Health
പനിച്ച് വിറച്ചു കേരളം; ആരോഗ്യവകുപ്പ് നോക്കുകുത്തി

തിരുവനന്തപുരം: സംസ്ഥാനം പനിക്കിടക്കയിൽ ആയിട്ട് നാളുകൾ പിന്നിട്ടിട്ടും സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയം. ആയിരക്കണക്കിന് ആളുകൾ പനി മൂലം ഇപ്പോഴും ആശുപത്രികളിൽ തുടരുകയാണ്. നിരവധി മനുഷ്യജീവനുകൾ പകർച്ചവ്യാധികൾ ഏറ്റു മരണപ്പെടുന്നു. സാധാരണക്കാർ വലിയ ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്. ഇത്രത്തോളം ഗുരുതരമായ ഒരു സാഹചര്യത്തിലും യാതൊരു പരിഹാര ശ്രമങ്ങൾക്കും സർക്കാർ മുതിരുന്നില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടുദിവസത്തിലേറെ ഒരാൾ ലിഫ്റ്റിൽ കുടുങ്ങിയെന്നത് നിസ്സാര സംഭവമല്ല. ആരോഗ്യരംഗം എത്രത്തോളം കുത്തഴിഞ്ഞു എന്നതിന്റെ നേർസാക്ഷ്യമാണ് അത്. ആരോഗ്യവകുപ്പിനെ കൃത്യമായി ഏകോപിപ്പിക്കുന്നതിൽ മന്ത്രി വീണ ജോർജ് തികഞ്ഞ പരാജയമാണ്. മഴക്കാല രോഗങ്ങളെ നിയന്ത്രിക്കുന്നതിന് യാതൊരു തയ്യാറെടുപ്പും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നില്ല. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മതിയായ മരുന്നുകളുടെയും മറ്റു സൗകര്യങ്ങളുടെ കുറവുണ്ട്. അടിയന്തര അവശ്യ മരുന്നുകൾ പോലും പലയിടത്തും ലഭിക്കുന്നില്ല.
മുമ്പ് യുഡിഎഫ് ഭരണകാലത്ത് ഉണ്ടായിരുന്ന കാരുണ്യ ചികിത്സ പദ്ധതി ഉൾപ്പെടെയുള്ള ജനോപകാരമായ പദ്ധതികൾ ഒന്നും തന്നെ ഈ ഭരണകാലത്ത് നടപ്പാകുന്നില്ല. ഒട്ടേറെ കുട്ടികൾക്ക് കേൾവി ശക്തി ഉറപ്പുവരുത്തിയ ശ്രുതി തരംഗം പദ്ധതിയും പിണറായിക്കാലത്ത് ഇല്ലാതെയായി. സർക്കാർ ഉദ്യോഗസ്ഥർക്കായി സർക്കാർ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതിയും തികഞ്ഞ പരാജയമാണ്. ഇതിനെയെല്ലാം കൃത്യമായി ഏകോപിപ്പിക്കേണ്ട മന്ത്രി ആകട്ടെ ക്രിമിനലുകൾക്കും കൊട്ടേഷൻ ടീമുകൾക്കും വേണ്ടി നിലകൊള്ളുകയുമാണ്. ആരോഗ്യവകുപ്പിനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെങ്കിൽ മന്ത്രി വീണാ ജോർജ് രാജിവെയ്ക്കുകയാണ് വേണ്ടത്.
Health
പൊണ്ണത്തടിയും ക്യാൻസറും

