Connect with us
48 birthday
top banner (1)

Featured

‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നേറ്റം

Avatar

Published

on

കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ മികച്ച മുന്നേറ്റം നടത്തി കെ എസ് യു. എറണാകുളം ജില്ലയിലെ പ്രധാന ക്യാമ്പസ്കളിൽ എല്ലാം കെ.എസ്.യുവിന്റെ മുന്നേറ്റമുണ്ടായി.തുടർച്ചയായ നാലാം തവണ യു. സി കോളേജ് ആലുവ,എസ്.എച് കോളേജ് തേവര,ശ്രീ ശങ്കര കോളേജ് കാലടി,ജയ്ഭാരത് കോളേജ് പെരുമ്പാവൂർ,എം.ഇ.എസ് കോളേജ് മാറമ്പള്ളി,ബി. എം. സി കോളേജ് തൃക്കാക്കര, ബി എം സി ആർട്സ് ആലുവ,എം. ഇ. എസ് കോളേജ് കോതമംഗലം, ഗവ:കോളേജ് മണിമലകുന്ന്,ബി.പി.സി കുന്നത്തുനാട്, st:ആന്നസ് അങ്കമാലി, സെ:പോൾസ് കളമശ്ശേരി എന്നിവ നിലനിർത്തിയപ്പോൾ എട്ട് വർഷങ്ങൾക്ക് ശേഷം ആലുവ അൽ ആമീൻ കോളേജ് യൂണിയൻ കെ. എസ്. യു നേടിയെടുത്തു, എറണാകുളം ജില്ലയിലെ എസ്. എഫ്. ഐ യുടെ കോട്ട തകർത്ത് മഹാരാജാസ് കോളേജിൽ വർഷങ്ങൾക്ക് ശേഷം 3rd ഇയർ ഡിസിയും, എം.എ കോളേജ് കോതമംഗലം,കൊച്ചിൻ കോളേജ് 3rd ഇയർ ഡിസി,എം.ഇ എസ് കുന്നുകര,എം.ഇ.എസ് കൊച്ചി,കെ. എം.എം കോളേജ് തുടങ്ങിയിടത്തെല്ലാം കെ.എസ് യുവിന്റെ മിന്നും പ്രകടനം കാഴ്ചവച്ചു. കോട്ടയം,ഇടുക്കി, പത്തനംതിട്ട ജില്ലകളിലും മികച്ച മുന്നേറ്റമാണ് കെഎസ്‌യു നടത്തിയത്.

Ernakulam

ഇരട്ടി മധുരം; പിറന്നാൾ ദിനത്തിൽ സ്വർണനേട്ടവുമായി അമൽചിത്ര

Published

on

കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്സിന്റെ വേദിയിൽ സ്വർണ നേട്ടത്തോടെ ജന്മദിനം ആഘോഷിക്കുകയാണ് കെ എസ് അമൽചിത്ര. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 2.90 മീറ്റർ ഉയരത്തിൽ അമൽചിത്ര സ്വർണം സ്വന്തമാക്കി. മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് അമൽചിത്ര. സംസ്ഥാന തലത്തിൽ ജൂനിയർ വിഭാഗത്തിൽ ആദ്യമായി മത്സരിക്കുന്ന അമൽചിത്രയ്ക്ക് ഇത് ആദ്യ സ്വർണമാണ്.

കുടുംബത്തിന്റെ പിന്തുണ

Advertisement
inner ad

തൃശൂർ താണിക്കുടം കൂത്തുപറമ്പിൽ സുധീഷിന്റെയും വിജിതയുടെയും മകളാണ് അമൽചിത്ര. ഡ്രൈവറായ സുധീഷ് മകളുടെയൊപ്പം മത്സരം കാണുന്നതിനായി എത്തിയിരുന്നു. കുടുംബത്തിന്റെ പൂർണ പിന്തുണ മകൾക്ക് ഉണ്ടെന്നും ഒന്നാമത്തെത്തിയതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നും അമൽചിത്രയെ ചേർത്ത് പിടിച്ച് സന്തോഷ കണ്ണീരോടെ സുധീഷ് പറഞ്ഞു. ചെറുപ്പം മുതൽ കായിക മേഖലയിൽ താല്പര്യം ഉണ്ടായിരുന്ന അമൽചിത്ര ഓട്ടം ആയിരുന്നു തെരഞ്ഞെടുത്തത്. എന്നാൽ ആ വിഭാഗത്തിൽ കാര്യമായ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല. പിന്നീട് അധ്യാപകരാണ് പോൾവാൾട്ടിലേക്ക് കടന്നു വരുന്നതിന് പ്രചോദനമായത്. ആദ്യമായി സ്വർണനേട്ടം കരസ്ഥമാക്കിയതിൽ സന്തോഷമുണ്ട്. അധ്യാപകർ നൽകിയ ആത്മവിശ്വാസവും പരിശീലനവും കുടുംബാംഗങ്ങൾ നൽകിയ പിന്തുണയും എനിക്ക് വിജയം നേടിതരാൻ സഹായിച്ചുവെന്ന് അമൽചിത്ര പറഞ്ഞു.

