PSC Update | പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

തിരുവനന്തപുരം: വിവിധ പരീക്ഷകൾ നടക്കുന്ന കേന്ദ്രങ്ങളിൽ മാറ്റമുണ്ടെന്ന് അറിയിച്ച് പി.എസ്.സി അധികൃതർ. അഗ്രികള്‍ച്ചര്‍ (സോയില്‍ കണ്‍സര്‍വേഷന്‍ യൂണിറ്റ്) വര്‍ക് സൂപ്രണ്ട് (എന്‍.സി.എ.- ഹിന്ദു നാടാര്‍ (കാറ്റഗറി നമ്പര്‍ 643/17), കേരള വാട്ടര്‍ അതോറിറ്റിയില്‍ ട്രേസര്‍/ഓവര്‍സീയര്‍ ഗ്രേഡ് 3 (കാറ്റഗറി നമ്പര്‍ 244/18), ഡ്രാഫ്ട്‌സ്മാന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 485/20), സോയില്‍ സര്‍വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷനില്‍ ട്രേസര്‍ (കാറ്റഗറി നമ്പര്‍ 399/20), വര്‍ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍ 498/20) തസ്തികകളിലേക്ക് ജൂലൈ 31 ന് നടത്തുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ സെന്റര്‍ നമ്പര്‍ 1015 ഗവ. എച്ച്.എസ്.എസ്. കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം എന്ന പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 104142-104441 (300) വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഗവ. ടി.ടി.ഐ. മണക്കാട്, മണക്കാട് പി.ഒ, തിരുവനന്തപുരം-09 എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഇതിനോടകം തന്നെ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി ഹാജരാകണം. 

Related posts