Connect with us
,KIJU

Kerala

കേരളീയം സംഘാടനം:തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിൽ ഉദ്യോഗസ്ഥരില്ല

Avatar

Published

on

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ പേരില്‍ കാലിയായി തലസ്ഥാനത്തെ സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് കേരളീയത്തിന്റെ സംഘാടനത്തിലും മറ്റും സജീവമായതോടെയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലമായത്. ഇടത് സര്‍വീസ് സംഘടനകളാണ് കേരളീയം പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തന്നെ സെക്രട്ടറിയേറ്റിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഫയല്‍ നീക്കവും നിലച്ചു. ഇന്നലെയാകട്ടെ ഒട്ടുമിക്ക ഓഫീസുകളിലും ഒഴിഞ്ഞ കസേരകളാണ് കാണാനായത്.

നിയമസഭാ സെക്രട്ടറിയേറ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പുസ്തകോത്സവത്തിന്റെ ഭാഗമായി സദസിലെ അംഗബലം വര്‍ധിപ്പിക്കാന്‍ നാലു വേദികളിലായി ജീവനക്കാരെ വിന്യസിച്ചിരിക്കുകയാണ്. പരിപാടിയിൽ ആളെക്കൂട്ടാൻ തലസ്ഥാനത്തെ ഓഫീസുകൾക്കും കേരള സർവകലാശാലയ്ക്കും അനൗദ്യോഗിക അവധി സർക്കാർ നൽകിയിരുന്നു. അതേ സമയം സംഭവം വിവാദമായത്തോടെ ജീവനക്കാർ സെമിനാറുകളിൽ മാത്രം പങ്കെടുത്താൽ മതിയെന്ന സർക്കുലർ ഇറക്കി ഉത്തരവായി.സെമിനാറുകളിൽ ആളെ എത്തിക്കാൻ സർക്കാർ സ്ഥാപനങ്ങൾക്ക് ടാർഗറ്റ് നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്. ഓഫീസുകളിൽ എത്താത്ത സർക്കാർ ജീവനക്കാർക്ക് പൊതുഭരണ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിന്നീട് ഹാജർ ക്രമപ്പെടുത്താൻ ആകും .കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 12 വേദികളിലായി ആഘോഷപൂര്‍വ്വം നടത്തുന്ന കേരളീയം പരിപാടിയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, ശോഭന അടക്കമുള്ള താരങ്ങളെ അണി നിരത്തി ചൊവ്വാഴ്ച മെഗാ ഇവന്റാണ് നടത്തിയത്. ചുരുക്കത്തില്‍ അടുത്ത ചൊവ്വാഴ്ച മാത്രമേ സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയിലാകൂ.

Advertisement
inner ad

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

രമേശ് ചെന്നിത്തല അനുശോചിച്ചു

Published

on

തിരുവനന്തപുരം: സി.പി.ഐ.സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കോൺ​ഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം കെടുത്ത നേതാവാണ് കാനം.
പ്രതിസന്ധികളിൽ തളരാതെ കമ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു
തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ഒരു കൂസലുമില്ലാതെ ആരുടെ മുഖത്ത് നോക്കി പറയാൻ ഒരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല
1982-ൽ ഞങ്ങൾ ഒരുമിച്ചാണ് നിയമസഭയിൽ എത്തിയത്. പ്രതിപക്ഷ ബഹുമാനവും കാത്തുസൂക്ഷിച്ചിരുന്ന കാനം എന്നും ഉറച്ച ഒരു കമ്യൂണിസ്റ്റ് കാരനായിരുന്നു. കാനത്തിന്റെ തികച്ചും അപ്രതീക്ഷിതമായ ദേഹവിയോഗംസംബന്ധിച്ച വാർത്ത ഞെട്ടലോടെയാണ് താൻ ശ്രവിച്ചത്. കാനത്തിന്റെ വേർപാടിൽ ബന്ധുമിത്രാതികളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading

Kannur

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് കെപിസിസി പ്രസിഡന്റ് 

Published

on

കണ്ണൂർ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് കെപിസിസി പ്രസിഡന്റ്  കെ. സുധാകരൻ എംപി. കരുത്തനായൊരു നേതാവിനെയാണു നഷ്ടപ്പെട്ടത്. നേരിട്ടു കാണണമെന്നു തന്നോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനു സാധിച്ചില്ലെന്നും കെ സുധാകരൻ എംപി  പറഞ്ഞു.

കാനം രാജേന്ദ്രൻ്റെ വിയോഗം വളരെ ദുഃഖകരമാണ്. അനാരോഗ്യമുണ്ടെന്ന് അറിയാം. പക്ഷെ, ഇതുപോലൊരു സാഹചര്യത്തിൽ അത് എത്തിച്ചേരുമെന്നു ഒരിക്കലും കരുതിയില്ല. പ്രമേഹസംബന്ധമായ അസുഖവിവരങ്ങൾ പത്രത്തിൽ വായിച്ചിരുന്നു. എന്നാൽ, ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല-കെ. സുധാകരൻ പറഞ്ഞു.

Advertisement
inner ad

രാഷ്ട്രീയരംഗത്ത് വ്യക്തിത്വം നിലനിർത്തി മുന്നോട്ടുപോയ നേതാവാണ് കാനം. അഭിപ്രായം ആരുടെ മുൻപിലും തുറന്നുപറയാൻ സാധിക്കുന്ന കരുത്തുള്ള നേതാവായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സി.പി. ഐയ്ക്കും കരുത്തനായ നേതാവിനെയാണ് നഷ്‌ടമായത്. പരമാവധി ആളുകളുമായി സൗഹൃദം പുലർത്താൻ എന്നും ശ്രമിച്ചിരുന്ന വലിയ മനസിന്റെ ഉടമസ്ഥനായിരുന്നു. വ്യക്തിപരമായി കാനവുമായി വളരെ നല്ല ബന്ധമായിരുന്നു. അഭേദ്യമായ ബന്ധമായിരുന്നു. നേരിട്ടു കാണണമെന്ന് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നേരിട്ടുകാണണം, സംസാരിക്കണമെന്നെല്ലാം ഒന്നു രണ്ടു മാസമായി എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതു പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അനുശോചനസന്ദേശത്തിൽ കെ സുധാകരൻ എംപി പറഞ്ഞു.

Advertisement
inner ad
Continue Reading

Cinema

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

Published

on

കൊച്ചി: സീരിയൽ- ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (24) അന്തരിച്ചു. ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ട്.
കാക്ക എന്ന ടെലിഫിലിമിലെ അഭിനയത്തിലൂടെയാണ് ലക്ഷ്മിക ശ്രദ്ധേയയാകുന്നത്. മാറ്റിനിർത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിൽ പഞ്ചമി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മിക അവതരിപ്പിച്ചത്. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.

Continue Reading

Featured