ശിവന്‍കുട്ടിയുടെ രാജി : കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം ; ജലപീരങ്കി

തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് എം.ജി റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മാര്‍ച്ച്‌ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത് ഉദ്ഘാടനം ചെയ്തു.

അതേസമയം കയ്യാങ്കളിക്കേസില്‍ ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നിയമസഭയ്ക്ക് അകത്തും പുറത്തും തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ശിവന്‍കുട്ടി വിദ്യാഭാസമന്ത്രിയായി തുടരരുതെന്നാണ് കേരളത്തിലെ രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്. ഒരു മന്ത്രിക്കെതിരെ സാക്ഷി പറയാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയ്യറാകില്ല. ഇത് നീതിന്യായ വ്യവസ്ഥയെ അമ്മാനമാടുന്ന സ്ഥിതി ഉണ്ടാകും. ഈ സാഹചര്യത്തില്‍ ശിവന്‍കുട്ടി മന്ത്രിയായി തുടരുന്നത് വെല്ലുവിളിയാണ്. ശിവന്‍കുട്ടിയെ അലങ്കാരമായി കൊണ്ടുനടക്കുകയാണങ്കില്‍ നടക്കട്ടെയെന്നും സതീശന്‍ പറഞ്ഞു.

Related posts

Leave a Comment