ജീവനക്കാരുടെ സാമ്പത്തിക ആനുകുല്യങ്ങൾ അനുവദിക്കാത്തതിനെതിരെ കേരള വാട്ടർ അതോറിറ്റി ജീവനക്കാർ സമരത്തിലേക്ക്

.
കളമശ്ശേരി :-ജീവനക്കാർക്ക് സാമ്പത്തിക ആനുകുല്യങ്ങൾ നൽകാത്തതിലും ശമ്പള പരിഷ്ക്കരണം അനുവദിക്കാത്തതിലും പ്രതിക്ഷേധിച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (INTUC) സമര പ്രഖ്യാപന കൺവൻഷൻ നടത്തി.അസോസിയേഷൻ ജില്ല പ്രസിഡന്റ്‌ ജോമോൻ ജോൺ അദ്ധ്യക്ഷത വഹിച്ച ജില്ല കൺവെൻഷൻ ഐ എൻ ടി യു സി ജീല്ല പ്രസിഡന്റ്‌ കെ കെ ഇബ്രാഹിം കുട്ടി ഉത്ഘാടനം ചെയ്തു .സംസ്ഥാന ട്രെഷരാർ രാഗേഷ് ബി മുഖ്യപ്രഭാഷണംനടത്തി.ജില്ല സെക്രട്ടറി സുബേഷ് കുമാർ സമര പ്രഖ്യാപന റിപ്പോർട്ട്‌ അവതരിപ്പിച്ചു.സമര പരിപാടികളുടെ ആദ്യ ഘട്ടമായി സംസ്ഥാന തലത്തിൽ 27.10.2021 ൽ 50 കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന ധർണ്ണാസമരം ജില്ലയിൽ 7 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.

ഗവൺമെൻ്റ് നോൺ പ്ലാൻ ഗ്രാൻ്റ് സമയത്ത് അനുവദിക്കാത്തതിനാൽ വാട്ടർ അതോറിറ്റിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുകയാണ്‌. വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ മാസം പെൻഷൻ മുടങ്ങുകയുണ്ടായി. മാത്രമല്ല അടുത്ത മാസം മുതൽ ശംബളവും വൈകുമെന്ന സൂചനകളും മാനേജിംഗ് ഡയറക്ടർ അറിയിക്കുകയുണ്ടായി. സേവന മേഖലയിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ ഉൽപാദന നഷ്ടം ഒരു പരിധി വരെ നോൺ പ്ലാൻ ഗ്രാൻഡ് വഴിയാണ് നികത്തി വന്നിരുന്നത്. ഈ ഗവൺമെൻ്റ് ഇത് വെട്ടിക്കുറച്ചും സമയത്ത് നൽകാതെയും സ്ഥാപനത്തെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. താഴേക്കിടയിലുള്ള തസ്തികകൾ വെട്ടിക്കുറച്ചും, നിയമനം നടത്താതെയും ജീവനക്കാരിൽ അധിക ജോലിഭാരം അടിച്ചേൽപ്പിക്കുന്ന നടപടികളാണ് തുടരുന്നത്. ഭരണ തലത്തിൽ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ മൂലമുള്ള തിരിച്ചടികൾ കീഴ്ജീവനക്കാരുടെ തലയിൽ കെട്ടിവെച്ച് തലയൂരുവാനാണ് മേലുദ്യോഗസ്ഥരുടെ ശ്രമം. മീറ്റർ റീഡിംഗിൽ വരുത്തിയ അശാസ്ത്രീയമായ പരിഷ്ക്കാരങ്ങൾ മൂലം റവന്യു വരുമാനത്തിൽ ഉണ്ടായിട്ടുള്ള കുറവും ഉപഭോക്താക്കളുടെ പരാതികളും മീറ്റർ റീഡർമാരുടെ തലയിൽ കെട്ടിവെയ്ക്കുന്ന തെറ്റായ നടപടിയാണ് സ്വീകരിക്കുന്നത്
GPF , മെഡിക്കൽ, ലീവ് സറണ്ടർ ഉൾപ്പടെയുള്ള പല സാമ്പത്തിക അനുകൂല്യങ്ങളും നിഷേധിക്കുന്നു. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്ന പി .എഫ്. വിഹിതം വകമാറ്റി ചിലവഴിച്ചിരിക്കുന്നു. കോവിഡ് മഹാമാരി കാലത്തും അവശ്യ സർവ്വീസായി നിസ്വാർത്ഥ സേവനം കാഴ്ചവെച്ച ജീവനക്കാർക്ക് പേറി വിഷൻ പോലും നിക്ഷേധിക്കപ്പെട്ടിരുക്കുന്നു. 1.07.2019 മുതൽ ജീവനക്കാർക്ക് ലഭിക്കേണ്ട പേറിവിഷൻ ധനകാര്യ വകുപ്പ് അകാരണമായി തടഞ്ഞ് വച്ചിരിക്കുകയാണ്.ഹെഡ് ഓപ്പറേറ്റർ സൂപ്ര വൈസറി സ്ഥിരപ്പെടുത്തൽ, ലാസ്റ്റ് ഗ്രേഡ് വിഭാഗം ജീവനക്കാരുടെ പ്രമോഷൻ അനുപാതം 10% ആക്കി ഉയർത്തൽ തുടങ്ങിയവയൊക്കെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ ന്യായമായ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.റ്റി യു.സി) സമര പ്രഖ്യാപന കൺവെൻഷൻ കളമശ്ശേരിയിൽ വച്ച് നടത്തിയിരിക്കുന്നത്.
കൺവെൻഷനിൽ ടി എസ് ഷൈജു സംസ്ഥാന സെക്രട്ടറി, ചിത്ര വെങ്കിടേഷ്, അബ്ദുൽ അസിസ്, മഹേഷ്‌ കെ ആർ, അഭിലാഷ് എസ്, മുഹമ്മദ്‌ ഷെരിഫ്, തുടങ്ങിയവർ സംസാരിച്ചു

Related posts

Leave a Comment