സെക്രട്ടേറിയറ്റ് കേഡർ പോസ്റ്റുകളിൽ അന്യസർവ്വീസിലെ ജീവനക്കാരെ നിയമിച്ച നടപടി പിൻവലിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ

തിരുവനന്തപുരം: കേരള ഹൗസ് അടക്കമുള്ള ഓഫീസുകളിൽ നിന്നും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കേഡർ പോസ്റ്റുകളിൽ അന്യസർവ്വീസിലെ ജീവനക്കാരെ നിയമിച്ച നടപടി പിൻവലിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുക; 3 ഗസു ഡി എ കുടിശിക അനുവദിക്കുക, അനിയന്ത്രിതമായ പെട്രോൾ/ ഡീസൽ വില വർദ്ധന തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, ആശ്രിത നിയമനത്തിനുള്ള കുടു:ബ വാർഷിക വരുമാനം 12 ലക്ഷമായി ഉയർത്തുക, കോൺട്രീബ്യൂറ്ററി പെൻഷൻ പിൻവലിച്ച് സർക്കാർ വാഗ്ദാനം പാലിക്കുക, മെഡിക്കൽ റീ ഇമ്പേഴ്സ്മെമെൻ്റ് അനുവദിക്കുക, പെൻഷൻ പ്രായം 60 വയസ്സായി ഉയർത്തി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്.

കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ്റെ പുതിയ ഭരണസമിതി നിലവിൽ വന്നു.

എം.എസ്സ് ജ്യോതിഷ്

എം.എസ്സ് ജ്യോതിഷ് പ്രസിഡൻറായും കെ.ബിനോദ് ജനറൽ സെക്രട്ടറിയായും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ്റെ പുതിയ ഭരണസമിതി നിലവിൽ വന്നു.

മറ്റു ഭാരവാഹികൾ: D. അനിൽകുമാർ & രഞ്ജിത്ത് ആർ (വൈസ് പ്രസിഡൻ്റ്മാർ), സജീവ് പരശവിള ,സുധീർ എ& ലതീഷ് എസ് ധരൻ (സെക്രട്ടറിമാർ), ഹാരിസ് കെ എസ്സ് (ട്രഷറർ) മീര എസ്.എസ്, അരുൺകുമാർ എസ് ജെ, രഞ്ചീഷ് കുമാർ ആർ,നൗഷാദ് ഹുസൈൻ, ജസീർ എം.എം അനിൽകുമാർ എസ്, ലിജിൻ ബി.വി,മനോജ് സി.ഡി, സുനിൽകുമാർ എസ്, രജി എൻ എന്നിവരെ എക്സി.കമ്മിറ്റി അംഗങ്ങളായുംയും ഐകകണ്ഠേന തിരഞ്ഞെടുത്തു. സർക്കാരിൻ്റെ നിഷേധാത്മക നിലപാടിൽ പ്രതിക്ഷേധിച്ച് വരും ദിവസങ്ങളിൽ ശക്തമായ പ്രതിക്ഷേധ സമരങ്ങൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചതായും അസോസിയേഷൻ പ്രസിഡൻ്റ് എം എസ്സ് ജ്യോതിഷ് അറിയിച്ചു

Related posts

Leave a Comment