Connect with us
48 birthday
top banner (1)

Kuwait

കേരള പ്രസ്സ് ക്ലബ് ഗഫൂർ മൂടാടി ഫോട്ടോ പുരസ്‌കാരത്തിന് എൻട്രികള്‍ ക്ഷണിച്ചു!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി: കേരള പ്രസ്സ് ക്ലബ് കുവൈത്ത് ഗഫൂർ മൂടാടി മെമ്മോറിയൽ ന്യൂസ് ഫോട്ടോഗ്രാഫി പുരസ്‌കാരത്തിന് എൻട്രികള്‍ ക്ഷണിച്ചു. 2023 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ മലയാള പത്രങ്ങളിലോ, ന്യൂസ് പോർട്ടലുകളിലോ പ്രസിദ്ധീകരിച്ച വാർത്താ മൂല്യമുള്ള ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെയാണ് പുരസ്കാരത്തിന് അപേക്ഷിക്കേണ്ടത്. പ്രമുഖ മാധ്യമപ്രവർത്തകരും, ഫോട്ടോഗ്രാഫർ മാരും അടങ്ങുന്ന ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുക്കുക. അരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 19 ന് കുവൈത്തിൽ നടക്കുന്ന മാധ്യമസമ്മേളനത്തിൽ വെച്ച് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും.

എൻട്രികൾ ഏപ്രിൽ 1 നു മുന്‍പ് keralapressclubkuwait@gmail.com എന്ന ഇമെയിൽ ഐഡിയിലാണ് അയക്കേണ്ടത്.JPEG / PDF ഫോർമാറ്റിൽ ഉള്ള ഫോട്ടോയോടൊപ്പം , പടം പ്രസിദ്ധീകരിച്ച പത്രത്തിന്റെ കട്ടിങ് (ന്യൂസ് പോർട്ടൽ ആണെങ്കിൽ സ്‌ക്രീൻ ഷോട്ട്) കൂടി അറ്റാച്ച് ചെയ്യേണ്ടതാണ്. ബയോഡാറ്റാ, അപേക്ഷകൻ്റെ ഫോട്ടോ എന്നിവയും ഇതോടൊപ്പം ചേർക്കണം. ഒരാൾ ഒരു എൻട്രിയിൽ കൂടുതൽ അയയ്ക്കുവാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്കായി +965 67776124, +965 65836546 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രസ്ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് – ട്രാസ്‌ക് അംഗങ്ങൾക്കായി ഇഫ്‌താർ സംഗമം 2025 സംഘടിപ്പിച്ചു. പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ ദേവസ്സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ. ഷാജി പി.എ സ്വാഗതം ആശംസിച്ചു. അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി ശ്രീ. മാത്യു ജോസഫ് (മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ്, റിലേഷൻഷിപ്പ് മാനേജർ), ജോയ് ആലുക്കാസ് പ്രതിനിധി ശ്രീ. സൈമൺ പള്ളികുന്നത്ത് എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. ഫൈസൽ മഞ്ചേരി റമദാൻ പ്രഭാഷണം നടത്തി. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്ത് പരസ്പരം ഒന്നിച്ചിരിക്കുവാനുംജാതി മാതാ വിഭാഗീയ ചിന്തകൾക്കതീതമായി ആശയങ്ങൾക് പങ്കു വെക്കാനും കഴിയുന്നത് തന്നെ മഹത്തരമായ അനുഭവമാണെന്ന് ശ്രി ഫൈസൽ മഞ്ചേരി തന്റെ റമദാൻ സന്ദേശത്തിൽ പറഞ്ഞു. വനിതാവേദി ജനറൽ കൺവീനർ: ശ്രീമതി പ്രതിഭ ഷിബു, വൈസ് പ്രസിഡന്റ്: ശ്രീമതി ഷൈനി ഫ്രാങ്ക്, കേന്ദ്ര ഭരണ സമിതി അംഗങ്ങളായ റാഫി ജോസ് എരിഞ്ഞേരി, രാജൻ ചാക്കോ തോട്ടുങ്ങൽ, സാബു കൊമ്പൻ, ദിലീപ്കുമാർ, നിഖില പി.എം, സജിനി വിനോദ്, ഏരിയ ഭാരവാഹികളായ ആന്റോ പാണേങ്ങാടൻ, ജഗദാംബരൻ, സംഗീത് ലാൽ തോമസ്, ഷാജുദീൻ, ജിതേഷ്, മനോജ്കുമാർ, ഓഡിറ്റർ ഗിരീഷ് എന്നിവർക്ക് പുറമെ അതിഥികളായി പങ്കെടുത്ത മാധ്യമ പ്രവർത്തകരും ഇതര ജില്ലാ അസോസിയേഷൻ പ്രതിനിധികളും ഇഫ്താർ സംഗമത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. അംഗങ്ങളിൽ നിന്നും അംഗങ്ങളിലേക്ക് സഹായം എത്തിക്കുക എന്ന ആശയവുമായി രൂപീകരിച്ച വെളിച്ചം പദ്ധതിയെ കുറിച്ച് ശ്രീ. സെബാസ്റ്റ്യൻ വാതുക്കാടൻ വിശദീകരിച്ചു.

