പോലീസ് നരനായാട്ട് ; കൊല്ലത്ത് പ്രതിഷേധിച്ച വിദ്യാർത്ഥിയുടെ അടിവയറ്റിൽ ചവിട്ടി പോലീസ് ക്രൂരത

കൊല്ലം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും ടി പി ആർ നിരക്കും വർധിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പരീക്ഷകളുമായി മുന്നോട്ടുപോകുന്ന സാങ്കേതിക സർവകലാശാലയുടെ നിലപാടിനെതിരെ സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിൽ കെ എസ് യു വിന്റെ നേതൃത്വത്തിൽ പരീക്ഷാ ബഹിഷ്കരണ സമരം ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിൽ സമാധാനപരമായി പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുന്നോട്ടുവന്ന വിദ്യാർഥികളെയും പോലീസ് അകാരണമായി തല്ലിച്ചതക്കുകയായിരുന്നു. നിലത്തുവീണ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി അടിവയറിന് ചവിട്ടുകയും ചെയ്തു. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പോലീസിനെതിരെ വലിയ പ്രതിഷേധം രൂപപ്പെടുന്നതിന് വഴിവെച്ചിരിക്കുകയാണ്. ഒട്ടേറെ വിദ്യാർഥികൾക്ക് പോലീസ് മർദ്ദനത്തിൽ പരിക്കേറ്റു. പോലീസ് മർദ്ദനത്തിനെതിരെ വരും മണിക്കൂറിനുള്ളിൽ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് കെഎസ്‌യു.

Related posts

Leave a Comment