ശരീരത്തിലെ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്ന ഒരു രോഗാവസ്ഥയാണ് പൊണ്ണത്തടി. ഒരു വ്യക്തിയുടെ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) അളക്കുന്നതിലൂടെയാണ് പൊണ്ണത്തടി അഥവാ അമിതവണ്ണം സാധാരണയായി നിർണ്ണയിക്കുന്നത്.
പൊണ്ണത്തടി ഉള്ളവർക്ക് പ്രമേഹം , ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ , സ്ട്രോക്ക് , കുറഞ്ഞത് 13 തരം അർബുദങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിന്റെ പ്രധാനകാരണം പൊണ്ണത്തടിയുള്ളവരിൽ കാണുന്ന ഉയർന്ന അളവിലുണ്ടാകുന്ന കൊഴുപ്പ് ആണ്.
പൊണ്ണത്തടി മൂലം ഉണ്ടാകുന്ന ക്യാൻസറുകൾ
സ്തനാർബുദം, വൻകുടൽ, മലാശയ അർബുദം, പാൻക്രിയാസ് അർബുദം, ലിവർ ക്യാൻസർ, ഗർഭാശയത്തിലുണ്ടാകുന്ന ക്യാൻസർ എന്നിവ ഇവയിൽ ഉൾപ്പെടുന്നു.
പൊണ്ണത്തടി ക്യാൻസറിനു കാരണമാകുന്നത് എങ്ങനെയാണ്?
അമിത വണ്ണം മൂലം ശരീരത്തിലെ ചില ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു, ഇത് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
അമിത വണ്ണം ശരീരത്തിൽ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു, അതുപോലെ നിരവധി ഹാനികരമായ രാസവസ്തുക്കൾ ഉൾപ്പാദിപ്പിക്കുന്നതിനു കാരണമാകുന്നു, ഇവയും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, അമിതവണ്ണം ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ഇത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യുന്നു.
അമിത വണ്ണം സ്തനാർബുദത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. കൊഴുപ്പ് കോശങ്ങൾ കൂടുതൽ ഈസ്ട്രജൻ ഉത്പാദിപ്പിക്കുന്നു, ഇത് സ്തനാർബുദം ഉൾപ്പെടെയുള്ള അർബുദങ്ങൾക്ക് കാരണമാകും. അമിതവണ്ണമുള്ള ആളുകൾക്ക് ഉയർന്ന അളവിലുള്ള ഫ്രീ റേഡിക്കലുകളുടെ ഉൽപ്പാദനത്തിനും കാരണമാകുന്നു. ഇത് വൻകുടൽ, വൃക്ക, പ്രോസ്റ്റേറ്റ്, എൻഡോമെട്രിയൽ ക്യാൻസറുകൾ ഉണ്ടാകാൻ കാരണമാകുന്നു.
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ, പൊണ്ണത്തടി മൂലം വരാം. ഇതു ലിവർ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
അമിത വണ്ണം കുറയ്ക്കാനുള്ള മാർഗങ്ങൾ
അമിത വണ്ണം കുറയ്ക്കുന്നതിന് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളിൽ പ്രധാനം
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്, പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കുറച്ച് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ധാരാളം കഴിക്കുക.
പതിവായി വ്യായാമം ചെയ്യുക.
ഡോക്ടറുമായി സംസാരിച്ച്
അമിത വണ്ണമുള്ളവർ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ചെയ്യാൻ കഴിയുന്ന ഭക്ഷണക്രമവും വ്യായാമക്രമവും അറിഞ്ഞുവയ്ക്കുക.
Featured
പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Health
സ്‌ട്രോക്കിനുള്ള സാധ്യത തിരിച്ചറിയാം നേത്ര പരിശോധനയിലൂടെ

നേത്രപരിശോധനയിലൂടെ പക്ഷാഘാത സാധ്യത തിരിച്ചറിയാന്‍ കഴിയുമെന്ന് പുതിയ പഠനം. യു.കെ. ബയോബാങ്ക് പഠനത്തില്‍ 55 വയസ്സിനു മുകളില്‍ പ്രായമുള്ള 45,161 പേരുടെ വിവരങ്ങളാണ് ശേഖരിച്ച് പഠനവിധേയമാക്കിയത്. റെറ്റിനയിലെ രക്തക്കുഴലുകളുടെ ആകൃതിയും വലുപ്പവും പരിശോധിക്കുന്നത് ഫലപ്രദമായി സ്‌ട്രോക്ക് അപകടസാധ്യത പ്രവചിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
12.5 വര്‍ഷത്തെ നിരീക്ഷണ കാലയളവില്‍ 749 പേര്‍ക്ക് സ്‌ട്രോക്കുണ്ടായി. ഇതില്‍ പ്രായമേറിയവരും പുകവലിക്കുന്നവരും പ്രമേഹം, രക്തസമ്മര്‍ദ്ദം ഉളളവരും പുരുഷന്മാരുമാണ് ഉള്‍പ്പെട്ടത്. ഹാർട്ട് ജേണലിലൂടെ പ്രസിദ്ധീകരിച്ച പഠനത്തിലൂടെയാണ് പുതിയ സാധ്യത പുറത്തുവരുന്നത്. അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും പരിഹരിക്കുന്നതിനുമായി ഇത്തരം സ്കാനുകൾ പതിവായി നടത്തുന്ന ആരോഗ്യ പരിശോധനകളിൽ ഉൾപ്പെടുത്താം.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login