Connect with us
,KIJU

Kerala

കാവലാണ്, കരുതലേകണം; ഇന്ന് ലോക കണ്ടൽ ദിനം

Avatar

Published

on

പ​രി​സ്ഥി​തി ആ​വാ​സ വ്യ​വ​സ്ഥ​യു​ടെ സം​ര​ക്ഷ​ക​രാ​ണ്​ ക​ണ്ട​ലു​ക​ള്‍. തീ​ര​ശോ​ഷ​ണം ത​ട​യാ​ന്‍ ക​ണ്ട​ലു​ക​ള്‍ക്കു ക​ഴി​യും. കൊ​ടു​ങ്കാ​റ്റ്, സൂ​നാ​മി, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ​യി​ൽ​നി​ന്ന്​ തീ​ര​ത്തി​ന്​ സം​ര​ക്ഷ​ണ​മേ​കുകയെന്ന വലിയ ഉത്തരവാദിത്വം കണ്ടൽക്കാടുകൾ നിർവഹിക്കുന്നുണ്ട്. ഉ​പ്പു​വെ​ള്ള​ത്തെ വ​ലി​ച്ചെ​ടു​ത്ത്​ ശു​ദ്ധ​ജ​ല​മാ​ക്കാ​നുള്ള കഴിവ് ഇവയ്ക്കുണ്ട്. തീ​ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ണ്ട​ൽ​ചെ​ടി​ക​ള്‍ ​വെച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്​ സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലെ ഉ​പ്പു​ക​ല​ര്‍ന്ന വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​ന്‍ സ​ഹാ​യി​ക്കും. വി​വി​ധ​ത​രം മ​ത്സ്യ​ങ്ങ​ൾ​ക്കും മറ്റും ആ​വാ​സ വ്യ​വ​സ്ഥ ഉറപ്പുവരുത്തുന്ന ഇ​വ​യെ പ്ര​കൃ​തി​യു​ടെ ന​ഴ്സ​റി എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്‌. മ​രം, കു​റ്റി​ച്ചെ​ടി, വ​ള്ളി​ച്ചെ​ടി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ക​ണ്ട​ൽ​വ​ന​മു​ണ്ട്. ഇത് സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും സുരക്ഷിതമായ തീരപ്രദേശങ്ങളിൽ കാണപ്പെടുന്നു.

ആഗോളതലത്തിൽ, കണ്ടൽക്കാടുകൾ എല്ലാ ഉഷ്ണമേഖലാ വനങ്ങളുടെയും 1% ൽ താഴെയും മൊത്തം വന എസ്റ്റേറ്റിന്റെ 0.4% ൽ താഴെയുമാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ കണ്ടൽക്കാടുകൾ യോദ്ധാക്കളാണ്. കരയിലെ വനങ്ങളേക്കാൾ അഞ്ചിരട്ടി കാർബൺ അവർ അന്തരീക്ഷത്തിൽ നിന്ന് പുറത്തെടുക്കുന്നു. 2016 ജൂലൈ 26 നാണ് ആദ്യത്തെ ലോക കണ്ടൽ ദിനം ഔദ്യോഗികമായി ആചരിച്ചത്. 2015 നവംബർ 6ന്, പാരീസിൽ നടന്ന ജനറൽ കോൺഫറൻസിന്റെ 38-ാം സെഷനിൽ, യുഎൻ എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) എല്ലാ വർഷവും ജൂലൈ 26, ഇക്വഡോറിന്റെ അഭ്യർത്ഥന മാനിച്ച്, കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയുടെ അന്താരാഷ്ട്ര സംരക്ഷണ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരളത്തിൽ 10 ജില്ലകളിലാണ് കണ്ടൽക്കാടുകളുള്ളത്. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവയാണ് കണ്ടൽ വനങ്ങളില്ലാത്ത ജില്ലകൾ. കവ്വായി കുഞ്ഞിമംഗലം, കടലുണ്ടി, മംഗളവനം ഇവയാണ് കേരളത്തിലെ പ്രധാന കണ്ടൽ ഉദ്യാനങ്ങൾ. കേരളത്തിലെ ആദ്യത്തെ കണ്ടൽ കമ്മ്യൂണിറ്റി റിസർവ് കടലുണ്ടിയിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ലയാണ് കണ്ണൂർ. കേരളത്തിലെ പ്രധാനപ്പെട്ട കണ്ടൽ സസ്യങ്ങൾ ഉപ്പട്ടി, പ്രാന്തൻ കണ്ടൽ, കണ്ണാമ്പൊട്ടി, നക്ഷത്രക്കണ്ടൽ, പൂക്കണ്ടൽ, ചക്കരക്കണ്ടൽ, കുറ്റിക്കണ്ടൽ, ചെറു ഉപ്പട്ടി, ചെറു കണ്ടൽ, വള്ളിക്കണ്ടൽ, മരക്കണ്ടൽ, ചുള്ളിക്കണ്ടൽ തുടങ്ങിയവയാണ്. പരിസ്ഥിതി സന്തുലനം നിലനിർത്തുന്നതിൽ അതിപ്രധാനമായ പങ്കുവഹിക്കുന്ന കണ്ടൽക്കാടുകൾ സംരക്ഷിക്കേണ്ടത് അനിവാര്യതയാണ്.

Advertisement
inner ad

Alappuzha

മറ്റപ്പള്ളിയിലെ മണ്ണെടുപ്പ്: രാപ്പകല്‍ സമരവുമായി യൂത്ത്‌കോണ്‍ഗ്രസ്

Published

on



മറ്റപ്പള്ളി: മണ്ണ് സംരക്ഷണത്തിനായി രാപ്പകല്‍ സമരം ഒന്‍പതാം ദിവസം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേത്വീരത്വത്തില്‍ മറ്റപ്പള്ളി മണ്ണ് സമരത്തില്‍ രാപ്പകല്‍ സമരം ജനം ഏറ്റടുക്കുന്നു. ഓരോ ദിവസവും 24 മണിക്കൂര്‍ സമരമാണ് ഇവിടെ നടക്കുന്നത്. ഇന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് റഫീഖ് റിപ്പായി ഉള്‍പ്പെടെയുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു, വിവിധ രാഷ്ട്രീയ സംസ്‌കാരിക സംഘനകള്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയും അഭിവാദ്യചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന്റെ വലിയ ഒരു പിന്തുണയാണ് കഴിഞ്ഞ ദിവസത്തെ സമരത്തിന് കിട്ടിയത് എന്ന് സമര സമതി ഭാരവാഹികള്‍ അഭിപ്രായപെട്ടു.

Advertisement
inner ad
Continue Reading

Ernakulam

മന്ത്രിപ്പടയ്ക്ക് വഴിയൊരുക്കാൻ പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു

Published

on

പെരുമ്പാവൂർ: നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ചു. സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത്. പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനത്തിന്റെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്.
അതേസമയം തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള സദസ്സ് നടക്കുക. കടുത്ത പ്രതിഷേധങ്ങളാണ് സദസ്സിനെ നേരെ ഉയർന്നുവരുന്നത്.

Advertisement
inner ad

ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. തൃശൂര്‍ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം നടക്കുക.

Advertisement
inner ad
Continue Reading

Alappuzha

സ്വര്‍ണവില വീണ്ടും താഴോട്ട്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1000ത്തിലധികം രൂപ

Published

on


ആലപ്പുഴ: സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്ന് വരുന്നത്. സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഞെട്ടിക്കുന്ന വില വര്‍ധനവിന് ശേഷമാണ് കുറയുന്നത്. വിലക്കയറ്റം കണ്ട് അത്ഭുതപ്പെട്ടവര്‍ക്ക് ശ്വാസം നേരെ വീഴാനുള്ള അവസരമാണിത്. ഓഹരി വിപണിയിലെ കുതിച്ചുചാട്ടമാണ് സ്വര്‍ണത്തിലെ ഇടിവിന് ഒരു കാരണം എന്നും വിലയിരുത്തലുണ്ട്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും ഓഹരി വിപണിയില്‍ വർധനവ് പ്രതീക്ഷിക്കാം.

Advertisement
inner ad
Continue Reading

Featured