Featured
മാനദണ്ഡങ്ങൾ പാലിച്ചില്ല, 450 മെഡിക്കൽ സീറ്റുകൾ നഷ്ടപ്പെടും
തിരുവനന്തപുരം:മാനദണ്ഡങ്ങൾ പാലിക്കാത്തതു മൂലം സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മിഷൻ തടഞ്ഞു. തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നിവയുടെ അനുമതിയാണ് താൽക്കാലികമായി തടഞ്ഞത്. കൗൺസിൽ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ ഈ കോളെജികളിൽ ഈ വർഷം പ്രവേശനവും അനുവദിക്കില്ല.
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ 100 സീറ്റുകളും, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ്, ശ്രീഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ 150 വീതം സീറ്റുകളുമാണ് നഷ്ടമാവുക. തിരുവനന്തപുരം എസ്.യു.ടി മെഡിക്കൽ സയൻസ് അക്കാദമിയുടെ 100 സീറ്റുകൾ അൻപതാക്കി കുറച്ചു. ഫലത്തിൽ ഈ അധ്യയന വർഷത്തിൽ 450 മെഡിക്കൽ സീറ്റുകളാണ് കേരളത്തിനു നഷ്ടമാകുന്നത്. കൗൺസിൽ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോളെജ് അധികൃതർ. ഇതു വിജയിച്ചില്ലെങ്കിൽ ഈ വർഷത്തെ അധ്യയനം സംഘർഷഭരിതമാകും.
Featured
വയനാട് പുനരധിവാസം, കേന്ദ്രസർക്കാർ രാഷ്ട്രീയ സമീപനത്തോടെ കാണുന്നു; പാര്‍ലമെന്റ് വളപ്പിൽ കേരള എംപിമാരുടെ പ്രതിഷേധം
ന്യൂഡല്‍ഹി: വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുന്നത് കൂടാതെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിയിലുൾപ്പെടെ പ്രതിഷേധവുമായി കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വയനാടിന് അർഹമായ നീതി നടപ്പാക്കുക,
പ്രത്യേക പാക്കേജ് ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വയനാട് എംപികൂടിയായ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തിയത്. വയനാട്ടില്‍ കേന്ദ്രസേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചോദിച്ചുള്ള കത്തിനെതിരെയും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ കേന്ദ്ര സമീപനം നിരാശാജനകമാണെന്നും രക്ഷാദൗത്യത്തിന് പണം ചോദിക്കുന്നത് ശരിയല്ലെന്നും രാഷ്ട്രീയ സമീപനത്തോടെ കാണുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
chennai
തമിഴ്നാട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ വി കെ എസ് ഇളങ്കോവൻ അന്തരിച്ചു
ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എംഎൽഎയുമായ ഇ.വി.കെ.എസ് ഇളങ്കോവൻ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ നവംബർ 11-നാണ് ഇളങ്കോവനെ കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെത്തുടർന്ന് മണപ്പാക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെടുത്താൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഇളങ്കോവൻ്റെ ആരോഗ്യം വഷളായിക്കൊണ്ടിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് ആശുപത്രിയിലെത്തി ഇളങ്കോവൻ്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചിരുന്നു. മകന് തിരുമകന്‍ മരിച്ച ഒഴിവില്‍ 2023 ജനുവരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് എംഎല്‍എ ആയത്.
Featured
‘ഭാര്യ മരിച്ചത് അല്ലു അർജുന്റെ തെറ്റുകൊണ്ടല്ല’ ; തിയേറ്റർ അപകടത്തിൽ മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ
ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി തിയേറ്റർ അപകടത്തിൽ മരിച്ച രേവതിയുടെ ഭർത്താവ്. ഭാര്യ മരിച്ചത് അല്ലു അർജുന്റെ തെറ്റല്ല എന്നും അറസ്റ്റിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും രേവതിയുടെ ഭർത്താവ് ഭാസ്ക്കർ പറഞ്ഞു.പരാതി പിൻവലിക്കാൻ ഞാൻ തയ്യാറാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന വിവരം പോലീസ് എന്നെ അറിയിച്ചിരുന്നില്ല. എനിക്ക് അതെക്കുറിച്ച് അറിയില്ലായിരുന്നു. സംഭവിച്ചതൊന്നും അല്ലു അർജുന്റെ തെറ്റല്ല- ഭാസ്ക്കർ പറഞ്ഞു.
ഡിസംബർ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനത്തിനിടെ അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തിൽ രേവതിയുടെ മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ കേസിൽ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 days ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News1 month ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News1 month ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News2 days ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
You must be logged in to post a comment Login