്റുകൾക്ക് വിട” എന്ന സന്ദേശവുമായി നടത്തപ്പെട്ട മത്സരം ഫോക്ക് പ്രസിഡണ്ട് ലിജീഷ് പി. ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് സെക്രട്ടറി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് കൺവീനർ ജോയ്‌സ് ചാക്കോ സ്വാഗതവും പ്രോഗ്രാം കൺവീനർ നിജിൽ നന്ദിയും പറഞ്ഞു. ചെസ്സ് അർബിറ്റർ ശ്രീമതി വള്ളിയമ്മയ് ശരവണനെ (ഫിഡെ നാഷണൽ താരം ) മൊമെന്റോ നൽകി ആദരിക്കുകയുണ്ടായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചെസ്സ് ടൂർണമെന്റിൽ അബേൽ ജോസഫ് വിജയിയും ആദൽ ജോസഫ് റണ്ണറപ്പുമായി. റുബിക്സ് ക്യൂബ് മത്സരങ്ങളിലെ സീനിയർ കാറ്റഗറിയിൽ റോഹ റസൽ, ശ്രീനാഥ്, ഇഷാൻ ഷൈൻ എന്നിവരും ജൂനിയർ കാറ്റഗറിയിൽ ആദിദേവ് പ്രമോദ്, സോഹ റസൽ, ജഹാൻ അരുൺ എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒട്ടേറെ ഫോക്ക്‌ മെമ്പർമാർ പരിപാടിയിൽ പങ്കെടുത്തു . ഫോക്ക് മംഗഫ്ഹാൾ ആണ് മത്സരങ്ങൾക്ക് വേദി ആയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

സ്നേഹ നിലാവ് – ഈദ്‌ സംഗമ’ മായി കൊല്ലം ഫെസ്റ്റ്

Published

on

കുവൈത്ത്‌ സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ പതിനേഴാമത് വാർഷിക ആഘോഷം കൊല്ലം ഫെസ്റ്റ് 2023 “സ്നേഹ നിലാവ് – ഈദ്‌ സംഗമം” എന്ന പേരിൽ നടത്തപ്പെട്ടു. പ്രസിഡന്റ് അലക്സ് പുത്തൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എംബസി ഓഫ് ഇന്ത്യയുടെ സെക്കന്റ്‌ സെക്രട്ടറി ശ്രീ. ഹരിത് കേലത് ശാലറ്റ് ഉത്ഘാടനം ചെയ്തു. കുവൈറ്റി ലോയർ ശ്രീ.തലാൽ താഖി വിശിഷ്ടാതിഥിയാ യിരുന്നു. വിശിഷ്ടാതിഥി യെ അലക്സ് പുത്തൂർ മോമെന്റോ നൽകി ആദരിച്ചു, ജനറൽ സെക്രട്ടറി ബിനിൽ റ്റി ടി, ട്രെഷർ തമ്പി ലൂക്കോസ്, വനിതാ വേദി ചെയർപേഴ്സൺ രഞ്ജന ബിനിൽ രക്ഷാധികാരി ലാജി ജേക്കബ്, അഡ്വൈസറി ജെയിംസ് പൂയപ്പള്ളി, എന്നിവർ സംസാരിച്ചു. പത്താം തരത്തിൽ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികൾകളെ അനുമോദിച്ചു .

