കേശവദാസപുരം മനോരമ കൊലപാതകത്തിൽ പ്രതി ആദം അലിയുമായി തെളിവെടുപ്പ് തുടങ്ങി


തിരുവനന്തപുരം : കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതി ആദം അലിയുമായി തെളിവെടുപ്പ് തുടങ്ങി . കഴിഞ്ഞ ദിവസമാണ് മനോരമയെ(68) സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ദിനരാജ് മകളുടെ വീട്ടില്‍ പോയപ്പോഴായിരുന്നു കൊലപാതകം. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയില്‍ നിന്ന് ആര്‍പിഎഫ് ആണ് പിടികൂടിയത്. തമ്പാനൂർ റെയില്‍വ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളിലെ പൊലീസിനും സുരക്ഷാ സേനകള്‍ക്കും വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആര്‍പിഎഫ് ഇയാളെ പിടികൂടിയത്.

Related posts

Leave a Comment