ഇന്ധനവിലയിൽ രോഷം ; പ്രതിഷേധമിരമ്പി കോൺഗ്രസ് ചക്ര സ്തംഭന സമരം

തിരുവനന്തപുരം : ഇന്ധന വിലവർധനവിലും അധികനികുതി ഒഴിവാക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിലും പ്രതിഷേധിച്ചു കെപിസിസി ആഹ്വാനംചെയ്ത ചക്ര സ്തംഭന സമരം ജനങ്ങൾ ഏറ്റെടുത്തു. കെ പി സി സി യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തും ഡിസിസി കളുടെ നേതൃത്വത്തിൽ ജില്ലകളിലും നടത്തിയ സമരത്തിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു.

തിരുവനന്തപുരത്ത് നടന്ന സമരത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും പങ്കെടുത്തു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.

Related posts

Leave a Comment