സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും, തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് സമാധാനപരമായാണാ് പുരോഗമിക്കുന്നത്. കനത്ത സുരക്ഷയിലാണ് കണ്ണൂർ ആറളത്തെ വാർഡിൽ വോട്ടെടുപ്പ് നടക്കുന്നത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ പത്തിന് നടക്കും.

Related posts

Leave a Comment