Advertisement
1000x200 PX MALAYALI DCTR MDX-02-02

കൊല്ലം ഫെസ്റ്റ് ന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക കൺവീനറായ പ്രമീൾ പ്രഭാകർ വിശ്ഷ്ട അതിഥിക്കു നൽകി, അദ്ദേഹം സെക്രട്ടറി ലിവിൻ വര്ഗീസ്, സജികുമാർ പിള്ള എന്നിവർക്കു ചേർന്നു നൽകികൊണ്ട് പ്രകാശനം ചെയ്തു . സ്പോൺസർമാരായ, അൽ റാഷിധ് ഷിപ്പിങ്, അൽമുള്ള എക്സ്ചേഞ്ച്, മെട്രോ മെഡിക്കൽ സെന്റർ, ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ്, ചാവടിയിൽ ജെഹോഷ് ഗാർഡൻസ്, ജെ ആൻഡ്‌ എ ബിസിനസ്‌ ഗ്രൂപ്പ്‌ , ജേക്കബ്സ് ഇന്റർനാഷണൽ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. ദീർഘ നാളത്തെ സേവനത്തിനു മീഡിയ സെക്രട്ടറി പ്രമീൾ പ്രഭാകരനെ മൊമെന്റോ നൽകി ആദരിച്ചു.
വിവിധ സംഘടന നേതാക്കളും പങ്കെടുത്തു. യോഗത്തിന് ഫെസ്റ്റ് ജനറൽ കൺവീനർ ശശി കുമാർ കർത്താ സ്വാഗതവും ജോയിന്റ് കൺവീനർ സജിമോൻ തോമസ് നന്ദിയും പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സമാജം അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടിയും, ഡികെ ഡാൻസ് , ജാസ് സ്കൂൾ ഓഫ് ഡാൻസ് കുട്ടികളുടെ നിർത്തവും, ജടായു ബീറ്റ്സിന്റെ നാടൻ പാട്ടും, എലൻസാ ഇവന്റ്സിന്റെ ഗാനമേളയും , പരിപാടികൾക്ക് മിഴിവേകി.പ്രോഗ്രാം കൺവീനർ ബൈജു മിഥുനം, അനിൽകുമാർ, സലിൽ വർമ്മ, ഗിരിജ അജയ്, ഷാഹിദ് ലെബ്ബ, സിബി ജോസഫ്, റെജി മത്തായി, ഷാജി സാമൂയേൽ, നൈസാം പട്ടാഴി, അജയ് നായർ, വത്സരാജ്, ലാജി എബ്രഹാം, രാജു വര്ഗീസ്, ജസ്റ്റിൻ സ്റ്റീഫൻ, പ്രിൻസ്, മാത്യു യോഹന്നാൻ, ഷംന, അൽ ആമീൻ, അഷ്‌ന സിബി, എന്നിവരും വനിതാവേദി ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

കെ.ഐ.ജി സാൽമിയ ഏരിയ ഈദ് പിക്നിക് സംഘടിപ്പിച്ചു.

Published

on


കുവൈറ്റ് സിറ്റി : കെ ഐ ജി സാൽമിയ ഏരിയ ഈദ് പിക്നിക് സംഘടിപ്പിച്ചു. കബദ് ഫാം റിസോർട്ടിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പിക്നിക് കെ ഐ ജി കുവൈത്ത്കേ ന്ദ്ര കൂടിയാലോചനാ സമിതി അംഗം സക്കീർ ഹുസൈൻ തുവ്വൂർ ഉത്ഘാടനം ചെയ്തു. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും, ഫൺ ഗെയിമുകളും, ഇൻഡോർ, ഔട്ട്‌ ഡോർ ഗെയിമുകളും സംഘടിപ്പിച്ചു.. കൈകൊട്ടിപ്പാട്ടും ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ നടന്ന വൈഞാനിക ക്വിസ്സും പിക്നിക്ക് ആകർഷണീയമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും വെവ്വേറെ മത്സരങ്ങളും നടന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02


പിക്നിക് കൺവീനർ ജഹാൻ അലിയുടെ നേതൃത്വത്തിൽ വിവിധ കൺവീനർമാരായ സലീം പതിയാരത്ത്, നാസർ പതിയാരത്ത്, അൻസാർ മാള , ഷഫീഖ് ബാവ , ആസിഫ് പാലക്കൽ, ദിൽഷാദ്, ഷാഫി, സഫ്‌വാൻ,നജീബ് വി. സ്, അൻസാർ പറവൂർ, സലാം, ഫാറൂഖ് ശർഖി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന ദാനം സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, സെക്രട്ടറി നിസാർ കെ റെഷീദ്, ആസിഫ് വി ഖാലിദ്, ഇസ്മായിൽ വി. എം എന്നിവർ വിതരണം ചെയ്തു. ജുമുഅ നമസ്കാരത്തിന് അബ്ദുൽ ഷുക്കൂർ വണ്ടൂർ നേതൃത്വം നൽകി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured