Connect with us
48 birthday
top banner (1)

Kerala

ഭരണ പരാജയം മൂടിവയ്ക്കാൻ കേരളീയം, ചെലവ് 4 കോടി

Avatar

Published

on

തിരുവനന്തപുരം: ഇടതു സർക്കാരിന്റെ ഭരണപരാജയം മൂടിവയ്ക്കാൻ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയുടെ പ്രചാരണത്തിന് ചെലവഴിക്കുന്നത് നാല് കോടിയോളം രൂപ. മീഡിയ സെൻററുകൾ സജ്ജമാക്കുന്നത് മുതൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അവതാർ വരെ ഒരുക്കിയാണ് പ്രചാരണം. സിപിഎം നേതൃത്വത്തിലുള്ള സൈബർ പ്ലാറ്റ്ഫോമിലേക്കാണ് ഇതിൽ നല്ലൊരു പങ്കും ചെല്ലുന്നത്.
രണ്ട് ലക്ഷം രൂപ ചെലവിൽ ഒരു ഇൻഫർമേഷൻ കൗണ്ടർ, അവിടെ രണ്ട് ലക്ഷം ചെലവിൽ കമ്പ്യൂട്ടർ, 25000 രൂപക്ക് ഇൻറർനെറ്റ്, മീഡിയ സെൻററിൽ ഇരിക്കുന്നവർക്ക് താമസത്തിനും ഭക്ഷണത്തിനും 11 ലക്ഷം രൂപ വരെ ചെലവ് എന്നിങ്ങനെയാണ് തുക വകയിരുത്തുന്നത്.
ഡൽഹി ദേശീയ അന്തർ ദേശീയ മീഡിയ ഡെസ്കും അനുബന്ധ പ്രവർത്തനങ്ങളുമായി മൂന്ന് ലക്ഷം രൂപ വേറെയും. ഓട്ട് ഡോർ പബ്ലിസിറ്റിയും ഔട്ട് ഓഫ് ബോക്സ് കാമ്പെയിനും ഓൺലൈൻ കോണ്ടസ്റ്റും അടക്കം വിവിധ തലക്കെട്ടുകളിലാണ് കേരളീയത്തിന്റെ പ്രചാരണത്തിന് പണം അനുവദിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ പുഷിംഗ് ആന്റ് പ്രമോഷൻ എന്ന പേരിൽ മാത്രം 30 ലക്ഷത്തി 50000 രൂപയുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗിന് 15 ലക്ഷം, കേരളീയം പേജ് പ്രമോഷന് 50000 രൂപ, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും കൈകാര്യം ചെയ്യാൻ ആറ് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
സെലിബ്രിറ്റികൾക്ക് ഒപ്പം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അവതാർ 10 എണ്ണമുണ്ട്. 3 ലക്ഷമാണ് ഇതിന്റെ ബജറ്റ്. കേരളീയം ഹോർഡിംഗ്സുകൾ സ്ഥാപിക്കാൻ 50 ലക്ഷവും മൊബൈൽ ഡിസ്പ്ലെ വാനുകൾ ഓടിക്കാൻ 3 ലക്ഷത്തി 15 ആയിരവും അനുവദിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഡിസൈനിംഗ് ചെലവും സാംസ്കാരിക പരിപാടികളുടെ പ്രചാരണ ചെലവും വിവിധ കേന്ദ്രങ്ങളിൽ പ്രചാരണം നടത്താൻ കുടുംബശ്രീക്ക് നൽകുന്നതും എല്ലാം ചേർത്ത് മറ്റ് ചെലവുകൾക്കുമായി 1.85 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Kerala

ബ്രൂ​വ​റി​യിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം; 18 തവണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

Published

on

തിരുവനന്തപുരം: പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ൽ സ്വകാര്യ ബ്രൂ​വ​റി​ക്ക് അ​നു​മ​തി നൽകിയ സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നി​യ​മ​സ​ഭ​യി​ലേക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സംഘ​ർ​ഷം. സമരക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് 18 തവണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. യൂത്ത് കോൺഗ്രസ്‌ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് രാഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത​തു. സമരം നി​യ​മ​സ​ഭ​യ്ക്ക് മു​ന്നി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു. നി​ര​വ​ധി ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചെ​ങ്കി​ലും പ്രവർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​യി​ല്ല. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് അ​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞ​തോ​ടെ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ​തി​രെ​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.

Continue Reading

Ernakulam

കൂത്താട്ടുകുളം കൗണ്‍സിലര്‍ കലാ രാജു ഇന്ന് രഹസ്യമൊഴി നല്‍കില്ല

Published

on

കൊച്ചി: കൂത്താട്ടുകുളം കൗണ്‍സിലര്‍ കലാ രാജു ഇന്ന് രഹസ്യമൊഴി നല്‍കില്ല. ആരോഗ്യപ്രശ്നങ്ങള്‍ മൂലം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് കലാ രാജു. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി രഹസ്യമൊഴി നല്‍കാനായിരുന്നു നിര്‍ദേശം. നിലവില്‍ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കോലഞ്ചേരിയിലെത്തി മൊഴി നല്‍കാനാവില്ലെന്ന് കലാ രാജു മജിസ്ട്രേറ്റിനെ അറിയിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് എല്‍ഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫിന്റെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി ആരോപണമുയര്‍ന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് കലാ രാജുവിന്റെ പരാതി.

Advertisement
inner ad

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി. മോഹന്‍, പാര്‍ട്ടി പ്രവര്‍ത്തകരായ ടോണി ബേബി, റിന്‍സ് വര്‍ഗീസ്, സജിത്ത് എബ്രഹാം എന്നിവരാണ് അറസ്റ്റിലായത്.

Advertisement
inner ad
Continue Reading

Featured