സി എ കാദറിനെ അനുസ്മരിച്ച് കോണ്‍ഗ്രസ്

തവനൂര്‍ :ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായിരുന്ന സി എ ഖാദറിന്റെ ഒന്നാം ചരമവാര്‍ഷിക ദിനം വിവിധ പരിപാടികളിലൂടെ ആചരിച്ചു.നരിപറമ്പില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലടി ഹെല്‍ത്ത് സെന്ററിലേക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി. പൊല്‍പ്പാക്കര കോണ്‍ഗ്രസ് നന്ദകുമാര്‍ സ്മാരക ഭവനില്‍ സി എ ഖാദറിന്റ അനുസ്മരണവും ഫോട്ടോ അനാചാദനവും സംഘടിപ്പിച്ചു. ചടങ്ങ് എ ഐ സി സി അംഗം ശ്രീ വി ടി ബലറാം ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ചുള്ളിയില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.എ എം രോഹിത്, സുരേഷ് പൊല്‍പ്പാക്കര, കെ വി നാരായണന്‍, ചക്കന്‍ കുട്ടി, ഇ പി വേലായുധന്‍, എസ് സുധീര്‍, കെ ജി ബെന്നി, രാമകൃഷ്ണന്‍ തവനൂര്‍, ആനന്ദന്‍ കറുത്തേടത്ത്, കരീം പോത്തനൂര്‍, എം ടി അറുമുഖന്‍, കുഞ്ഞിമൊയ്തീന്‍, മുസ്തഫ കാടഞ്ചേരി, ഇ പി രാജീവ്, രജ്ജിത്ത് തുറയാറ്റില്‍, ആഷിഫ് പൂക്കരത്തറ, കണ്ണന്‍ നമ്പ്യാര്‍, റാഷി പോത്തനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment