Connect with us
,KIJU

Kerala

സംസ്ഥാനത്ത് നടക്കുന്നത് സെൽ ഭരണം: ഡോ. ശൂരനാട് രാജശേഖരൻ

Avatar

Published

on

കുണ്ടറ: സംസ്ഥാനത്ത് നടക്കുന്നത് സെൽഭരണം ആണെന്ന് എഐസിസി അംഗം ഡോ. ശൂരനാട് രാജശേഖരൻ. രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ കുണ്ടറ കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രതിഷേധം ഒരു മുന്നറിയിപ്പ് ആണെന്നും സമാനമായ മുന്നറിയിപ്പ് ചരിത്രത്തിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. 1957 ലും 67ലും അന്നത്തെ ഇഎംഎസ് സർക്കാർ കോൺഗ്രസിന്റെ മുന്നറിയിപ്പ് അവഗണിച്ചു. പിന്നീട് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധത്തെ ആയിരുന്നു. അന്ന് കെ കരുണാകരന്റെ നേതൃത്വത്തിൽ നടത്തിയ മുന്നേറ്റത്തിന് മുൻപിൽ ഇഎംഎസിന് പിടിച്ചുനിൽക്കുവാനായില്ല. പശ്ചിമബംഗാളിലും സമാനമായ സെൽഭരണം സിപിഎം നടത്തിയതുകൊണ്ടാണ് അവിടെ അടിവേര് പോലും നഷ്ടപ്പെട്ടത്. അഴിമതിയും സ്വജനപക്ഷപാദവും നടത്തുന്ന സർക്കാരിന് നിലനിൽക്കുവാൻ പോലീസിനെ ഉപയോഗിക്കുകയാണ്. ത്രിപുര എങ്ങനെയാണ് സിപിഎമ്മിന് കൈമോശം വന്നതെന്നതും കേരളത്തിലെ സിപിഎമ്മിന് മുന്നറിയിപ്പ് ആണെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിതരായി വീട് നഷ്ടപ്പെട്ടവർക്കായി വീട് നിർമിച്ച് നൽകിയതിനാണ് പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. 2018ലെ സംഭവത്തിൽ 2023ൽ കേസെടുത്തത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്. യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് കേസെടുത്തത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കേസിലും അദ്ദേഹത്തിനും പാർട്ടിക്കും ഒന്നും മറയ്ക്കുവാനില്ല. സുധാകരനെതിരെ ഇല്ലാത്ത മൊഴി ഉണ്ടെന്ന് പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി ആണെന്നും അദ്ദേഹത്തിന് ആ സ്ഥാനത്ത് ഇരിക്കുവാൻ യോഗ്യത ഇല്ലെന്നും ശൂരനാട് രാജശേഖരൻ കൂട്ടിച്ചേർത്തു.

Kerala

കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്

Published

on

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. സർക്കാരുമായി കൂടിയാലോചനകൾ ഇല്ലാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകിയത്. അതേസമയം, കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും.

Continue Reading

Alappuzha

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചെത്തിയ അയൽവാസികളാണ് മരണവിവരമറിഞ്ഞത്. വീട്ടിലെ ഹാളിൽ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികൾ. മാതാപിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് വിവരം.

Continue Reading

Kerala

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പോൾ തന്നെ അനുവദിക്കും. അതേസമയം ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15, വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.

Continue Reading

Featured