Connect with us
48 birthday
top banner (1)

Kerala

വാര്‍ത്താ സമ്മേളനങ്ങളില്‍ ചാനലുകളെ തെരഞ്ഞു പിടിച്ച് വിലക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

Avatar

Published

on

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനങ്ങളില്‍ ചാനലുകളെ തെരഞ്ഞു പിടിച്ച് വിലക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. വാര്‍ത്തകളില്‍ വിയോജിപ്പ് ഉണ്ടെങ്കില്‍ സ്വന്തം ന്യായങ്ങള്‍ നിരത്തി അത് സമര്‍ത്ഥിക്കുന്നതിന് പകരം മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് നടപടിയാണ്.

തൃശൂരിലെ ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ 24 ന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനലുകളെ വിലക്കിയ ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്റെ നടപടി തീര്‍ത്തും ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നിരക്കാത്തതുമായ നിലപാട് ആണ്. മാധ്യമ സെന്‍സര്‍ഷിപ്പിന്റെ മറ്റൊരു രൂപമാണിത്.

Advertisement
inner ad

പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അടക്കം അപ്രിയ വാര്‍ത്തകള്‍ക്ക് നേരെ രാഷ്ട്രീയ നേതാക്കള്‍ പുലര്‍ത്തുന്ന അസഹിഷ്ണുത ജനാധിപത്യത്തോടും മാധ്യമ സ്വാതന്ത്ര്യത്തിനോടുമുള്ള അസഹിഷ്ണുതയാണ്. ജനാധിപത്യ വിരുദ്ധ നിലപാട് തിരുത്താന്‍ ശോഭ സുരേന്ദ്രന്‍ തയാറാവുന്നില്ലെങ്കില്‍ ബി ജെ പി നേതൃത്വം തിരുത്തിക്കണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

Advertisement
inner ad

Featured

നാട്ടിക ഗ്രാമപഞ്ചായത്തിൽ ഉജ്ജ്വല വിജയം നേടി യുഡിഎഫ്

Published

on

തൃശൂർ: നാട്ടിക ഗ്രാമപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. തുടർച്ചയായി എൽഡിഎഫ് വിജയിച്ചുവന്ന വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. വനിതാ സ്ഥാനാർത്ഥിയായിരുന്ന പി വിനുവാണ് നാട്ടിക ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രവർത്തകർ സന്തോഷത്തിലാണെന്നും വിജയിപ്പിച്ച വോട്ടർമാരോട് നന്ദിയുണ്ടെന്നും പി വിനു പ്രതികരിച്ചു.

Continue Reading

Thiruvananthapuram

വൈദ്യുതി ചാർജ് വർധനവ്; പട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സായാഹ്ന ധർണ്ണ ഇന്ന്

Published

on

പട്ടം: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധവുമായി പട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച്
പട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ വൈകുന്നേരം 5 മണിക്ക് പട്ടം വൈദ്യുതി ഭവന് മുന്നിൽ നടക്കും. കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ മുരളീധരൻ ധർണ്ണ ഉദ്‌ഘാടനം ചെയ്യും.

Continue Reading

Ernakulam

വ്യാഴാഴ്ച കൊച്ചി നഗരത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടും

Published

on

കൊച്ചി: കൊച്ചി നഗരത്തിൽ നാളെ (ഡിസംബ‍ർ 12 വ്യാഴാഴ്ച്ച) ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവയിലെ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപമുള്ള ലീക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം തടസ്സപ്പെടുന്നത്. ഇന്ന് നടത്താനിരുന്ന അറ്റകുറ്റപ്പണികൾ സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊച്ചി കോർപ്പറേഷന് പുറമെ ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

Featured