Connect with us
48 birthday
top banner (1)

Thiruvananthapuram

ജീവനക്കാരുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു : കെ
ജി ഓ യു

Avatar

Published

on

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക,ഡി എ കുടിശ്ശിക എന്നിവയിൽ മുഖ്യമന്ത്രിയുടെ നിയമസഭയിലെ റൂൾ 300 പ്രകാരമുള്ള പ്രസ്താവന ജീവനക്കാരെ നിരാശപ്പെടുത്തുന്നു എന്ന് മാത്രമല്ല ജീവനക്കാരുടെ അവസാന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ്യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെസി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.

Advertisement
inner ad

ശമ്പള കുടിശ്ശികയും ഡി എ യും എന്ന് തരുമെന്ന് പോലും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ഇല്ലാത്തത് ജീവനക്കാരോടുള്ള സർക്കാരിന്റെ മനോഭാവമാണ് വ്യക്തമാക്കുന്നത്. 39 മാസത്തെ ഡി എ കുടിശ്ശിക സംബന്ധിച്ചു പ്രസ്താവനയിൽ യാതൊന്നും തന്നെ പറഞ്ഞിട്ടില്ല. ശമ്പള പരിഷ്കരണ കമ്മീഷനെ അടക്കം നിയമിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ മൗനം ദുരൂഹമാണ്.എല്ലാവർഷവും രണ്ട് ഗഡു ഡി എ അനുവദിച്ചാൽ പോലും എല്ലാവർഷവും ഏഴു ഗഡുക്കൾ ജീവനക്കാർക്ക് കുടിശ്ശികയായി നിൽക്കും എന്ന് മാത്രമല്ല പ്രതിവർഷം 25000 മുതൽ ഒന്നേകാൽ ലക്ഷംരൂപ വരെയുള്ള നഷ്ടമാണ് ഒരു ജീവനക്കാരന് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്നു കെ സി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി സമാധി കേസിൽ തീരുമാനം; നാളെ കല്ലറ തുറന്ന് പരിശോധന നടത്തും

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസ് വിവാദത്തിൽ ഒടുവിൽ തീരുമാനമായി. ഗോപന്‍ സ്വാമിയെ സമാധി ചെയ്ത കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി നാളെ പരിശോധന നടത്തും. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച്‌ ആളുകളെ തടയും. ആവശ്യമെങ്കില്‍ ഭാര്യയെയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും തീരുമാനിച്ചിട്ടുണ്ട്. കല്ലറ പൊളിക്കരുതെന്ന കുടുംബത്തിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടിരുന്നു. ഗോപന്‍ സ്വാമി എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും വ്യക്തമാക്കി.മരണം രജിസ്റ്റര്‍ ചെയ്‌തോയെന്നും ഹൈക്കോടതി കുടുംബത്തോട് ചോദിച്ചിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കില്‍ അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും കോടതി അറിയിച്ചു.

Continue Reading

Kerala

മലക്കം മറിഞ്ഞ് മുഖ്യമന്ത്രി; വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു

Published

on

തിരുവനന്തപുരം: വന നിയമ ഭേദഗതിയിൽ മലക്കംമറിഞ്ഞ് മുഖ്യമന്ത്രി. നിയ ഭേദഗതി സർക്കാർ ഉപേക്ഷിച്ചു. മലയോര മേഖലയിലെ കർഷകരുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം കനത്തത്തോടെയാണ് ഇക്കാര്യത്തിൽ സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. കർഷകർക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആശങ്കകൾ പരിഹരിക്കാതെ വനനിയമം ഭേദഗതി ചെയ്യില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കർഷകരുടെ ആശങ്കകൾ ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുത്ത എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് വനനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചത്. വന്യജീവി ആക്രമണം തടയാനുള്ള നടപടികൾക്ക് പ്രധാന പ്രശ്ന‌ം കേന്ദ്രനിയമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നിയമം ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ പോലും പരിമിതിയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍: സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

Published

on


തിരുവനന്തപുരം : നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

ബോബി ചെമ്മണ്ണൂരിന്റെ അടുപ്പക്കാര്‍ ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിലെത്തി സന്ദര്‍ശക പട്ടികയില്‍ പേര് ചേര്‍ക്കാതെ സൂപ്രണ്ടിന്റെ മുറിയിലിരുന്ന് സംസാരിച്ചുവെന്നാണ് വിവരം. ബോബി ചെമ്മണ്ണൂരിന് സൗകര്യമൊരുക്കാന്‍ വേണ്ടി മാത്രം ഈ ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി. ബോബിയെത്തിയപ്പോള്‍ കൈയില്‍ പണമില്ലായിരുന്നു. ജയില്‍ ചട്ടം മറികടന്ന് ബോബിക്ക് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്‍കി. പിന്നീട് ഇത് രേഖകളില്‍ എഴുതി ചേര്‍ത്തെന്നും വിവരമുണ്ട്.

Advertisement
inner ad
Continue Reading

Featured