Connect with us
48 birthday
top banner (1)

News

കേരളത്തിന് അറുപത്തിയെട്ടാം പിറന്നാൾ; കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ

Avatar

Published

on

ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം, ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം 68-ആം പിറന്നാൾ ആഘോഷിക്കുകയാണ്. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒന്നിച്ചു ചേർന്ന് കേരളം രൂപം കൊണ്ടത്. ഇന്ന് കേരളത്തിൽ 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും ഉള്ളത് പ്രധാനമായൊരു നേട്ടമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ഒന്നിച്ചൊന്നായി കേരളം എന്ന സംസ്ഥാനം രൂപം കൊണ്ടത്.

1956-ൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനർസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മലബാറിലെ മദ്രാസ് പ്രസിഡൻസിയോടൊപ്പം കൊച്ചി, തിരുവിതാംകൂർ രാജ്യങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കേരളം രൂപീകരിക്കപ്പെട്ടു. ഇതാണ് നവംബർ ഒന്ന് കേരളപ്പിറവി ദിനമായി ആഘോഷിക്കാൻ കാരണമായത്.കേരളം എന്ന പേര് ലഭിച്ചതിന് പിന്നിൽ പല കഥകളും നിലനിൽക്കുന്നുണ്ട്. പരശുരാമൻ എറിഞ്ഞ മഴു അറബിക്കടലിൽ വീണ സ്ഥലത്തെ കേരളമെന്ന് വിളിച്ചെന്ന ഐതിഹ്യവും, തെങ്ങുകളുടെ ധാരാളമായ സാന്നിദ്ധ്യം മൂലം “കേരളം” എന്ന പേര് ലഭിച്ചുവെന്നതും, ചേര രാജ്യത്തിന്റെ അധീനതയിലായിരുന്ന പ്രദേശം “ചേരളം” എന്ന പേരിൽ അറിയപ്പെടുകയും പിന്നീട് “കേരളം” ആകുകയും ചെയ്തുവെന്ന രീതിയിലും ഈ പേര് രൂപം കൊണ്ടതായും ചിലർ പറയുന്നു.ലോകമെമ്പാടുമുള്ള മലയാളികൾ ഈ ദിവസം കേരളപ്പിറവി ആഘോഷിക്കുന്നു.

Advertisement
inner ad

News

അബ്ദുള്‍ ഹക്കീമിന് സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷന്‍

Published

on

ചേര്‍പ്പ്: കേള്‍വി പ്രശ്‌നങ്ങളുമായി ദുരിതമനുഭവിച്ച ചേര്‍പ്പ് സ്വദേശി അബ്ദുള്‍ ഹക്കീമിന് ഹിയറിംഗ് എയ്ഡ് നല്‍കി മണപ്പുറം ഫൗണ്ടേഷന്റെ സഹായം. സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 84000 രൂപ വിലവരുന്ന ഹിയറിംഗ് എയ്ഡാണ് ഹക്കീമിന് നല്‍കിയത്. മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി.പി നന്ദകുമാര്‍ മുഖ്യാതിഥിയായ പരിപാടിയില്‍ ഡീന്‍ കുര്യാക്കോസ് എംപി പദ്ധതി കൈമാറി.

തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്, ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ്, ഐഎംഎ പ്രസിഡന്റ് ഡോ.ജോസഫ് ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് ഡോ. പവന്‍ മധുസൂദനന്‍, 19-ാം വാര്‍ഡ് മെമ്പര്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, ഇരിങ്ങാലക്കുട മേഖല കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, പാമ്പാടി ഗവ.എച്ച് എസ്.എസ് അധ്യാപകന്‍ പിപി മധുസൂദനന്‍, മാ കെയര്‍ ഡയഗ്നോസ്റ്റിക്‌സ് & ജെറിയാട്രിക് വെല്‍നസ് ക്ലിനിക്ക് ബിസിനസ് ഹെഡ് ജെറോം ഐ, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

News

വ്യാപാര ഭവൻ ഉദ്ഘാടനവും ജനറൽ ബോഡി യോഗവും

Published

on

കൊണ്ടാഴി :കേരള വ്യാപാരി വ്യവസായിഏകോപന സമിതി കൊണ്ടാഴി യൂണിറ്റ് സൗത്ത് കൊണ്ടാഴി യിൽ നിർമിച്ച വ്യാപാര ഭവന്റെയും ജനറൽ ബോഡി യോഗത്തിന്റെയും ഉത്ഘാടനം ജില്ലാ പ്രസിഡണ്ട്‌ കെ വി അബ്ദുൽ ഹമീദ് നിർവഹിച്ചു യൂണിറ്റ് പ്രസിഡണ്ട്‌ കെ രാധാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു പി നാരായണൻ കുട്ടി, ലൂക്കോസ് തലകോട്ടൂർ, സുബൈർ വാഴലിപ്പാടം, കെ പി രാജ ഗോപാലൻ, കെ ബാലകൃഷ്ണൻ,എം എസ് വേണുഗോപാൽ, ബാബു മണിച്ചിറ,കെ കെ പ്രഭ, എം സോമൻ, സി എ കദീജ, ഡി കവിതേശ്വരി, എം എൻ സരള എന്നിവർ പ്രസംഗിച്ചു

Continue Reading

News

വൈകല്യത്തോടെ പിറന്ന കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ

Published

on

ആലപ്പുഴ: വൈകല്യത്തോടെ പിറന്ന കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാവിലെ ശ്വാസതടസ്സവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ഇതിനു മുൻപും കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടപ്പുറം വനിത-ശിശു ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിത്സാപ്പിഴവുമൂലമാണു കുഞ്ഞിന് അസാധാരണ രൂപമുണ്ടായതെന്നാണു വീട്ടുകാരുടെ പരാതി.

Continue Reading

Featured