കേരളത്തിൽ നിന്നും യുവാക്കളെ ഭീകരസംഘടനകളിലേക്ക് നിയമിക്കാൻ ശ്രമം

ഡൽഹി: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി യുവാക്കളെ ഭീകര പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യാൻ നീക്കം നടത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. സമൂഹ മാധ്യമങ്ങൾ വഴി യുവാക്കളെ ഭീകര പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിട്ടത്. ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ മലയാളി അബു യഹിയ എന്ന മുഹമ്മദ് അമീൻ ആണ് സംഘത്തിനു നേതൃത്വം നൽകിയിരുന്നത്.

ഐഎസുമായി ബന്ധമുള്ള ദൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവർ ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ഇവർ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമം നടത്തുന്നതിയിരുന്നതായാണ് വിവരം. കേരളം കൂടാതെ കർണ്ണാടക, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നും ആളുകളെ ഭീകര പ്രവർത്തനങ്ങളിലേക്ക് ആകർഷിച്ച്‌ ഐഎസിന്റെ ഇന്ത്യൻ ഘടകം രൂപീകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

അറസ്റ്റിലായവരെ നിലവിൽ ഡൽഹിയിലെ എൻഐഎ ആസ്ഥാനത്തെത്തിച്ച്‌ ചോദ്യം ചെയ്തുവരികയാണ്. ഭീകര പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി അറസ്റ്റിലായ നാല് പേർ കശ്മീർ കർണ്ണാടക എന്നിവിടങ്ങളിൽ കഴിഞ്ഞമാസം സഞ്ചരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന മുഹമ്മദ് അമീൻ പിന്നീട് ഇന്ത്യയിലേക്കു മടങ്ങിയതിനുശേഷമാണ് യുവാക്കളെ ഭീകര പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യാൻ തുടങ്ങിയത്.

ഇതിനായി കശ്മീർ സന്ദർശിച്ച അമീൻ അവിടെയുള്ള മുഹമ്മദ് വഖാർ ലോൺ എന്നയാൾക്കൊപ്പം ഭീകരപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരിച്ചു. അമീൻ പിടിയിലായതോടെയാണു സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ എൻഐഎക്കു ലഭിച്ചത്.

2016 ൽ കാസർകോട് തൃക്കരിപ്പൂർ പടന്നയിലെ ഷിയാസും ഭാര്യ അജ്മലയും ഒന്നര വയസ്സുണ്ടായിരുന്ന മകനും അടക്കം 12 പേർ സിറിയയിലെത്തി ഐഎസിൽ ചേർന്നതായി കണ്ടെത്തിയിരുന്നു. അജ്മലയുടെ മാതൃ സഹോദരനാണ് ബുധനാഴ്ച മംഗളൂരുവിൽ നിന്നും പിടിയിലായത്.

Related posts

Leave a Comment