Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kuwait

കെ ഐ സി നബിദിന മഹാ സമ്മേളനം ‘മുഹബത്തെ റസൂൽ – 23’ നാളെ ആരംഭിക്കും!

കൃഷ്ണൻ കടലുണ്ടി

Published

on


കുവൈറ്റ് സിറ്റി : സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ കുവൈറ്റ് രൂപമായ കുവൈറ്റ് കേരളം ഇസ്ലാമിക് കൌൺസിൽ, എസ് വൈ എസ് – എസ് കെ എസ് എസ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നബിദിന മഹാ സമ്മേളനം ‘മുഹബത്തെ റസൂൽ – 23 ‘ സപ്തംബർ 28 – 29 വ്യാഴം വെള്ളി ദിവസങ്ങളിൽ നടക്കും. രണ്ടു ദിവസങ്ങളിലായി അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന സമ്മേളനത്തിൽ എസ് കെ എസ് എസ് സംസ്ഥാന ട്രഷറർ സയിദ് ഫഖ്‌റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി, പ്രഗത്ഭ പണ്ഡിതനും പ്രഭാഷകനുമായ സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം എന്നിവർ വിശിഷ്ടതിഥികളായി സംബന്ധിക്കും.ആത്മീയ സദസ്സ് , ബുർദ മജ്ലിസ്, മൗലിദ് സദസ്സ് എന്നിങ്ങനെ വിവിധ സെഷനുകൾക്ക് ശേഷം വെള്ളിയാഴ്ച സന്ധ്യ പ്രാർത്ഥനക്കു ശേഷമായിരിക്കും നബി ദിന മഹാ സമ്മേളനം നടക്കുക. ‘കുവൈത്ത് സുപ്രഭാതം ഓൺലൈൻ’, ‘കെ ഐ സി മൊബൈൽ ആപ്പ് ‘ എന്നിവയുടെ ലോഞ്ചിങ് സമ്മേളനത്തിൽ നടക്കും.

കുവൈറ്റ് കേരളം ഇസ്ലാമിക് കൌൺസിൽ – കെ ഐ സി സിൽവർജൂബിലി വർഷമായി ആചരിക്കുകയാണ് . ഇതോടനുബന്ധിച്ച് കാരുണ്യവും സാംസ്കാരികവുമായ വ്യത്യസ്തതയുള്ള ഇരുപത്തി അഞ്ചു ഇന കർമ്മ പദ്ധതികളും സംഘടന ആവിഷ്‌ക്കരിച്ചിട്ടുള്ളതായി ഭാരവാഹികൾ നടത്തിയ വാർത്ത സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
നിർധനരായ ഇരുപത്തി അഞ്ചു യുവതികൾക്ക് വെവ്വേറെയായി അവരുടെ സങ്കേതത്തിൽ വെച്ച് വിവാഹം നടത്തികൊടുക്കുക, ഇരുപത്തി അഞ്ചു കുടിവെള്ള പദ്ധതി , ഇരുപത്തി അഞ്ചു ഭാവന പദ്ധതി , അർഹരായഇരുപത്തി അഞ്ചു വീട്ടമ്മമാർക്ക്‌ സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള സൗകര്യം ഒരുക്കൽ , ഇരുപത്തി അഞ്ചു പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു സഹായം നൽകൽ തുടങ്ങിയ വൈവിദ്യങ്ങളായ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത് . പല പരിപാടികളും ഇതിനോടകം തന്നെ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട് . സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി പ്രമുഖ എഴുത്തുകാരുടെ മികച്ച ഇരുപത്തി അഞ്ചു പുസ്തകങ്ങൾ ഒന്നിച്ച് വായനക്കാർക്ക് എത്തിക്കുന്നതിനായി പ്രി- പബ്ലിക്കേഷൻ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇത്തരം വൈവിധ്യമേറിയ കർമ്മ പദ്ധതികൾ പ്രയോഗികമാക്കി കൊണ്ടിരിക്കയാണ് കെ ഐ സി കുവൈറ്റ്. സ്ത്രീകളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ സംഘടന കൂടുതൽ ശ്രദ്ധ വെക്കുന്നതാണ്.
വാർത്താ സമ്മേളനത്തിൽ കെ ഐ സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റുർ, മീഡിയ വിഭാഗം തലവൻ അബ്ദുൽ മുനീർ പെരുമുഖം എന്നിവർ സംബന്ധിച്ചു. മറ്റു കെ ഐ സി നേതാക്കളും സന്നിഹിതരായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം: അടിയന്തിരമായി പരിഹരിക്കണം: കെ ഐ സി!