പ്രവാസം അവസാനിപ്പിച്ചു പോകുന്ന അബ്ബാസിയ ഏരിയ അംഗങ്ങളായ ജോസഫ് ഫ്രാൻസിസ്, സുബിൻ സുബ്രഹ്മണ്യൻ, ജോർജ് ഫ്രാൻസിസ് എന്നിവരുടെ കുടുംബങ്ങൾക്ക് പ്രസ്തുത ചടങ്ങിൽ വെച്ച് ഏരിയ കൺവീനർ ആന്റോ പാണേങ്ങാടൻ, പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. ഇഫ്താർ വിരുന്നിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾക്കും, അസോസിയേഷൻ കുടുംബാംഗങ്ങൾക്കും ട്രാസ്‌ക് ട്രഷറർ. വിനോദ് മേനോൻ നന്ദി പ്രകാശിപ്പിച്ചു.

Continue Reading

Kuwait

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് – ട്രാസ്‌ക് അംഗങ്ങൾക്കായി ഇഫ്‌താർ സംഗമം 2025 സംഘടിപ്പിച്ചു. പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ ദേവസ്സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ. ഷാജി പി.എ സ്വാഗതം ആശംസിച്ചു. അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി ശ്രീ. മാത്യു ജോസഫ് (മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ്, റിലേഷൻഷിപ്പ് മാനേജർ), ജോയ് ആലുക്കാസ് പ്രതിനിധി ശ്രീ. സൈമൺ പള്ളികുന്നത്ത് എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്ത വേദിയിൽ, ശ്രീ. ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. വനിതാവേദി ജനറൽ കൺവീനർ: ശ്രീമതി പ്രതിഭ ഷിബു, വൈസ് പ്രസിഡന്റ്: ശ്രീമതി ഷൈനി ഫ്രാങ്ക്, കേന്ദ്ര ഭരണ സമിതി അംഗങ്ങളായ റാഫി ജോസ് എരിഞ്ഞേരി, രാജൻ ചാക്കോ തോട്ടുങ്ങൽ, സാബു കൊമ്പൻ, ദിലീപ്കുമാർ, നിഖില പി.എം, സജിനി വിനോദ്, ഏരിയ ഭാരവാഹികളായ ആന്റോ പാണേങ്ങാടൻ, ജഗദാംബരൻ, സംഗീത് ലാൽ തോമസ്, ഷാജുദീൻ, ജിതേഷ്, മനോജ്കുമാർ, ഓഡിറ്റർ ഗിരീഷ് എന്നിവർക്ക് പുറമെ അതിഥികളായി പങ്കെടുത്ത മാധ്യമ പ്രവർത്തകരും ഇതര ജില്ലാ അസോസിയേഷൻ പ്രതിനിധികളും ഇഫ്താർ സംഗമത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. അംഗങ്ങളിൽ നിന്നും അംഗങ്ങളിലേക്ക് സഹായം എത്തിക്കുക എന്ന ആശയവുമായി രൂപീകരിച്ച വെളിച്ചം പദ്ധതിയെ കുറിച്ച് ശ്രീ. സെബാസ്റ്റ്യൻ വാതുക്കാടൻ വിശദീകരിച്ചു.

