ഖേൽരത്ന ; കേന്ദ്രം നടപടി പിൻവലിക്കണമെന്ന് പന്തളം സുധാകരൻ

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന്റ പേരുമാറ്റിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് മുൻ കായിക മന്ത്രി പന്തളം സുധാകരൻ ആവശ്യപ്പെട്ടു. ഇന്ത്യൻ കായികലോകത്തിന് ഉണർവുപകർന്ന 1982 ഏഷ്യൻ ഗയിംസിന്റ മുഖ്യസംഘാടകനായിരുന്ന രാജീവ്ഗാന്ധിയെ ഒരിക്കലും മറക്കാൻ കഴിയില്ല. കായിക മേഖലയുടെ സമഗ്രമാറ്റത്തിനു വേണ്ടി നിലകൊണ്ട പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയെ തമസ്കരിക്കാനുള്ള നീക്കമാണിത്. കായികരംഗത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം കായികമേഖലയെ തകർക്കുന്നതാണ്. നമ്മുടെ ചുണക്കുട്ടന്മാർ ടോക്കിയോയിൽ പോരാടുമ്പോൾ വരുന്ന ഈ വാർത്ത വേദനാജനകം തന്നെയാണ്.   ഹോക്കിയിലെ മാന്ത്രികനായിരുന്ന കായികതാരം
ധ്യാൻചന്ദിനെ ആദരിക്കാൻ ഒരു പേരുമാറ്റമായിരുന്നില്ല വേണ്ടിയിരുന്നത്. ഇത്  ചരിത്ര പുരുഷനായ ആ താരത്തെ നിന്ദിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related posts

Leave a Comment