Connect with us
48 birthday
top banner (1)

Featured

എന്റെ പ്രസ്ഥാനം 66 ന്റെ നിറവിൽ; കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ എഴുതുന്നു

Avatar

Published

on

66 വർഷം എന്നത് ഒരു ചെറിയ കാലയളവല്ല. മനുഷ്യചരിത്രം തന്നെ മാറിമറിയുവാൻ ഒത്തതാണ് . ഇന്ത്യൻ രാഷ്ട്രീയം പോലും 75 വർഷങ്ങൾക്കിപ്പുറം വികൃതമായ ഒരു പുതിയ രൂപത്തിലേക്ക് ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുമ്പോൾ 66 വർഷത്തിന്റെ ചരിത്രം പറയുന്ന ഒരു സംഘടനയുടെ പ്രസക്തിയെ വീണ്ടും ഓർത്തെടുക്കാനുള്ള ഒരു ദിവസമാണ് ഇന്ന്. വർഷങ്ങളുടെ പാരമ്പര്യം പേറുന്ന ഒരു സമര സംഘടനയ്ക്ക് അതിന്റെ ചരിത്രം ഏതാനും വാക്കുകൾ കൊണ്ട് എഴുതി തീർക്കുക എന്നുള്ളത് അസാധ്യവും അനുചിതവുമാണ്. കേരളത്തിലെ കലാലയങ്ങളിൽ ഇന്ന് വിദ്യാർത്ഥികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും ഭൂരിഭാഗം വരുന്ന മുന്നേറ്റങ്ങളും മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാൻ കഴിയാത്ത വണ്ണം കേരള വിദ്യാർത്ഥി യൂണിയന്റെ മാത്രം നേട്ടങ്ങളാണ്. 57ൽ കേരളത്തിൽ ഈ എം എസിന്റെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റു തൊട്ടു പുറകെ ഏകാധിപത്യത്തെ പുൽകിക്കൊണ്ട് വിദ്യാർഥികളുടെ യാത്ര ആനുകൂല്യങ്ങളെ വെട്ടിക്കുറച്ചു കൊണ്ട് ഏകപക്ഷീയമായ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തം പാഠപുസ്തകങ്ങളിലും മലയാളി മനസ്സുകളിലും അടിച്ചു ഉറപ്പിക്കുവാൻ ഗൂഢ പദ്ധതികളുമായി മുന്നോട്ടു വന്നപ്പോൾ അതിനെ പ്രതിരോധിച്ചു കൊണ്ട് കേരള വിദ്യാർത്ഥി യൂണിയന്റെ ഇന്ദ്രനീല പൊൻപതാക സമരഭൂമിയിലേക്ക് കടന്നുവന്നു. തീവ്ര ഇടതുപക്ഷ സർക്കാർ മലയാളികളുടെ നേരെ തോക്ക് ചൂണ്ടുകയും ഇടനെഞ്ചിലേക്ക് വെടിയുതിർക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ അതിനെ ചെറുത്തു നിർത്തുവാൻ ഉയർന്ന ശബ്ദത്തോടെ ഉറച്ച മുദ്രാവാക്യങ്ങളുമായി ഒരു വിദ്യാർത്ഥി സംഘടന തെരുവുകളിലേക്കിറങ്ങി. അതിതീഷ്ണമായ ഒട്ടനവധി സമര പോരാട്ടങ്ങളിലൂടെ വളർന്നുവന്ന ഈ സംഘടനയുടെ ചരിത്രം ഇന്ന് ഓർത്തെടുക്കുമ്പോൾ ഒട്ടനവധി സമര പോരാട്ടങ്ങളുടെ കഥകൾ പറഞ്ഞു പോകേണ്ടതായിവരും!!