പ്രവാസം അവസാനിപ്പിച്ചു പോകുന്ന അബ്ബാസിയ ഏരിയ അംഗങ്ങളായ ജോസഫ് ഫ്രാൻസിസ്, സുബിൻ സുബ്രഹ്മണ്യൻ, ജോർജ് ഫ്രാൻസിസ് എന്നിവരുടെ കുടുംബങ്ങൾക്ക് പ്രസ്തുത ചടങ്ങിൽ വെച്ച് ഏരിയ കൺവീനർ ആന്റോ പാണേങ്ങാടൻ, പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. ഇഫ്താർ വിരുന്നിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾക്കും, അസോസിയേഷൻ കുടുംബാംഗങ്ങൾക്കും ട്രാസ്‌ക് ട്രഷറർ. വിനോദ് മേനോൻ നന്ദി പ്രകാശിപ്പിച്ചു.

Advertisement
inner ad
Continue Reading

Kuwait

കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഇഫ്‌താർ സംഗമം മാർച്ച് 13 വൈഴാഴ്ച്ച വൈകിട്ട് 05.00 മണിയ്ക്ക് മങ്കഫ് മെമ്മറീസ് ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് അലക്സ് പുത്തൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇഫ്‌താർ പ്രോഗ്രാം കൺവീനർ ശശി കർത്ത സ്വാഗതം ആശംസിച്ചു. കേരള ഇസ്ലാമിക്‌ ഗ്രൂപ്പിന്റെ ഹജ്ജ് / ഉംറ സെൽ കൺവീനർ നിയാസ് ഇസ്ലാഹി മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര, അഡ്വൈസറി ബോർഡ്‌ മെമ്പർ ജെയിംസ് പൂയപ്പള്ളി, ജനറൽ സെക്രട്ടറി ബിനിൽ ദേവരാജൻ, വനിതാ ചെയർ പേഴ്സൺ രഞ്ജന ബിനിൽ, കുട ജന. കൺവീനർ മാർട്ടിൻ മാത്യുഎന്നിവർക്ക് പുറമെ കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഘലകളിലെ നിരവധി പേർ ആശംസകൾ അറിയിച്ച് സംസാരിച്ചു. നോമ്പുതുറയും, ഇഫ്താർ വിരുന്നും നടത്തപ്പെട്ടു. ട്രഷർ ശ്രീ. തമ്പി ലൂക്കോസ് നന്ദി രേഖപ്പെടുത്തി. കെ.ജെ. പി.എസ്സ് ജോയിന്റ് ട്രെഷറർ സലിൽ വർമ, ആക്ടിങ് ഓർഗനൈസേഷൻ സെക്രട്ടറി രാജൂ വർഗ്ഗീസ്, ആർട്സ് സെക്രട്ടറി ബൈജു മിഥുനം, മീഡിയ വിംഗ് കൺവീനർ പ്രമീൽ പ്രഭാകർ, അബ്ബാസിയ കൺവീനർ ഷാജി സാമുവൽ, മംഗഫ് കൺവീനർ നൈസാം റാവുത്തർ, സാൽമിയ കൺവീനർ അജയ്‌ നായർ, മെഹബുള്ള കൺവീനർ വര്ഗീസ് ഐസക്, ഫർവാനിയ കൺവീനർ വത്സരാജ്, അബ്ദുൾ വാഹിദ്, സിബി ജോസഫ് , സജിമോൻ തോമസ്, ശിവ കുമാർ, മുകേഷ് നന്ദനം, ദീപു ചന്ദ്രൻ, റെജി കുഞ്ഞുകുഞ്ഞു, റിയാസ് അബ്ദുൽ വാഹിദ്, ഗോപകുമാർ, ജിനു, ഗിരിജ അജയ്, അനിശ്രി ജിത്, ശ്രുതി ദീപുഎന്നിവരും മറ്റു യൂണിറ്റ് അംഗങ്ങളും നേതൃത്വം നൽകി.

Continue Reading

Featured