കേരളത്തെ പരിസ്ഥിതിലോല സംസ്ഥാനമായി പ്രഖ്യാപിക്കണം – സി. ആർ. മഹേഷ്‌ എം. എൽ. എ

കരുനാഗപ്പള്ളി : കേരളത്തെ പരിസ്ഥിതി ലോല സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് സി. ആർ.മഹേഷ്‌ എം.എൽ.എ അഭിപ്രായപ്പെട്ടു.നെഹ്‌റു യുവകേന്ദ്രയും സംഗീത ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി ജോൺ എഫ് കെന്നടി സ്കൂളിൽ സംഘടിപ്പിച്ച ജൽ ജാഗരൺ അഭിയാൻ ക്യാമ്പയിന്റെ ഭാഗമായുള്ള പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കാലാവസ്ഥ വ്യതിയാനം ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമ്പോൾ പരിസ്ഥിതിസംരക്ഷിക്കാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷനായിരുന്നു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ നിപുൺ ചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു.സ്കൂൾ പ്രിൻസിപ്പൽ മായാ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി.ജി. മഞ്ജുകുട്ടൻ, അനീഷ്,അക്ഷയ് എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ പി. സുനിൽകുമാർ, സുധീർ ഗുരുകുലം എന്നിവർ ക്ലാസ്സ്‌ എടുത്തു.ക്ലീൻ ഇന്ത്യ ക്യാമ്പയിനിൽ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് കരസ്ഥമാക്കിയ അലൻ എസ്സ് പൂമുറ്റത്തിനെ ചടങ്ങിൽ ആദരിച്ചു.

Related posts

Leave a Comment