ഓസ്ട്രിയൻ പ്രധാനമന്ത്രിക്കു മലയാളി പ്രസ് സെക്രട്ടറി

വിയന്ന. ഓസ്ട്രിയൻ പ്രധാനമന്ത്രിക്കു ചങ്ങനാശേരിക്കാരൻ പ്രസ് സെക്രട്ടറി. ഓസ്ട്രിയൻ പ്രധാനമന്ത്രി ഷാലൻ ബെർഗിന്റെ പ്രസ് സെക്രട്ടറിയായി ചങ്ങനാശേരിയിലെ പാലത്തുങ്കൽ കുടുംബാംഗമായ ഷിൽട്ടൻ ജോസഫ് പാലത്തുങ്കലാണ് നിയമിതനായത്. ഓസ്ട്രിയൻ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ പ്രമുഖ പദവികൾ വഹിച്ചുവരികയാണ് ഷിൽട്ടൻ. അഴിമതി ആരോപണങ്ങളെ തുടർന്ന് സെബാസ്റ്റിയൻ കുർസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്നാണു വിദേശകാര്യ മന്ത്രിയായിരുന്ന ഷാലൻ ബെർഗ് പ്രധാനമന്ത്രി പദവിയിലെത്തിയത്. അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച ചാൻസലർ ഓഫിസിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലുള്ള പ്രസ് സെക്രട്ടറിയെ മാറ്റി ഷിൽട്ടനെ നിയമിച്ചത്. വിയന്നയിലാണ് ഷിൽട്ടൻ ജോസഫ് ജനിച്ചതും വളർന്നതും. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂൾ, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി, ഹാർവാർഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Related posts

Leave a Comment