കേരള സാഹിത്യ അക്കാദമി 2021ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ: കേരള സാഹിത്യ അക്കാദമി 2021ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വൈശാഖനും പ്രൊഫ. കെപി ശങ്കരനും വിശിഷ്ടാംഗത്വം നൽകും. ഡോ. കെ ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻ കുട്ടി, കെഎ ജയശീലൻ എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.
അക്കദമി അവാർഡ് ജേതാക്കൾ:

അൻവർ അലി (കവിത), ഡോ. ആർ രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത-നോവൽ), വിനോയ് തോമസ് (പുറ്റ്-നോവൽ), വിഎം ദേവദാസ് (വഴി കണ്ടു പിടിക്കുന്നവർ – ചെറുകഥ), പ്രദീപ് മണ്ടൂർ (നമുക്കു ജീവിതം പറയാം- നാടകം), എൻ ജയകുമാർ (വിമർശനം), ഡോ. ഗോപകുമാർ ചോലയിൽ (വൈജ്ഞാനിക സാഹിത്യം), പ്രൊഫ. ടിജെ ജോസഫ് (അറ്റുപോവാത്ത ഓർമകൾ-ആത്മകഥ), എം കുഞ്ഞാമൻ (എതിര് -ആത്മകഥ), വേണു (നഗ്നരും നരഭോജികളും- യാത്രാ വിവരണം, അയ്മനം ജോൺ (വിവർത്തനം), രഘുനാഥ് പലേരി (ബാലസാഹിത്യം), ആൻ പാലി (ഹാസ സാഹിത്യം

വിലാസിനി അവാർഡ്

ഇവി രാമകൃഷ്ണൻ

എൻഡോവ്‌മെന്റുകൾ

വൈക്കം മധു (ഐസി ചാക്കോ അവാർഡ്), അജയ് പി മങ്ങാട്ട് (സിബി കുമാർ അവാർഡ്), പ്രൊഫ. പിആർ ഹരികുമാർ (കെആർ നമ്പൂതിരി അവാർഡ്), കിങ് ജോൺസ് (കനകശ്രീ അവാർഡ്), വിവേക് ചന്ദ്രൻ (ഗീതാഹിരണ്യൻ അവാർഡ്), ഡോ. പികെ രാജശേഖരൻ (ജിഎൻ പിള്ള അവാർഡ്), ഡോ. കവിത ബാലകൃഷ്ണൻ (ജിഎൻ പിള്ള അവാർഡ്), എൻകെ ഷീല (തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം)

Related posts

Leave a Comment