ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തി

*മൊബൈലിൽ സംസാരിച്ചാൽ പതിനായിരം ഫൈൻ

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തി. മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ 2,000 രൂപ മുതല്‍ 10,000 രൂപ വരെയാകും ഈടാക്കുക. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് പിഴകള്‍ ആയിരമായി ഉയര്‍ത്തി. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 10,000 രൂപയായി.
പുതുക്കിയ പിഴത്തുക (രൂപയില്‍): മദ്യപിച്ച്‌ വാഹനമോടിക്കല്‍- 2,000-10,000
ലൈസെന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍- 5,000
മത്സരയോട്ടം- 5,000
ഹെല്‍മറ്റ്/ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിന്- 1,000
ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിക്കല്‍- 2,000
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം- 10,000
അപകടകരമായ ഡ്രൈവിങ്- 1,000-5,000
വാഹനത്തിന് പെര്‍മിറ്റ് ഇല്ലെങ്കില്‍- 5,000-10,000
ലൈസെന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍- 25,000- 1 ലക്ഷം

Related posts

Leave a Comment