Advertisement
inner ad

വ്യത്യസ്ത കൈവഴികളായി കേരളത്തിന്റെ മണ്ണിലൂടെ ഒഴുകിയിരുന്ന വിദ്യാർത്ഥി രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ ആലപ്പുഴ ട്യൂട്ടോറിയൽ കോളേജിന്റെ ഓഡിറ്റോറിയത്തിൽ ഒരുമിച്ചു കൂട്ടുകയും കെഎസ്‌യു എന്നുള്ള വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തെ രൂപീകൃതമാക്കുകയും ചെയ്തത് പ്രഥമ സംഘടന പ്രസിഡണ്ടായ ജോർജ് തരകനും പ്രഥമ ജനറൽ സെക്രട്ടറി വയലാർ രവിയും ട്രഷറർ എ സമദും പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ എ ഡി രാജനും ചേർന്നാണ്. 1957 ഇഎംഎസ് സർക്കാർ അധികാരമേൽക്കുകയും വിദ്യാർഥികളുടെ ബോട്ട് യാത്ര ചാർജ് ഒരു അണയിൽ നിന്ന് 10 പൈസയായി ഉയർത്തുകയും ചെയ്തു. അന്ന് കുട്ടനാട്ടിലെ ബോട്ടുകൾ കെട്ടിയിട്ട് സമരമാരമ്പിച്ച വിദ്യാർത്ഥി യൂണിയന്റെ സമര ജ്വാലയിൽ കേരളത്തിന്റെ തെരുവീഥികൾ ചൂടുപിടിച്ചു. സമരാന്തരം സർക്കാർ മുട്ടുകുത്തുകയും അന്നുമുതൽ കേരള സമൂഹത്തിന്റെ ഒട്ടനവധിയായ വിഷയങ്ങളെ ആസ്പദമാക്കിക്കൊണ്ട് കെഎസ്‌യു സമരോത്മകമായിട്ടുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയി. എന്നും വിദ്യാർത്ഥിപക്ഷ രാഷ്ട്രീയ സങ്കല്പങ്ങൾ മുറുക്കെ പിടിച്ച കെഎസ്‌യു യൂണിവേഴ്സിറ്റി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടതുപക്ഷ സർക്കാരിനെ അനുകൂലിച്ച് സമരം ചെയ്യുകയും സഭയിൽ യൂണിവേഴ്സിറ്റി നിയമത്തെ എതിർത്ത കോൺഗ്രസ് നേതൃത്വത്തെപോലും വെല്ലുവിളിച്ച് ഉറച്ച നിലപാടെടുക്കുകയും ചെയ്തു. ഫീസ് ഏകീകരണ സമരം ഭക്ഷ്യ സമരം അധ്യാപക സമരം പാഠപുസ്തക സമരം തുടങ്ങിയ സമരങ്ങളും സെനറ്റ് സിൻഡിക്കേറ്റ് തുടങ്ങിയവയിലേക്കുള്ള വിദ്യാർഥി പ്രാധിനിധ്യം കലോത്സവങ്ങൾ തുടങ്ങിയ അവകാശ മുന്നേറ്റങ്ങളും കെഎസ്‌യുവിന്റെ ചരിത്രത്തിലെ പൊൻതൂവലാണ്. ജോർജ് തരകനിലൂടെ തുടങ്ങി വയലാർ രവി
എ കെ ആന്റണിയിലൂടെയും ഉമ്മൻചാണ്ടിയിലൂടെയും കെ എം അഭിജിത്തും കടന്ന് എന്നിലേക്ക് ഈ സംഘടന എത്തിനിൽക്കുമ്പോൾ സംഘടനപരമായ പിളർപ്പുകളും പ്രതിസന്ധികളും കഴിഞ്ഞ് വലിയ സ്വപ്നങ്ങളാണ് ഈ സംഘടനയ്ക്ക് പങ്കുവയ്ക്കാൻ ഉള്ളത്. ഒരു കാലഘട്ടത്തിൽ എങ്ങനെ ഒരു സംഘടന പ്രവർത്തിക്കണമെന്ന് കാണിച്ചുകൊടുത്തത്തിൽ നിന്ന് ഇന്ന് ഒട്ടനവധി പ്രതിസന്ധികളെ എല്ലാ ദിവസവും തരണം ചെയ്തുകൊണ്ട് ഈ സംഘടന മുന്നോട്ടുപോകുന്നുണ്ടെങ്കിൽ അത് ഒരു പ്രതീക്ഷയാണ്. വർഷങ്ങളായി ഒട്ടനവധി വിദ്യാർത്ഥികൾ മനസ്സിൽ കൊണ്ടുനടക്കുന്ന വലിയ സ്വപ്നങ്ങളുടെ ആത്മാർത്ഥതയുടെ പ്രതിബിംബമാണ് . കഴിഞ്ഞ ആരോഗ്യ സർവകലാശാല തിരഞ്ഞെടുപ്പുകളിൽ വർഷങ്ങൾക്കുശേഷം വലിയ മുന്നേറ്റം കെഎസ്‌യു കാഴ്ചവയ്ക്കുമ്പോൾ തീരാത്ത വേനലും തോരാത്ത മഴയും കണ്ട ഈ പ്രസ്ഥാനം തിരിച്ചുവരവിന് പാതയിലാണ് എന്ന് സൂചിപ്പിക്കുന്നു. ഇനി വരുന്ന കാലം പ്രതീക്ഷകളുടെതാണ്. തിരിച്ചുവരവുകളുടേതാണ്. വേരറ്റു പോകാതെ ഈ വൻമരം അതിന്റെ ചില്ലകളും ഇലകളും കായ്കളും വീണ്ടും മുളപൊട്ടി വളരുന്നത് ലോകം ആശ്ചര്യത്തോടെ വീക്ഷിക്കുമ്പോൾ തോറ്റു കൊടുക്കാത്ത വീര്യത്തോടെ തളർന്നുവീഴാത്ത ശൗര്യവുമായി സമരഭൂവിൽ ദീപശിഖാഗീത നീല പതാക ഉയർന്നു പാറുക തന്നെ ചെയ്യണം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

അടിച്ചു മോനേ…20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂർ ഇരിട്ടിയിൽ

Published

on

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.


അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisement
inner ad

400 രൂപയായിരുന്നു ടിക്കറ്റ് വില .മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.

Advertisement
inner ad
Continue Reading

Featured

കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്

Published

on

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

  • പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക.
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
Continue Reading

Featured

ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

Published

on

കോട്ടയം: യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്. ഇന്നലെ രാത്രി പാലായിലെ അന്ത്യാളത്തെ വീട്ടിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Continue Reading

Featured