മുല്ലപ്പെരിയാർഃ മേൽനോട്ട സമിതിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് കേരളം

തിരുവനന്തപുരം:മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പിൽ സുപ്രീം കോടതി മേൽനോട്ട സമിതിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കേരളം. മഴ സാഹചര്യം നിലനിൽക്കുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ നില നിർത്തണമെന്ന് കോടതിയിൽ നാളെ ആവശ്യപ്പെട്ടുമെന്ന് റവന്യു – ജലവിഭവ വകുപ്പ് മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും തമിഴ് നാടിന്റെ ആവശ്യത്തിനും പുതിയ അണക്കെട്ട് വേണം. മഴ സാധ്യത കണക്കിലെടുത്ത് ഒക്ടോബർ 30 വരെ ജലനിരപ്പ് കേരളത്തിന്റെ റൂൾ കർവായ 136 അടിയിൽ നിലനിർത്തണം. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ തയ്യാറാക്കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി അറിയിച്ചു.

Related posts

Leave a Comment