അട്ടപ്പാടിയിലെ ശിശുമരണം ; കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ ഉപവാസം ഇന്ന്

പാലക്കാട്‌ : തുടർച്ചയായുണ്ടാകുന്ന അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകൾക്കെതിരെയും സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിൽ പ്രതിഷേധിച്ചും കെ എസ് യു സംസ്ഥാന പ്രസിഡന്റ് ഇന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അട്ടപ്പാടി അഗളിയിൽ ഉപവാസം അനുഷ്ഠിക്കും.കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം എക്സ് എം എൽ എ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് കെഎസ്‌യു പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് പറഞ്ഞു.

Related posts

Leave a Comment