Connect with us
inner ad

Kuwait

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് സർക്കാർ അടിയന്തിര നടപടിഎടുക്കണം : കെ. ഐ. സി.

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ അവകാശത്തിന്റെ പേരിൽ മേനി പറയുന്ന നാട്ടിൽ യോഗ്യരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിനുള്ള അവകാശം നിഷേധിക്കുന്നത് വിജയ ശതമാനത്തിന്റെ വില കുറയ്ക്കുകയാണ്. 50 പേർക്ക് മാത്രമുള്ള ക്‌ളാസിൽ 65 പേരെ ഇരുത്തുന്നത് പരിഹാരമല്ല. യോഗ്യതയുള്ള വിദ്യാര്ത്ഥികളെ താൽക്കാലിക ബാച്ചിൽ ഇരുത്തുന്നത് നീതീകരിക്കാനാവില്ല. പുതിയ ബാച്ചുകൾ അനുവദിച്ചും മുഴുവൻ സ്കൂളുകളും ഹയർ സെക്കണ്ടറിയായി ഉയർത്തിയും വിദ്യഭ്യാസ രംഗത്തെ ഗൗരവമേറിയ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ ഐ സി) വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

30 ശതമാനം മാർജിനല്‍ വർധനവ് എന്ന പേരിൽ പരമാവധി 50 കുട്ടികള്‍ പഠിക്കേണ്ട ഒരു ക്ലാസില്‍ 65 പേരെ കുത്തി നിറച്ചു പഠിപ്പിക്കുക വഴി പഠന നിലവാരത്തെ വലിയതോതിൽ ബാധിക്കുന്നുവെന്നാണ് അധ്യാപകരുടെ പരാതി. പഠന നിലവാരം കുറക്കുന്ന ഈ രീതി പാടില്ലെന്ന് സർക്കാർ തന്നെ നിയോഗിച്ച സീറ്റ് ക്ഷാമം പഠിച്ച വി കാർത്തികേയൻ നായർ കമ്മറ്റി നിർദേശിച്ചതാണ്. ഇത്തവണയും ഇതിന് മാറ്റമുണ്ടാകില്ലെന്ന് മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മലപ്പുറം ഉള്‍പ്പെടെ മലബാർ ജില്ലകിളിലെ 40,000 വിദ്യാർഥികളെങ്കിലും ഓപണ്‍ സ്കൂളിനെയും ഡോണേഷനും ഉയർന്ന ഫീസും നല്കേണ്ട അണ്‍ എയ്ഡഡ് മാനേജ്മെന്റ് സീറ്റുകളെയും ആശ്രയിക്കേണ്ടി വന്നു എന്ന് കണക്കുകള്‍ തെളിയിക്കുന്നു. കഴിഞ്ഞ വർഷത്തേ അതേ രീതി പിന്തുടർന്നാല്‍ ഇതു തന്നെയായിരിക്കുംഈ വർഷവും അവസ്ഥ.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചില ജില്ലകളിൽ മാത്രം വർഷങ്ങളായി തുടരുന്ന പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാതെ വാചകക്കസർത്ത് കൊണ്ടും താൽക്കാലികമായ നീക്കു പോക്കുകൾ കൊണ്ടും മുന്നോട്ടുപോകാമെന്ന നിലപാട് ശരിയല്ല. ഉത്തരവാദിത്തപ്പെട്ടവരുടെഇക്കാര്യത്തിലുള്ള ധാർഷ്ട്യം വിലപ്പോകില്ലെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും കെ ഐ സി ആവശ്യപ്പെട്ടു. സർക്കാർ-എയ്‌ഡഡ്‌ മേഖലയിൽ പ്ലസ്‌ടു സ്‌കൂളുകൾക്കാവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുകയും സംസ്ഥാനത്തുടനീളം ജനസംഖ്യാനുപാതീകമായി പ്ലസ്‌ടു സീറ്റുകൾ അനുവദിച്ച്‌ കൊണ്ട് വിദ്യാഭ്യാസ പുരോഗതി ത്വരിതപ്പെടുത്തണമെന്നുംസമസ്ത അനുകൂലികളുടെ കുവൈറ്റ് രൂപമായ കെ.ഐ. സി. ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ലുലു ഹൈപ്പർമാർക്കറ്റിൽ ‘ബീറ്റ് ദി ഹീറ്റ്’ സമ്മർ ഫാഷൻ സ്പെഷ്യൽസ് – 2024 ആരംഭിച്ചു!

Published

on


കുവൈറ്റ് സിറ്റി : ഉപഭോക്താക്കൾ കാത്തിരിക്കുന്ന സമ്മർ ഫാഷൻ സ്‌പെഷ്യൽസ് – 2024 മെയ് കഴിഞ്ഞ ദിവസം ലുലു അൽ റായ് ഔട്ട്‌ലെറ്റിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ലുലു മാനേജ്‌മെൻ്റിനൊപ്പം ഫാഷനിസ്റ്റുകളും വ്‌ളോഗർമാരും ചേർന്നാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ഇതോടെ കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റ് കളിലും ജൂൺ 15 മുതൽ 21ദിവസം നീണ്ടു പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങളിൽ ആവേശകരമായ വില കിഴിവുകളിൽ ലഭ്യമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏറ്റൻ, കോർട്ടിജിയാനി, ടോം സ്മിത്ത്, ഡിബാക്കേഴ്‌സ്, മാർക്കോ ഡൊണാറ്റെലി, ജോൺ ലൂയിസ്, റിയോ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള ട്രെൻഡി വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ എന്നിവയുടെ വിപുലമായ സെലക്ഷനിലൂടെ ഉപഭോക്താക്കൾക്ക് എല്ലാം 20 ശതമാനം മുതൽ 70 ശതമാനം വരെ വില കുറവ് അനുവദിച്ചിട്ടുണ്ട്. ജനപ്രിയ ഫാഷൻ ബ്ലോഗർമാരെയും വസ്ത്ര പ്രിയരെയും ഉൾപ്പെടുത്തി, ഇവൻ്റ് അലങ്കരിക്കുകയും ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങൾ പരീക്ഷിക്കുന്നതിന് അവസരം നല്കുകയുമുണ്ടായി. കുട്ടികളുടെ വസ്ത്രങ്ങളിലെ ഏറ്റവും പുതിയ വേനൽക്കാല ട്രെൻഡുകൾ പ്രദർശിപ്പിക്കുന്ന ഫാഷൻ ഷോയും നടന്നു. ഫാഷൻ ഷോയിൽ പങ്കെടുത്തവർക്കെല്ലാം ആകർഷകമായ സമ്മാനങ്ങളും ലഭിക്കുകയുണ്ടായി.

