നരേന്ദ്ര മോദി സർക്കാരിന്റെ കർഷകവിരുദ്ധ നയം അവസാനിപ്പിക്കുക: കെ എസ് യു

കൊച്ചി : ഉത്തർ പ്രദേശിലെ ലക്കിമ്പൂരിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയകുമാർ മിശ്രയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ച് കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചു അദ്ദേഹത്തിന്റെ വീട് സന്ദർശിക്കാൻ പോയ എ. ഐ. സി. സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച യുപി പോലീസിന്റെ കിരാത നടപടികൾക്കെതിരെ കെ. എസ്. യൂ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എറണാകുളം ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് ബിഎസ്എൻഎൽ ഓഫീസിന് മുൻപിൽ വച്ച് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കെ എസ് യു മുൻ സംസ്ഥാന സെക്രട്ടറി ജോൺസൻ മാത്യു മുഖ്യ പ്രഭാഷണം നടത്തി.

കെ എസ് യു എറണാകുളം ജില്ല പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ അധ്യക്ഷൻ ആയിരുന്നു.രാജ്യത്തെ കർഷകർ ഒരു വർഷത്തോളമായി കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തലസ്ഥാനനഗരിയിൽ സമരം ചെയ്യുമ്പോൾ അതിനെ കണ്ടില്ല എന്ന് നടിക്കുന്ന കേന്ദ്രസർക്കാർ, അവരുടെ മനോവീര്യം കെടുത്താൻ വേണ്ടി നിരന്തരം വേട്ടയാടുന്ന സമീപനമായിട്ടാണ് മുന്നോട്ടുപോകുന്നതെന്നും ഇത്തരം ഫാസിസ്റ്റ് ശൈലിയിൽ നിന്നും ബിജെപി സർക്കാർ പിന്തിരിയണമെന്നും കർഷകരുടെ ശബ്ദമായി രാജ്യത്തിന്റെ തെരുവോരങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായി ഉണ്ടാകുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസ് പറഞ്ഞു.ജനാധിപത്യം വിലകൂടിയ വണ്ടിയുടെ ടയർ കയറി കൊല്ലപ്പെടുമ്പോൾ കയ്യും കെട്ടി നോക്കിയിരിക്കാൻ തങ്ങൾക്ക് ആകില്ല എന്നും ഇത്തരം ചെയ്തികൾ കൊണ്ട് പൊതുജനങ്ങളുടെ പ്രതികരണ ശേഷിയെ ഇല്ലായ്മ ചെയ്യാമെന്നും സംഘപരിവാർ കരുതുന്നുണ്ടെങ്കിൽ അത് വെറും തെറ്റിദ്ധാരണ മാത്രമായിരിക്കും എന്നും കെ എസ് യു എറണാകുളം ജില്ല പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ പറഞ്ഞു.

കെ എസ് യു ജില്ല വൈസ് പ്രസിഡന്റ്‌മാരായ ഭാഗ്യനാഥ് എസ് നായർ, ഷാരോൺ പനക്കൽ, ജില്ല സെക്രട്ടറിമാരായ മിവ ജോളി,സഫൽ വലിയവീടൻ, റംഷാദ് റഫീഖ്, കെ എസ് യു നേതാക്കളായ അൽ ആമീൻ അഷ്‌റഫ്‌, വർഗീസ് കെ വി, നിമിത്‌ സാജൻ, കൃഷ്ണലാൽ, അമൽ ടോമി, ഹരികൃഷ്ണൻ എസ്, ഡിവോൺ പനക്കൽ എന്നിവർ നേതൃത്വം കൊടുത്തു.

Related posts

Leave a Comment