Connect with us
48 birthday
top banner (1)

Kerala

കേരളത്തിനു നഷ്ടമാകുന്നത് അസാധരണ നേതാവിനെ: ആന്റണി

Avatar

Published

on

തിരുവനന്തപുരം: പ്രിയ സഹപ്രവർത്തകന്റെ വേർപാടിൽ ഹൃദയം നുറുങ്ങി എ.കെ. ആന്റണി. കേരളത്തിന് ഒരു സാധാരണ നേതാവിനെയല്ല നഷ്ടമായത്. ആർക്കും എപ്പോൾ വേണമെങ്കിലും ഏതു കാര്യത്തിനും സമീപിക്കാവുന്ന ഒരാളെയാണ്. അസാധ്യമായതിനെപ്പോലും സാധ്യമാക്കാനുള്ള വൈഭവം ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നു എന്നും ആന്റണി പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണമെന്ന് എകെ ആന്റണി.
തനിക്ക് ഉമ്മൻ ചാണ്ടി സഹപ്രവർത്തകൻ മാത്രമല്ല. സഹോദരൻ കൂടിയാണ്. എന്റെ വിവഹക്കാര്യം പോലും ആദ്യം സംസാരിച്ചത് ഉമ്മൻ ചാണ്ടിയോടാണ്. തന്റെ പൊതുജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ വിയോ​ഗം. തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരനും ഉമ്മൻചാണ്ടിയാണെന്നും ആന്റണി പറഞ്ഞു.
ഉമ്മൻചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ്. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കൽ ആയിരുന്നു ലക്ഷ്യം. സഹായം തേടിവരുന്നവരെ നിരാശരാക്കിയില്ല. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഭരണാധികാരിയാണ്. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മൻചാണ്ടി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മൻചാണ്ടിയുടെ മരണമെന്നും ആന്റണി കൂട്ടിച്ചേർത്തു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

നീലേശ്വരം വെടിക്കെട്ട് അപകടം: മൂന്നു പ്രതികള്‍ക്ക് ജാമ്യം

Published

on

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റു ചെയ്ത മൂന്നു പ്രതികള്‍ക്ക് ജാമ്യം. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി. രാജേഷ് എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്.

അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ വെടിപ്പുരക്ക് തീപിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയില്‍ കനല്‍തരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു.

Advertisement
inner ad

അപകടം അന്വേഷിക്കാന്‍ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഉത്സവത്തിന് പടക്കം പൊട്ടിക്കുന്നതിന് പൊലീസിന്റെയോ കലക്ടറുടെയോ അനുമതി വാങ്ങിയിരുന്നില്ല. ക്ഷേത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഷെഡിലാണ് പടക്കം സൂക്ഷിച്ചത്. ഇതിനടുത്തുവെച്ചാണ് പൊട്ടിച്ചത്. വെടിപ്പുരക്ക് അകത്തും പുറത്തും ജനങ്ങള്‍ തിങ്ങിക്കൂടിനിന്നതാണ് പരിക്കേറ്റവരുടെ എണ്ണം ഇത്രയേറെ വര്‍ധിക്കാനുണ്ടായ കാരണം.

Advertisement
inner ad
Continue Reading

Kerala

ഉപതെരഞ്ഞടുപ്പിന് ഒരുങ്ങി വയനാട്: 1,471,742 വോട്ടര്‍മാര്‍

Published

on

കല്‍പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ പത്രസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 1,471,742 വോട്ടര്‍മാരാണുള്ളത്. 2004 സര്‍വിസ് വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്. ഭിന്നശേഷിക്കാരും 85 വയസ്സിന് മുകളിലുമുള്ള മുതിര്‍ന്ന പൗരന്മാരുമടങ്ങിയ 7519 വോട്ടര്‍മാരാണ് വീടുകളില്‍ നിന്നുതന്നെ വോട്ട് ചെയ്യാന്‍ ഇതുവരെ സന്നദ്ധത അറിയിച്ചത്.

ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെ കമീഷനിങ്ങ് നവംബര്‍ അഞ്ചിന് നടക്കും. ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം. ഉഷാകുമാരി, എ.ഡി.എം എം. ബിജുകുമാര്‍, സുല്‍ത്താന്‍ബത്തേരി അസി. റിട്ടേണിങ്ങ് ഓഫീസര്‍ കെ. മണികണ്ഠന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍

Advertisement
inner ad

(മണ്ഡലം, പുരുഷന്മാര്‍, സ്ത്രീകള്‍, ആകെ വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍)