Published

on

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ അവകാശത്തിന്റെ പേരിൽ മേനി പറയുന്ന നാട്ടിൽ യോഗ്യരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിനുള്ള അവകാശം നിഷേധിക്കുന്നത് വിജയ ശതമാനത്തിന്റെ വില കുറയ്ക്കുകയാണ്. 50 പേർക്ക് മാത്രമുള്ള ക്‌ളാസിൽ 65 പേരെ ഇരുത്തുന്നത് പരിഹാരമല്ല. യോഗ്യതയുള്ള വിദ്യാര്ത്ഥികളെ താൽക്കാലിക ബാച്ചിൽ ഇരുത്തുന്നത് നീതീകരിക്കാനാവില്ല. പുതിയ ബാച്ചുകൾ അനുവദിച്ചും മുഴുവൻ സ്കൂളുകളും ഹയർ സെക്കണ്ടറിയായി ഉയർത്തിയും വിദ്യഭ്യാസ രംഗത്തെ ഗൗരവമേറിയ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ ഐ സി) നേതാക്കൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

30 ശതമാനം മാർജിനല്‍ വർധനവ് എന്ന പേരിൽ പരമാവധി 50 കുട്ടികള്‍ പഠിക്കേണ്ട ഒരു ക്ലാസില്‍ 65 പേരെ കുത്തി നിറച്ചു പഠിപ്പിക്കുക വഴി പഠന നിലവാരത്തെ വലിയതോതിൽ ബാധിക്കുന്നുവെന്നാണ് അധ്യാപകരുടെ പരാതി. പഠന നിലവാരം കുറക്കുന്ന ഈ രീതി പാടില്ലെന്ന് സർക്കാർ തന്നെ നിയോഗിച്ച സീറ്റ് ക്ഷാമം പഠിച്ച വി കാർത്തികേയൻ നായർ കമ്മറ്റി നിർദേശിച്ചതാണ്. ഇത്തവണയും ഇതിന് മാറ്റമുണ്ടാകില്ലെന്ന് മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മലപ്പുറം ഉള്‍പ്പെടെ മലബാർ ജില്ലകിളിലെ 40,000 വിദ്യാർഥികളെങ്കിലും ഓപണ്‍ സ്കൂളിനെയും ഡോണേഷനും ഉയർന്ന് ഫീസും നല്കേണ്ട അണ്‍ എയ്ഡഡ് മാനേജ്മെന്റ് സീറ്റുകളെയും ആശ്രയിക്കേണ്ടി വന്നു എന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഈ വർഷവും കഴിഞ്ഞ വർഷത്തേ അതേ രീതി സർക്കാർ പിന്തുടർന്നാല്‍ ഇതു തന്നെയായിരിക്കും അവസ്ഥ.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചില ജില്ലകളിൽ മാത്രം വർഷങ്ങളായി തുടരുന്ന പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാതെ വാചകക്കസർത്ത് കൊണ്ടും താൽക്കാലികമായ നീക്കു പോക്കുകൾ കൊണ്ടും മുന്നോട്ടുപോകാമെന്ന ഉത്തരവാദിത്തപ്പെട്ടവരുടെ ധാർഷ്ട്യം ഇനി മുതൽ വിലപ്പോകില്ലെന്നും പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണണമെന്നും കെ ഐ സി ആവശ്യപ്പെട്ടു. സർക്കാർ-എയ്‌ഡഡ്‌ മേഖലയിൽ പ്ലസ്‌ടു സ്‌കൂളുകൾക്കാവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുകയും സംസ്ഥാനത്തുടനീളം ജനസംഖ്യാനുപാതീകമായി പ്ലസ്‌ടു സീറ്റുകൾ അനുവദിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും കെ.ഐ.സി വാർത്താ കുറിപ്പിൽ അറിയിച്ചു.