Continue Reading

Kuwait

Published

on

അബ്ബാസിയ, കുവൈറ്റ് : ‘പിസ്സ ഇന്ൻ’ അമേരിക്കൻ ഫ്രാഞ്ചൈസിയൂടെ രണ്ടാമത്തെ ഔട്ട്ലെറ്റ് ഇന്നലെ അബ്ബാസിയ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് പുതിയതായി തുറന്ന ഫുഡ് കോർട്ടിൽ ഉത്ഘടനം ചെയ്യപ്പെട്ടു. ‘രാജ ഗ്രൂപ്പ്’ എം ഡി ശ്രീ രോഹിത് ജി. മിർചന്ദാനിയും ഗ്രാൻഡ് ഹൈപ്പർ സിഇഒ ശ്രീ മുഹമ്മദ് സുനീറും ചേർന്നാണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചടങ്ങിൽ ‘പിസ്സ ഇന്ൻ’ ജനറൽ മാനേജർ ശീതൾ നമ്പ്യാർ, മറ്റു ഉന്നത ഉദ്യോഗസ്ഥരും ഗ്രാൻഡ് ഹൈപ്പർ ന്റെ ഉന്നത ഉദ്യഗസ്ഥരും ജലീബ് ബ്രാഞ്ച് മാനേജർ അടക്കമുള്ളവരും കൂടാതെ ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. ‘പിസ്സ ഇന്ൻ’ ജനറൽ മാനേജർ ശീതൾ നമ്പ്യാർ, ഗ്രാൻഡ് ഹൈപ്പർ സിഇഒ ശ്രീ മുഹമ്മദ് സുനീർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു . ഗ്രാൻഡ് ഹൈപ്പറുമായി ചേർന്ന് നടത്തുന്ന ഈ സംരഭമത്തെ വലിയ ഒരു വിജയമായി കാണുവാനും ഇനിയും പുതിയതായി ഔട്ട്ലെറ്റ് തുറക്കാനും ഉള്ള പദ്ധതി നടപ്പിലാകും എന്ന്‌ ‘രാജ ഗ്രൂപ്പ്‌’ സിഇഒ രോഹിത് മിർചന്ദാനി അറിയിച്ചു.

Continue Reading

Kuwait

‘അജ് പക്’ കാരുണ്യ സഹായങ്ങൾ വിതരണം ചെയ്തു !

Published

on

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നു കുടുംബങ്ങളിൽ നിന്നായി 4 പേർക്ക് ധനസഹായം വിതരണം ചെയ്തു. ആലപ്പുഴ, ചെങ്ങന്നൂർ മാന്നാർ ലക്ഷം വീട് കോളനിയിൽ ഇരു വൃക്കകളും തകരാരിലായി ചികിത്സയിൽ കഴിയുന്ന രോഗിക്കും ചെങ്ങന്നൂർ ബുധനൂർ പഞ്ചായത്തിൽ കൂമ്പള്ളൂർ വീട്ടിൽ വൃക്ക രോഗത്താൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും അവരവരുടെ വീട്ടിൽ എത്തി ‘അജ് പക്’ ഏർപ്പെടുത്തിയ സഹായം കൈമാറി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജീവ്‌ നടുവിലെമുറി, മാന്നാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രത്നകുമാരി, ബുധനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുഷ്പലത മധു, അജ്പാക് വൈസ്പ്രസിഡന്റ് ഷംസു താമരക്കുളം, സെക്രട്ടറി ശശി വലിയകുളങ്ങര അജ്പാക് മുൻ നേതാക്കളായ ജോൺസൺ പാണ്ടനാട്, ജോസ് നൈനാൻ, പൊതു പ്രവർത്തകരായ ഹരി കൂട്ടംപേരൂർ, സുരേഷ് തെക്കേകാട്ടിൽ, അശോക് കുമാർ രവീന്ദ്രൻ, ബിജു വലിയകുളങ്ങര, മിഥുൻ കൃഷ്ണ, പ്രാഹ്ലാദൻ കിഴക്കേക്കാട്ടിൽ, കുട്ടൻ കിഴക്കേകാട്ടിൽ, ഷിബു എന്നിവർ സന്നിഹിതർ ആയിരുന്നു. ആലപ്പുഴ, ചെന്നിത്തല സ്വദേശികളായ രണ്ട് കുട്ടികളുടെ പഠനത്തിനുള്ള ധന സഹായവും വിതരണം ചെയ്യുകയുണ്ടായി.

Continue Reading

Featured