ഒളിംപിക്സ് ജേതാക്കൾക്ക് സമ്മാനങ്ങളൊരുക്കി സംസ്ഥാനങ്ങൾ ; ഇവിടെ കൈത്തറി മുണ്ട് ; ‘ കേരളത്തിലേക്കുള്ള യാത്രയിൽ ശ്രീജേഷിന് പെറ്റി കിട്ടാതിരുന്നാലെങ്കിലും മതിയെന്ന് ‘ സോഷ്യൽ മീഡിയ

കൊച്ചി : 2020 ടോക്കിയോ ഒളിമ്പിക്സിൽ വിവിധ ഇനങ്ങളിലായി മെഡലുകൾ നേടിയവർക്ക് വിവിധ സംസ്ഥാനങ്ങൾ ഉജ്ജ്വല വരവേൽപ്പ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചവർക്ക് തൊഴിലും കോടികൾ വിലമതിക്കുന്ന സമ്മാനങ്ങളും ആണ് വിവിധ സംസ്ഥാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹോക്കിയിൽ മെഡൽ നേടിയത് രാജ്യത്തിന്റെ സുവർണ്ണ നേട്ടങ്ങളിൽ ഒന്നായിരുന്നു. ഹോക്കി ടീമിൽ ഉൾപ്പെട്ട ഭൂരിഭാഗം പഞ്ചാബ് താരങ്ങൾക്കും പഞ്ചാബ് സമ്മാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടീമിനെ വിജയത്തിലേക്ക് നയിച്ച മലയാളി താരം ശ്രീജേഷിന് യാതൊരുവിധ സമ്മാനങ്ങളും പ്രഖ്യാപിക്കുവാൻ സംസ്ഥാന സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. വാഹനപരിശോധനയ്ക്കിടെ പെറ്റി കിട്ടാതെ എങ്കിലും ശ്രീജേഷ് സുരക്ഷിതമായ വീട്ടിലെത്തിയാൽ മതിയായിരുന്നുവെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.

Related posts

Leave a Comment