മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ പ്രതീകാത്മക പഠനം നിർത്തി പ്രതിഷേധം

തിരുവനന്തപുരം: എൻട്രി കേഡർ ഉൾപ്പടെയുള്ള ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കാത്തതിലും നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ പുതിയതായി ആരംഭിച്ച ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിലേക്ക് പുനർവിന്യാസം ചെയ്യുന്നതിലും പ്രേതിഷേധിച്ചു
കെജിഎംസിടിഎ യുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി മെഡിക്കൽ കോളേജ് ഡോക്ടർമാർ പുസ്തകങ്ങൾ പ്രിൻസിപ്പലിന് കൊടുത്ത് പ്രതീകാത്മകമായി പഠനം നിർത്തിയതായി പ്രഖ്യാപിച്ചു കൊണ്ട് സമരം ചെയ്തു .
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന പ്രേതിഷേധം കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ .ബിനോയ് ഉത്ഘാടനം ചെയ്‌തു . ഡോ .രാജ് .സ് .ചന്ദ്രൻ , ഡോ അരവിന്ദ് .സി .സ് ,ഡോ . റോസ്നാര ബീഗം എന്നിവർ സംസാരിച്ചു കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ ,നിർമൽ ഭാസ്‍കർ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം ഉത്‌ഘാടനം ചെയ്തു.
.സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലനിലപാട് ഉണ്ടാകാത്തപക്ഷം കഠിനമായ സമരപരിപാടികളിലേക്ക് നീങ്ങുവാൻ ഡോക്ടർമാർ നിർബന്ധിതരാകുമെന്നും അത്തരം സാഹചര്യങ്ങളിലേക്ക് മെഡിക്കൽ കോളേജ് അധ്യാപകരെ തള്ളിവിടരുതെന്നും സംഘടന ഓർമിപ്പിച്ചു.

Related posts

Leave a Comment