Connect with us
48 birthday
top banner (1)

Kuwait

മലയാളി യുവാവ് ന്യൂമോണിയയെത്തുടർന്ന് കുവൈറ്റിൽ നിര്യാതനായി !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി : ന്യൂമോണിയയെ തുടർന്ന് കൊല്ലം പേരിനാട് സ്വദേശി സാഗർ ചിറയിൽ ഗോപിനാഥൻ നായർ (58) ആണ് മരണപെട്ടത്.ബ്രിഡ്‌ജസ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ സിന്ധു, മക്കൾ. സേതു ലക്ഷ്മി, സ്നേഹലക്ഷ്മി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

എറണാകുളം ജില്ലാ അസോസിയേഷൻ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷിച്ചു

Published

on

കുവൈറ്റ് സിറ്റി :എറണാകുളം ജില്ലാ അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ‘ഇ ഡി എ കൊച്ചിൻ കാർണിവൽ 2025’ സുലൈബിയ മുബാറകിയ റിസോർട്ട് & ഫാം ഹൌസിൽ വച്ച് നടത്തി. അതി മനോഹരമായ മുബാറകിയ റിസോർട്ട് ൽ അസോസിയേഷൻ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ വർണശബ്ലമായ കരോൾ ഗാന മത്സരത്തിൽ ഒന്നാം സമ്മാനം സാൽമിയയും, രണ്ടാം സമ്മാനം അബ്ബാസിയയും, മുന്നാം സമ്മാനം ഫഹാഹീൽ യൂണിറ്റിനും ലഭിച്ചു. ഒന്നാം സമ്മാനർഹരായ സാൽമിയ യുണിറ്റിന് ജിമ്മി മെമ്മോറിയൽ ഏവറോളിംഗ് ട്രോഫി പ്രസിഡന്റ് വർഗീസ് പോൾ നൽകി. ഇ ഡി എ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും, കുവൈറ്റിലെ പ്രശസ്തരായ ഗായകർ അവതരിപ്പിച്ച ഗാനമേളയും പ്രോഗ്രാമിന്റെ മാറ്റു കൂട്ടി.

ഇ ഡി എ കുടുംബാംഗങ്ങളുടെ ഭവനത്തിൽ ഒരുക്കിയ പുൽക്കൂട് മത്സരത്തിൽ സിജോ ജോൺ സാൽമിയ ഒന്നാം സമ്മാനവും, ജിജു പോൾ ഫഹാഹീൽ രണ്ടാം സമ്മാനവും, ജോബി ഈരാളി അബ്ബാസിയ മൂന്നാം സമ്മാനവും നേടി. സമ്മാനർഹർക്ക് സമ്മാനങ്ങൾ നൽകുകയും, ജഡ്ജ്മാരായ മുൻ മഹിളാ വേദി ചെയർപെഴസൻ ലിസ വർഗീസ്, ഷിന ജീവൻ, ഷജിനി അജി എന്നിവരെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു .

തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് വർഗീസ് പോൾ ആദ്യക്ഷ വഹിക്കുകയും, ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് സ്വാഗതവും, അഡ് വൈസറി ബോർഡ് ചെയർമാനും, ഇവന്റ് ജോയിന്റ് കൺവീനറുമായ ജോയി മന്നാടൻ, ജനറൽ കോർഡിനേറ്റർ പ്രവീൺ മാഡശ്ശേരി, ഇവന്റും ജോയിന്റ് കൺവീനറുമായ ജിയോ മത്തായി, ജോയിന്റ് കൺവീനർ ബാലകൃഷ്ണൻ മല്ല്യ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇവന്റ് കൺവീനർ ജോസഫ് കോമ്പാറ നന്ദി രേഖപ്പെടുത്തി. ഇ ഡി എ ഒരുക്കിയ 2025 വർഷത്തെ കലണ്ടർ ജനറൽ സെക്രട്ടറി പ്രസിഡന്റിന് നൽകി പുറത്തിറക്കി. പ്രോഗ്രാം കൺവീനർ ഷജിനി അജി, ഫുഡ് കൺവീനർ ജോബി ഈരാളി, ധനജ്ഞയൻ, ഷീബ പെയ്റ്റൺ, വിനോദ്, ജിജു പോൾ, സജിത്ത് കുമാർ, അംഗറിങ് ജോളി ജോർജ്, സോണിയ ജോബി, യുണിറ്റ് കൺവീനർ പിറ്റർ, സജിത്ത് കുമാർ, വൈസ് പ്രസിഡന്റ് അജി മത്തായി തുടങ്ങിയവർ ഇവന്റിന് നേതൃത്വം നൽകി. സ്വാദിഷ്ഠമായ ഭക്ഷണവും, ബാർബിക്യുവും, ക്യാമ്പ് ഫയറും ഇവന്റിന്റെ മറ്റു ആകർഷണങ്ങളായിരുന്നു.

Advertisement
inner ad
Continue Reading

Kuwait

രാജ ട്രേഡിങ്ങ് കമ്പനി – ബിഡികെ കുവൈറ്റ് രക്തദാന ക്യാമ്പ് നടത്തി

Published

on

കുവൈറ്റ് സിറ്റി : രാജ ട്രേഡിങ്ങ് കമ്പനിയും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 2025 ജനുവരി 13, ഉച്ചയ്ക്ക് 2.30 മണി മുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ ഒട്ടേറെ ദാതാക്കൾ രക്തം ദാനം ചെയ്തു. രാജ ട്രേഡിങ്ങ് കമ്പനി സിഇഓ ശ്രീ രോഹിത് മിർച്ചന്താനി, എം ഡി ശ്രീ ജയ് മിർച്ചന്താനി എന്നിവർ ചേർന്ന് ഉത്ഘാടനം നിർവഹിച്ച ക്യാമ്പിന് കുട കൺവീനർ മാർട്ടിൻ, രാജൻ തോട്ടത്തിൽ, നളിനാക്ഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. രാജ ട്രേഡിങ്ങ് കമ്പനി സ്റ്റാഫ്, ബിഡികെ കുവൈറ്റ് പ്രവർത്തകർ, ഏയ്ഞ്ചൽ വിങ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് വിജയകരമായി സമാപിച്ചു. 1961 മുതൽ പ്രവർത്തിക്കുന്ന രാജ ട്രേഡിങ്ങ് കമ്പനിയുടെ സാമൂഹിക പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ബിഡികെ കുവൈറ്റ് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് കാവാലം, രാജാ ജനറൽ ട്രേഡിംഗ് കമ്പനിയുടെ സിഇഒ ശ്രീ. രോഹിത് മിർച്ചന്ദാനി & എം.ഡി, ശ്രീ. ജയ് മിർച്ചന്ദാനി എന്നിവർക്ക് മെമൻ്റോ നൽകി കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയെ ആദരിച്ചു. സാമൂഹികക്ഷേമ തൽപരരായ വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ബിഡികെ കുവൈറ്റ് ചാപ്റ്ററിനെ 99811972, 90041663 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisement
inner ad
Continue Reading

Global

ഇസ്റാഅ് – മിഅ്റാജ് ; കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധി

ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ

Published

on

കുവൈത്ത് സിറ്റി: ഇസ്റാഅ് – മിഅ്റാജ് പ്രമാണിച്ച് കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 1 ശനിയാഴ്ച വരെയാണ് അവധി. ജനുവരി 27 തിങ്കളാഴ്ചയാണ് ഇസ്റാഅ് – മിഅ്റാജ് എങ്കിലും കുവൈത്തി മന്ത്രിസഭാ തീരുമാനപ്രകാരം അവധി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതു സ്ഥാപനങ്ങളും അടച്ചിടും. ഫെബ്രുവരി രണ്ടിനാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

Continue Reading

Featured