Kerala
വേദികളുടെ അകലം വലയ്ക്കുമ്പോൾ

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ കൊല്ലം നഗരം പൂർണ്ണമായും കലോത്സവ ലഹരിയിൽ തന്നെയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനാലായിരത്തോളം കുട്ടി കലാപ്രതിഭകളാണ് കലോത്സവത്തിനായി കൊല്ലം നഗരത്തിൽ എത്തിയിരിക്കുന്നത്. കുട്ടികൾക്ക് പുറമേ രക്ഷകർത്താക്കളും അധ്യാപകരും ഒക്കെയായി വലിയ സംഘമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കൊല്ലത്തുള്ളത്. കുട്ടികളും രക്ഷകർത്താക്കളും അധ്യാപകരും എല്ലാം തികഞ്ഞ കലോത്സവ ലഹരിയിൽ ആണെങ്കിലും അവരെ വലയ്ക്കുന്ന ചിലതും ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വേദികളുടെ അകലം ആണ്. 24 വേദികളിലായാണ് കലോത്സവ മത്സരങ്ങൾ നടക്കുന്നത്. പ്രശസ്ത കവി ഒഎൻവി കുറുപ്പിന്റെ പേരിലുള്ള ആശ്രമം മൈതാനിയിലെ ഒന്നാം വേദിയാണ് കലോത്സവത്തിന്റെ പ്രധാന വേദി. കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നതും സമാപന സമ്മേളനവും നടക്കുവാൻ പോകുന്നതും ഇതേ വേദിയിൽ തന്നെയാണ്. ഏറ്റവും അധികം കാഴ്ചക്കാർക്ക് ഇരിക്കുവാനുള്ള ഇടങ്ങൾ ഒരുക്കിയിരിക്കുന്നതും ഇതേ വേദിയിൽ തന്നെയാണ്. മറ്റു വേദികൾ എല്ലാം തന്നെ നഗരത്തിലെ മറ്റു സ്കൂളുകൾ, സി കേശവൻ സ്മാരക ടൗൺ ഹാൾ, എസ്ആർവി ഓഡിറ്റോറിയം, സോപാനം ഓഡിറ്റോറിയം, ബാലഭവൻ, ആശ്രമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലാണ്. ഇതിൽ ചുരുക്കം ചില വേദികൾ മാത്രമാണ് പരസ്പരം അടുത്തുള്ളത്. ഒന്നാം വേദിക്ക് ഏറ്റവും അടുത്തുള്ള മറ്റൊരു വേദി ആശ്രമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വേദിയാണ്. ഇവിടെ നടക്കുന്നതാകട്ടെ ചുരുക്കം വിദ്യാർത്ഥികൾ മാത്രം മത്സരിക്കുന്ന മത്സര ഇനങ്ങളും ആണ്. പള്ളിമുക്ക് എസ്ആർവി ഓഡിറ്റോറിയത്തിലെ വേദിയും വിമലഹൃദയ സ്കൂളിലെ വേദിയും രണ്ട് കിലോമീറ്ററിന് പുറത്താണ്. പലപ്പോഴും ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്നത് കാരണം ഇവിടങ്ങളിലേക്ക് പോകാറുള്ള വിദ്യാർത്ഥികൾ വഴിയിൽ പെടുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ദൂരെയുള്ള വേദികളിൽ മത്സരത്തിന് പോകുന്ന കുട്ടികൾ മുൻപെ കൂട്ടിയാണ് പോകാറുള്ളത്. വേദികൾ പരസ്പരം ദൂരെ ആയപ്പോൾ ഏറ്റവുമധികം വലയുന്നത് ഒന്നിലേറെ മത്സരയിനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളാണ്. കഴിഞ്ഞ വർഷം 28 വേദികളാണ് സംസ്ഥാന കലോത്സവത്തിന് ഉണ്ടായിരുന്നത്. ഇത്തവണ വേദികളുടെ എണ്ണം കുറഞ്ഞത് കലോത്സവത്തെ പ്രതികൂലമായാണ് ബാധിച്ചത്. കൂടുതൽ മത്സരങ്ങൾ ഓരോ വേദിയിലും കുത്തിനിറയ്ക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഇതുമൂലം വേദികളിൽ വലിയ തിരക്കും രൂപപ്പെടുന്നുണ്ട്. ഒന്നാം വേദിയിൽ നിന്നും അര കിലോമീറ്റർ അപ്പുറമാണ് ഭക്ഷണശാല സജ്ജമാക്കിയിരിക്കുന്നത്. പൊരിവെയിലത്ത് ഇവിടേക്ക് നടന്നു പോവുകയെന്നത് കഠിനം തന്നെയാണ്. അതേസമയം, വേദികളിൽ നിന്ന് ഭക്ഷണശാലയിലേക്കും തിരിച്ചും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കുമായി സൗജന്യ വാഹന സൗകര്യമുണ്ട്. ഇതിനുപുറമെ വിവിധ സന്നദ്ധ സംഘടനകളും കുട്ടികൾക്കായി സൗജന്യ വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Idukki
ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Kozhikode
റാഗിങ് പരാതി; കോഴിക്കോട് മെഡിക്കൽ കോളേജിലെ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നായിരുന്നു ജൂനിയർ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥികളുടെ പരാതിയിൽ അഞ്ചംഗ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. തുടർ നടപടികൾക്കായി പ്രിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിനു റിപ്പോർട്ട് കൈമാറി.
Ernakulam
ഷാരോൺ വധക്കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ഗ്രീഷ്മ; അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിനും ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമൽ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News1 week ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured3 weeks ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login