Continue Reading

Kuwait

ഒളി മങ്ങാത്ത ഓർമ്മകളിൽ രാജീവ് ഗാന്ധി അനുസ്മരണം.

Published

on

കുവൈറ്റ് സിറ്റി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33 -മത് രക്തസാക്ഷിത്വ ദിനമായ മെയ്‌ 21ന് ഒ.ഐ.സി.സി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. അബ്ബാസിയ ഒ.ഐ.സി.സി. ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ദേശീയ കമ്മറ്റി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ അധ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി. എസ്. പിള്ള ഉത്‌ഘാടനം നിർവഹിച്ചു. രാജ്യം കൈവരിച്ച ഡിജിറ്റലൈസേഷൻ, പഞ്ചായത്ത് രാജ്, അധികാര വികേന്ദ്രീകരണം തുടങ്ങി വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയുടെ ദീർഘ വീക്ഷണങ്ങളോടെ നടപ്പാക്കിയ പദ്ധതികളായിരുന്നു എന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ദേശീയ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ, ജില്ലാ കമ്മറ്റി പ്രസിഡന്റന്മാരായ വിപിൻ മങ്ങാട്ട്, ജസ്റ്റിൻ ജെയിംസ്, യൂത്ത് വിങ് പ്രെസിഡന്റ് ജോബിൻ ജോസ്, ബത്താർ വൈക്കം എന്നിവർ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. നിബു ജേക്കബ്, ജിജോ കോട്ടയം, സജിത്ത് മലപ്പുറം, തോമസ് പള്ളിക്കൽ, കലേഷ് ബി പിള്ള, റിജോ കോശി, ഇലിയാസ് പുതുവാച്ചേരി, ബിനു കുമാർ, ബിജി പള്ളിക്കൽ, ബിജോ പി ആന്റണി തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. നാഷണൽ കമ്മറ്റി ട്രഷറർ രാജീവ് നാടുവിലേമുറി സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

‘ട്രാസ്ക്’ എംപോവെർഡ് ബ്യൂട്ടീസ് 2കെ24 സംഘടിപ്പിച്ചു!

Published

on

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ‘ട്രാസ്ക്’ 2024 വനിതാവേദി വനിതകൾക്കു മാത്രമായി “ട്രാസ്ക് എംപോവെർഡ് ബ്യൂട്ടീസ് 2കെ 24” എന്ന പ്രോഗ്രാമിൽ 80ൽ പരം ട്രാസ്ക് അംഗങ്ങൾ പങ്കെടുത്തു. വിവിധ തരത്തിൽ ഉള്ള കലാ പരിപാടികളും, വിനോദ പരിപാടികളും സംഘടിപ്പിച്ചു. അബ്ബാസിയ ഹൈഡൈൻ ഹാളിൽ വെച്ച് വൈകിട്ട് 3.30 മുതൽ 8.00 മണി വരെ നടത്തിയ പ്രോഗ്രാമിൽ വനിതാ വേദി ജനറൽ കൺവീനർ ശ്രീമതി ജസ്നി ഷമീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാന ഷിജു സ്വാഗതം പറഞ്ഞു, ട്രാസ്ക് പ്രസിഡന്റ് ബിജു കടവി, ആക്ടിംഗ് സെക്രട്ടറി സിജു എം എൽ, ട്രഷറർ തൃതീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വിവിധ ഏരിയകളിൽ നിന്നും ഉള്ള വനിതാവേദി കോഡിനേറ്റർമാരും സിസിഎം അംഗങ്ങളും പരിപാടിയിൽ ആശംസകൾ നേർന്നു. “വുമൺ ഇൻ മൈ ലൈഫ്” എന്ന വിഷയത്തെ ആസ്പദമാക്കി ട്രാസ്ക് അംഗം സിൽജ ആന്റണി പ്രഭാഷണം നടത്തി. വനിതാവേദി കേന്ദ്ര സമിതി, കേന്ദ്ര ഭരണ സമിതി , ഉപദേശക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി സക്കീന അഷ്റഫ് നന്ദി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured