രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നൂറാം ദിനം, ലോകത്തേക്കും കുടുതല്‍ കോവിഡ് കേരളത്തില്‍

കൊച്ചിഃ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നൂറാം ദിനത്തില്‍ കേരളത്തിനു ചരിത്ര നേട്ടം. ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിയെ ലോകരാജ്യങ്ങളും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളും നിയന്ത്രണ വിധേയമാക്കിയപ്പോള്‍ കേരളത്തിലത് ലോകത്തേക്കും ഉയര്‍ന്ന നിരക്കില്‍. ആശങ്കയറിയിച്ചു കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കുമ്പോഴും എല്ലാം കേന്ദ്രം തരട്ടെയെന്നു പറഞ്ഞു സംസ്ഥാന സര്‍ക്കാരും. രാജ്യത്ത് മറ്റെല്ലായിടത്തും കോവിഡും കോവിഡ് അനന്തര രോഗങ്ങള്‍ക്കുമുള്ള ചികിത്സ അതതു സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമാക്കിയപ്പോള്‍ കേരളത്തില്‍ മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും കൊല്ലുന്ന നിരക്ക് നിശ്ചയിച്ച് ജനങ്ങളെ ഊറ്റിക്കുടിക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ കൊള്ളയാണു നടക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 44,658 പേര്‍ക്കാണു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ 30007 പേരും കേരളത്തിലാണ്. രാജ്യത്തെ മൊത്തം ആക്റ്റിവ് കേസുകളുടെ എണ്ണം 3,44,899 ആയിരിക്കെ കേരളത്തിലിത് 1,81, 209ആണ്.

ഇന്നത്തെ ദേശീയ കോവിഡ് വിവരങ്ങള്‍ (ബ്രായ്ക്കറ്റില്‍ കേരളത്തിലെ കണക്ക്)

പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ഃ 44,658 (30007)

രോഗമുക്തി നേടിയവര്‍ഃ 32,988 (18,997)

മരണ സംഖ്യഃ 496 (162)

ആക്റ്റിവ് കേസുകള്‍ഃ 3,44,899 (1,81,209)

ആകെ വാക്സിനേഷന്‍ഃ 61,22,08,542 ( 2 cr)

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ (4,59,821) ക്വാറന്‍റൈനില്‍ കഴിയുന്നതും നിരീക്ഷണത്തില്‍ (4,87,246) കഴിയുന്നതും കേരളത്തിലാണ്.

Related posts

Leave a Comment