കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലയാളി പത്ര മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ‘കേരള പ്രസ്സ് ക്ലബ്’ അതിന്റെ സജീവ പ്രവർത്തകനും പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റുമായ ഗഫൂർ മൂടാടിയുടെ ആകസ്മിക നിര്യാണത്തിൽ അനുശോചനം സമ്മേളനം നടത്തി.
ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ ചേർന്ന അനുശോചന യോഗത്തിൽ കേരള പ്രസ്സ് ക്ലബ് ട്രഷറർ അനിൽ സ്വാഗതം പറഞ്ഞു. ചെയർമാൻ മുനീർ അഹമ്മദ് അധ്യ്ക്ഷനായിരുന്നു . സത്താർ കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി .
ഗഫൂർ മൂടാടിയെ കുറിച്ചുള്ള ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട് കൃഷ്ണൻ കടലുണ്ടി, ഹംസ പയ്യന്നൂർ, ഖലീൽ സുബൈർ , ബാബുജി ബത്തേരി, ജെ സജി, ചെസ്സിൽ രാമപുരം , കേളോത് ഹമീദ്, പി ടി ശരീഫ്, സലിംരാജ്, മുകേഷ്, ബഷീർ ബാത്ത, അണിയൻകുഞ് പാപ്പച്ചൻ, ഇബ്രാഹിം കുന്നിൽ, സുധൻ ആവിക്കര,മുബാറക് കമ്പ്രത്, ജെൻസൺ, ഷബീർ മണ്ടോളി, റിജിൽരാജ് , ഹബീബ് മുറ്റിച്ചൂർ, റാഫി കല്ലായി, ജോസഫ് പണിക്കർ, സി കെ നജീബ്, മുസ്തഫ, ശറഫുദ്ധീൻ കണ്ണേത്ത്, അബ്ദുൽ അസീസ് മാട്ടുവായിൽ, ഷഫാസ് അഹമ്മദ്, എൻജിനീയർ മുഷ്താഖ്, ശാഹുൽ ബേപ്പൂർ, അക്ബർ വയനാട്, ഷാജഹാൻഎന്നിവർ സംസാരിച്ചു.നിജാസ് കാസിം.കൃതജ്ഞത രേഖപ്പെടുത്തി.
ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജ് ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ പ്രത്യക അനുശോചന കുറിപ്പ് ഇറക്കിയിരുന്നു . മറ്റ് പ്രമുഖ വ്യക്തികളുടെയും കെ ഡി എൻ എ , കെ ഡി എ ഉൾപ്പെടെയുള്ള ജില്ല അസ്സോസിയേഷനുകളുടെയും സംഘടനകളുടെയും അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ് .