ഗോള്‍വാക്കറിനെയും സവര്‍ക്കറിനെയും ഉള്‍പ്പെടുത്തി സിലബസ് ; സർവ്വകലാശാല വിസിയെ തടഞ്ഞുകൊണ്ട് കെഎസ്‌യു പ്രതിഷേധം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഗാന്ധിയെയും നെഹ്രുവിനെയും അപ്രസക്തരാക്കി ഗോള്‍വാക്കറിനെയും സവര്‍ക്കറിനെയും ഉള്‍പ്പെടുത്തിയെന്നാരോപിച്ച് വൈസ് ചാന്‍സലർ ഗോപിനാഥ് രവീന്ദ്രനെ കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. സര്‍വകലാശാലയിലെത്തിയ വി.സി.യെ പ്രവര്‍ത്തകര്‍ തടഞ്ഞു.
കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സര്‍വകലാശാലാ ആസ്ഥാനത്ത് പ്രതിഷേധപ്രകടനവും ഉപരോധവും നടന്നത്. സിലബസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസവും കെ.എസ്.യു സര്‍വകലാശാല ആസ്ഥാനത്ത് സിലബസ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത് കാവിവത്കരണം നടക്കുകയാണെന്ന് ആരോപിച്ച് എം.എസ്.എഫ് പ്രവർത്തകരും കഴിഞ്ഞ ദിവസം സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. 

Related posts

Leave a Comment