മാനന്തവാടി: 100100, 102830, 202930

Advertisement
inner ad

സുല്‍ത്താന്‍ബത്തേരി: 110723, 116765, 227489

കല്‍പറ്റ: 102573, 108183, 210760

Advertisement
inner ad

തിരുവമ്പാടി: 91434, 93371, 184808

ഏറനാട്: 93880, 91106, 184986

Advertisement
inner ad

നിലമ്പൂര്‍: 110826, 115709, 226541

വണ്ടൂര്‍: 115508, 118720, 234228

Advertisement
inner ad

1354 പോളിങ്ങ് സ്റ്റേഷനുകള്‍

വയനാട് ലോക്സഭാ മണ്ഡലത്തില്‍ 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനും സജ്ജമാക്കുന്നത്. മാനന്തവാടി 173, സുല്‍ത്താന്‍ബത്തേരി 218, കല്‍പ്പറ്റ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂര്‍ 209, വണ്ടൂര്‍ 212 എന്നിങ്ങനെയാണ് പോളിങ്ങ് സ്റ്റേഷനുകള്‍. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളിലും പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ്ങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

Advertisement
inner ad

ഏഴ് വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍
വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഏഴ് വിതരണ സ്വീകരണ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജ്, കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്‌കൂള്‍, മൈലാടി അമല്‍ കോളജ് എന്നിവടങ്ങളില്‍ നിന്നാണ് വോട്ടിങ്ങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടക്കുക.
എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

മാനന്തവാടി നിയോജകമണ്ഡലത്തിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളിലും സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിലും, കല്‍പറ്റ നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ എസ്.കെ.എം.ജെ സ്‌കൂളിലും തിരുവമ്പാടി മണ്ഡലത്തിലെ വോട്ടുകള്‍ കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂളിലുമാണ് എണ്ണുക. ഏറനാട്, വണ്ടൂര്‍ , നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ അമല്‍ കോളജ് മൈലാടി സ്‌കില്‍ ഡെവലപ്‌മെന്റ് ബില്‍ഡിങ്ങിലുമാണ് എണ്ണുക. തപാല്‍ വോട്ടുകള്‍ കല്‍പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ താല്‍ക്കാലിക കെട്ടിടത്തില്‍ എണ്ണും.

Advertisement
inner ad

ചൂരല്‍മലയില്‍ രണ്ട് ബൂത്തുകള്‍

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ്ങ് ബൂത്ത് ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ പറഞ്ഞു.

Advertisement
inner ad

ജില്ലയില്‍ അതീവ സുരക്ഷാസന്നാഹം

ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തര്‍ സംസ്ഥാന സേനയും അന്തര്‍ ജില്ലാ സേനയും തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തും. കൂടാതെ സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പോലീസ് പരിശോധന നടക്കുന്നുണ്ട്. സ്ട്രോങ്ങ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എന്‍.സി.സി, എസ്.പി.സി തുടങ്ങി 2700 പോലീസ് അധിക സേനയും ജില്ലയിലുണ്ടാകും. രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 17,96,000 രൂപ തെരഞ്ഞെടുപ്പ് പരിശോധന സംഘം ഇതിനകം ജില്ലയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 95210 രൂപ വിലമതിക്കുന്ന 147.90 ലിറ്റര്‍ മദ്യവും എക്സൈസ് സംഘം പിടികൂടി. 3,84,550 രൂപ വിലവരുന്ന 1998.94 ഗ്രാം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും പിടികൂടി

Advertisement
inner ad
Continue Reading

Kerala

‘പെന്‍ഷന്‍ കിട്ടിയിട്ട് മാസങ്ങളായി’;
പരാതിയുമായി രാഹുലിന് മുന്നില്‍ അമ്മമ്മാര്‍

Published

on

പാലക്കാട്‌ : തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ കണ്ണാടി പഞ്ചായത്തിലെ ഉപ്പുംപാടത്ത് രാഹുല്‍ മാങ്കൂട്ടത്തിലെത്തിയപ്പോള്‍ അമ്മമ്മാര്‍ പരാതിയുമാണ് എത്തിയത്. പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്നില്ല,മരുന്ന് വാങ്ങിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്…മോനെ’ എന്ന് അമ്മമ്മാരായ കാര്‍ത്ത്യായനിയും,കുഞ്ചിയും,ലക്ഷിയും രാഹുല്‍ മാങ്കൂട്ടത്തിലിനോട് പറഞ്ഞു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുമ്പോഴും പെൻഷൻ ലഭിക്കാത്തതിന്റെ പരാതി ഒട്ടേറെ അമ്മമാർ പങ്കുവെക്കുന്നുണ്ട്. പലരും പെൻഷൻ തുകയെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതുപോലും. അവർക്കെല്ലാം കനത്ത പ്രഹരമാണ് സർക്കാർ നൽകിയിരിക്കുന്നത്. അമ്മമാരുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട ശേഷം രാഹുൽ ഇടപെടാമെന്ന ഉറപ്പു നല്‍കിയാണ് മടങ്ങിയത്.

Continue Reading

Featured