ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍.ഡി.എഫ്-എസ്.ഡി.പി.ഐ സഖ്യം ; പരിഹാസവുമായി യുഡിഎഫ് രംഗത്ത്

ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍.ഡി.എഫ്-എസ്.ഡി.പി.ഐ സഖ്യമുണ്ടെന്ന പരിഹാസവുമായി യു.ഡി.എഫ് രംഗത്ത്. സേവ് ദ ഡേറ്റ് കാര്‍ഡാണ് യു.ഡി.എഫ് പുറത്തിറക്കിയിരിക്കുന്നത്. 11-10-2021ന് നഗരസഭാ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന നികാഹിലും തുടര്‍ന്ന് 6 മണിക്ക് നായനാര്‍ ഭവനില്‍ വെച്ച് നടക്കുന്ന ആഘോഷ വേളയിലേക്കും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

മഹാരാജാസ് കോളേജില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ കുത്തേറ്റു മരിച്ച എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ആശംസകളും കത്തില്‍ ചേര്‍ത്തിട്ടുണ്ട്. യുഡിഎഫ് ഭരണത്തിലിരുന്ന നഗരസഭയിൽ എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് ഭരണം അട്ടിമറിക്കുകയായിരുന്നു.

Related posts

Leave a Comment