വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ കാണാനും അത് പരിഹരിക്കാനും സർക്കാർ തയ്യാറാകണം : കെ എസ് യു

തിരുവനന്തപുരം :പ്ലസ് വൺ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ കാണാനും അത് പരിഹരിക്കാനും സർക്കാർ തയ്യാറാകണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്ത്.കഴിഞ്ഞ ഒരു വർഷമായി നിലവിലെ പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ പഠനത്തിനായി ആശ്രയിക്കുന്നത് പരിമിതമായ ഓൺലൈൻ ഫ്ലാറ്റ്ഫോമും, വിക്ടേഴ്സ് ചാനലുമാണ്. ഇന്നത്തെ അവസ്ഥയിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക കാണാൻ എന്താണ് സർക്കാർ തയ്യാറാകാത്തതെന്നും
പ്ലസ് വൺ ക്ലാസ് ഒരു ബ്രിഡ്ജ് കോഴ്സല്ല എന്നിരിക്കെ ടി.പി.ആർ നിരക്ക് 19 കടന്നിരിക്കുന്ന സമയത്ത് പ്ലസ് വൺ പരീക്ഷകൾ നടത്തുമെന്നുള്ള പിടിവാശി എന്തിനുവേണ്ടിയാണെന്നും അദ്ദേഹം ആരാഞ്ഞു.

വിദ്യാർത്ഥികളുടെ മാനസികാവസ്ഥയോ , സാഹചര്യങ്ങളോ പരിഗണിക്കാതെ സർക്കാറിന്റെ പിടിവാശിയുടെ ഭാഗമായി (അവസാന വർഷ പരീക്ഷകൾ ഒഴികെ) നടത്തിയ യു.ജി, പി.ജി, പ്രൊഫഷണൽ പരീക്ഷകളിൽ പരീക്ഷാകേന്ദ്രങ്ങളിലെത്തിയ വിദ്യാർത്ഥികളിൽ പലർക്കും കോവിഡ് പോസിറ്റീവായ ഒട്ടനവധി സംഭവങ്ങൾ ഇതിനോടകം നമ്മുടെ മുന്നിലുണ്ട്. കോവിഡ് ഇത്തരത്തിൽ നിയന്ത്രണാതീതമായ നിൽക്കുന്നതിൽ അശാസ്ത്രീയമായ പരീക്ഷാ നടത്തിപ്പും പങ്കുവഹിച്ചിട്ടുണ്ടോയെന്ന് ഇനിയെങ്കിലും സർക്കാർ ഗൗരവത്തോടെ പരിശോധിക്കണമെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു.

Related posts

Leave a Comment