പിറന്നാൾ സർപ്രൈസ്

Advertisement
inner ad

സ്വർണം നേടി മൈതാനത്തിന് അരികിലെത്തിയപ്പോഴേക്കും അമൽചിത്രയുടെ ചുറ്റും അധ്യാപകരും അച്ഛനും കൂട്ടുകാരും കൂടി നിന്നു. ‘ഹാപ്പി ബർത്ത്ഡേ’ അമൽചിത്ര എന്നെഴുതിയ കേക്ക് അമൽചിത്രയുടെ മുന്നിലേക്ക് കൊണ്ടുവന്നു. സന്തോഷംകൊണ്ട് അവളുടെ മുഖം തിളങ്ങി. കേക്കുമായി പ്രിയപ്പെട്ടവർ എത്തിയപ്പോഴാണ് സർപ്രൈസ് അമൽചിത്രയ്ക്ക് പിടികിട്ടിയത്. പിന്നെ കേക്ക് മുറിച്ച് പിറന്നാളും അതോടൊപ്പം മത്സരവിജയവും ആഘോഷിച്ചു.

വിജയം ഉറപ്പിച്ചിരുന്നു

Advertisement
inner ad

ഐഡിയൽ ഇന്റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ അമൽചിത്രയുടെ കോച്ച് അഖിൽ കെ പിയ്ക്ക് തന്റെ ശിഷ്യയുടെ നേട്ടത്തിൽ അത്ഭുതമില്ല. അവൾ ഇത് സ്വന്തമാക്കുമെന്ന് അറിയാമായിരുന്നു. എം എ കോളേജിൽ അധ്യാപകൻ ആയിരിക്കുമ്പോഴാണ് സാം ജി സാർ അമൽ ചിത്രയെപറ്റി പറയുന്നത്. കായികക്ഷമതയുള്ള അമൽചിത്രയ്ക്ക് ഉയരങ്ങളിൽ എത്താനാകുമെന്ന് തിരിച്ചറിഞ്ഞ് അവളെ എനിക്ക് പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് ഐഡിയൽ സ്കൂളിലേക്ക് അധ്യാപകനായി വന്നപ്പോൾ പരിശീലനം നൽകാൻ ആരംഭിച്ചു. ജില്ലാ മത്സരത്തിൽ 2.50 മീറ്റർ ഉയരത്തിൽ എത്തിയപ്പോൾ അവളിലുള്ള ആത്മവിശ്വാസം വർധിച്ചു. ഇപ്പോൾ 2.90 മീറ്റർ ഉയരത്തിലെത്താൻ സാധിച്ചു. അടുത്ത വർഷവും ജൂനിയർ വിഭാഗത്തിൽ മത്സരിക്കാൻ കഴിയും. മുന്നോട്ടും മികച്ച വിജയങ്ങൾ നേടിയെടുക്കാൻ അമൽചിത്രയ്ക്ക് കഴിയുമെന്നും അഖിൽ കെ പി പറഞ്ഞു. അഖിലിന്റെ പരിശീലനത്തിൽ ആറ് കുട്ടികളാണ് സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ ഒരു സ്വർണവും രണ്ട് വെങ്കലവും നേടാൻ കഴിഞ്ഞു. രാവിലെ 6 മണിക്ക് കുട്ടികൾ പരിശീലനത്തിനായി ഇറങ്ങും. 8 മണി വരെ തുടരും. അങ്ങനെ ദിവസേനയുള്ള നിരന്തരമായ കഠിനാധ്വാനത്തിലൂടെയാണ് വിജയത്തിലെത്താൻ സാധിച്ചത്.

Advertisement
inner ad
Continue Reading

Featured

സര്‍ക്കാരില്ലായ്മയാണ് കേരളം അനുഭവിക്കുന്ന പ്രശ്നം: വി.ഡി സതീശന്‍

Published

on

പാലക്കാട്: സര്‍ക്കാരില്ലായ്മയാണ് കേരളം അനുഭവിക്കുന്ന പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുത്ത ആളുകള്‍ പ്രയാസപ്പെടുമ്പോള്‍ സര്‍ക്കാറിന്റെ സാന്നിധ്യമാണ് വേണ്ടത്. സി.പി.എം ജയിച്ചാല്‍ അഹങ്കാരികളാകുമെന്ന ഭയം കൊണ്ട് നല്ല കമ്യൂണിസ്റ്റുകള്‍ വോട്ട് മാറ്റി ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.

