കേരളത്തിന്റെ സ്വന്തം കങ്കണ ; ട്രോളുകൾ നിരോധിക്കണമെന്ന ​ഗായത്രി സുര്ഷിന്റെ ആവശ്യത്തിനെതിരെ വീണ്ടും ട്രോൾ പൂരം

തൃശൂർ: ട്രോളുകളും കമന്റുകളും നിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നടി ഗായത്രി രംഗത്തെത്തിയതിനെ തുടർന്ന് നടിക്കെതിരെ ട്രോൾ പെരുമഴ.ഗായത്രി കേരളത്തിന്റെ കങ്കണ ആണ്. എത്ര തവണ എയറിൽ കയറിയാലും മടുക്കുന്നില്ലല്ലോ.., അപാര തൊലിക്കട്ടി തന്നെ എന്നു തുടങ്ങി കമന്റുകളും ട്രോളുകളും, വീഡിയോകളും നിറയുകയാണ്.

‘എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടാണ്. സാറിനെ ഞാൻ ബഹുമാനിക്കുന്നു. സാറിന്റെ എല്ലാ ആശയങ്ങളും എനിക്ക് ഇഷ്ടമാണ്. സോഷ്യൽ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്.ലഹരിമരുന്നിൽ നിന്നും പണം സമ്ബാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോൾ ട്രോളുകളിൽ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ. അല്ല എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുകയാണ്.

ട്രോൾ വരും..പിന്നെ കമന്റ് വരും. ആ കമന്റ് അത് കാരണം ആളുകൾ മെന്റലാവുകയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല. നല്ല നാടിനായി ആദ്യം ഈ ട്രോളുകൾ നിരോധിക്കണം. സാറ് വിചാരിച്ചാൽ നടക്കും.

എല്ലായിടത്തെയും കമന്റ് സെഷൻ ഓഫ് ചെയ്ത് വയ്ക്കണം. എന്തെങ്കിലുമൊന്ന് ചെയ്യണം സാർ. അത്രമാത്രം എന്നെ അടിച്ചമർത്തി. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്നമില്ല. ഞാൻ പറയാൻ ഉള്ളത് പറയും. ഇവരെ ഇങ്ങനെ വളരാൻ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവർക്ക്. ദയവായി എല്ലാവരും എന്നെ പിന്തുണയ്ക്കൂ..’ എന്നാണ് ​ഗായത്രി സുരേഷ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നത്.

Related posts

Leave a Comment