Kollam
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ കൊല്ലം റീജിയണൽ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം നടന്നു
കൊല്ലം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ കൊല്ലം റീജിയണൽ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം നടന്നു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവാണ് ശിലാസ്ഥാപനം നിർവഹിച്ചത്. ഓഫീസ് നിർമ്മാണം സംഘടനയ്ക്ക് കൂടുതൽ കരുത്തും ഊർജവും പകരട്ടെയെന്ന് ഉദ്ഘാടനം നിർവഹിച്ച ശേഷം അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി കെ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഡി ഗീതകൃഷ്ണൻ, ജി മനോജ് കുമാർ, എസ് ഷാജി, മുഹമ്മദ് അൻസാർ ടി കെ, സുനിൽ കുമാർ കെ, മധു, എസ് അനിൽ, ബോബൻ എന്നിവർ സംസാരിച്ചു.
Ernakulam
കൊല്ലം – എറണാകുളം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ
കൊല്ലം-എറണാകുളം റൂട്ടിൽ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ സർവീസ് നടത്തുക. സർവീസ് അനുവദിച്ച ഉത്തരവ് റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്, ഈ മാസം ഏഴാം തീയതി മുതലാണ് സർവീസ് ആരംഭിക്കുന്നത്.
ആദ്യ ഘട്ടത്തിൽ, കൊല്ലം-എറണാകുളം റൂട്ടിൽ മെമ്മു സ്പെഷ്യൽ സർവീസുകൾ ആയിരിക്കും പ്രവർത്തിക്കുക. വിദ്യാർത്ഥികളും ജോലിക്കായി യാത്ര ചെയ്യുന്നവരും ഈ സർവീസുകളിൽ നിന്നും ഗുണം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവൃത്തി ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ ഈ പുതിയ സർവീസ് സഹായകരമാകും. പുനലൂർ-എറണാകുളം റൂട്ടിൽ മെമ്മു സർവീസും ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.
Featured
മൈനാഗപ്പള്ളിയില്‍ വീട്ടമ്മയെ കാര്‍ കയറ്റിക്കൊന്ന സംഭവം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം
കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ വീട്ടമ്മയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രേരണ കുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയത്.
സെപ്റ്റംബര്‍ 15നായിരുന്നു മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികയായ കുഞ്ഞുമോളെ കാര്‍ ഇടിച്ചുവീഴ്ത്തിയത്. നിലത്തുവീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു.
Death
കൊല്ലം പൂയപ്പിള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍
കൊല്ലം: പൂയപ്പിള്ളി മയിലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബീന്‍ഷാ എന്നിവരെയാണ് ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ മുതലാണ് സ്‌കൂളില്‍ പോയ ദേവനന്ദയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് ഷെബിന്‍ഷായെയും കാണാതായതായി വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇന്ന് ശാസ്താംകോട്ട തടാകത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു.
തുടര്‍ന്ന് പൊലീസെത്തി മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊട്ടാരക്കര ബോയ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഷെബിന്‍ഷാ. ഓടനാവട്ടം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടരുന്നു.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login