ബി.ജെ.പി ജയിക്കാന്‍ പാടില്ലെന്ന മതേതര നിലപാട് സ്വീകരിക്കുന്നവര്‍ പാലക്കാട് ഉണ്ട്. ആ വോട്ടും തങ്ങള്‍ക്ക് ലഭിക്കും. പിണറായി വിജയന്‍ ലെഫ്റ്റ് അല്ല. തീവ്ര വലുതുപക്ഷ നയമാണ് പിണറിയുടേത്.

Advertisement
inner ad

കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും നിലപാടുകളുടെയും വില ജനങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷ. വയനാട്ടിലും പാലക്കാട്ടും ചേലക്കരയും വിജയിക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured

പാലക്കാട് സി.പി.എം നടത്തുന്ന നാടകം ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടി: രമേശ് ചെന്നിത്തല

Published

on

മുക്കം: പാലക്കാട് സി.പി.എം നടത്തുന്ന നാടകം ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല മുക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ കളിച്ച് ഭരണവിരുദ്ധ വികാരം ചര്‍ച്ച ചെയ്യാതിരിക്കാനുള്ള ബോധപൂര്‍വമായ നീക്കണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ നാടകം പൊളിഞ്ഞു പോയതിന്റെ ദുഃഖത്തിലാണ് സി.പി.എം ഇപ്പോള്‍. എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം നാടകങ്ങള്‍ ഇവര്‍ കാണിക്കാറുണ്ട്. ഉമ തോമസ് മത്സരിച്ച തൃക്കാക്കരയില്‍ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ തെറ്റായ വീഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്‍കിയില്ല എന്ന പ്രചരണമായിരുന്നു. ഇപ്പോള്‍ പാലക്കാട് പരാജയം ഉറപ്പായതോട് കൂടി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നുള്ള വെപ്രാളത്തിലാണ് ബാഗ് വിവാദവും രാത്രിയിലെ റെയ്ഡ് ഉള്‍പ്പെടെയുള്ള നാടകം നടത്താന്‍ സി.പി.എം തയാറായത്. ഇത് സി.പി.എം എല്ലാ തിരഞ്ഞെടുപ്പിലും സ്വീകരിക്കുന്ന നടപടികളാണ്. കഴിഞ്ഞ കുറെ കാലമായി ബി.ജെ.പിയും സി.പി.എം തമ്മിലുള്ള അന്തര്‍ധാര കേരളത്തില്‍ നിലനില്‍ക്കുകയാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് അതിന്റെ ഭാഗമാണ്. തൃശ്ശൂര്‍ പൂരം കലക്കിക്കൊണ്ട് സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തവര്‍ തന്നെയാണ് പാലക്കാട് സി.പി.എമ്മിന്റെ വോട്ട് മറിച്ച് നല്‍കി ബി.ജെ.പിയെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നത്. ചേലക്കരയില്‍ തിരിച്ചു ബി.ജെ.പിയുടെ വോട്ടുകള്‍ സി.പി.എമ്മിന് നല്‍കും. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതിന് സഹായകരമാകുന്ന രീതിയിലാണ് രാത്രി റെയ്ഡ് ഉള്‍പ്പെടെയുള്ള നാടകങ്ങള്‍ നടത്തിയത്. കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട സര്‍ക്കാരാണ് പിണറായി വിജയന്റേത്. സര്‍ക്കാരിന്റെ ജനവിരുദ്ധമായ നയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം നാടകങ്ങള്‍ സി.പി.എം നടത്തുന്നത്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തരായി ഈ തെരഞ്ഞെടുപ്പിനെ കാണാന്‍ തയാറുണ്ടോയെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ അതേ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം തെറ്റുകള്‍ തിരുത്തുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ തെറ്റുകള്‍ തിരുത്തിയിട്ടില്ല. ജനങ്ങള്‍ എതിരായി വോട്ട് ചെയ്യുമെന്നുള്ളത് കൊണ്ടാണ് സി.പി.എം രാഷ്ട്രീയം ചര്‍ച്ച ചെയ്യാത്തത്. നരേന്ദ്ര മോദിക്കെതിരെയോ അമിത് ഷാക്കെതിരെയോ എന്തുകൊണ്ട് പിണറായി വിജയന്‍ വിമര്‍ശനം നടത്തുന്നില്ല. തനിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പിണറായി വിജയന്‍ ബി.ജെ.പിയുമായി ധാരണയിലെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് പാലക്കാട് ബി.ജെ.പിയെ വിജയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement
inner ad
Continue Reading

Featured