കാനഡയിലെ കോൺഗ്രസ് അനുഭാവികളുടെ കൂട്ടായ്മയായ ‘കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കാനഡ’ ഗാന്ധി ജയന്തി ആഘോഷിച്ചു

കാനഡയിലെ കോൺഗ്രസ് അനുഭാവികളുടെ കൂട്ടായ്മയായ ‘കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കാനഡ’ ഗാന്ധി ജയന്തി ദിനത്തിൽ കാനഡയിൽ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു .കാനഡയിലുള്ള മുഴുവൻ കോൺഗ്രസ് അനുഭാവികളെയും ഒരുമിച്ചു കൊണ്ടുപോകുവാനും ,കാനഡയിലേക്ക് വരുന്ന ഇമ്മിഗ്രന്റ്സിനും , സ്റ്റുഡൻസിനും കഴിയാവുന്നത്ര സഹായങ്ങൾ ചെയ്യുവാനും സംഘടന യോഗത്തിൽ തീരുമാനിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിന് ആരംഭം കുറിച്ചുകൊണ്ട് സംഘടനയുടെ ജനറൽ സെക്രട്ടറി ബേബി ലൂക്കോസ് കോട്ടൂരിന് ആദ്യ മെമ്പർഷിപ് നൽകി. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കാനഡയുടെ പ്രസിഡന്റ് റിനിൽ മക്കോരം വീട്ടിൽ ഉത്ഘാടനം നിർവഹിച്ചു.

കാനഡയിലെ മുഴുവൻ പ്രവിശ്യകളിലും മെമ്പർഷിപ് ക്യാമ്പയിൻ എത്രയും പെട്ടെന്ന് തുടക്കം കുറിക്കുവാനും പ്രവർത്തനങ്ങൾ കൂടുതൽ പ്രവിശ്യകളിലേക്ക് വ്യാപിപ്പിക്കുവാനും കാനഡയിൽ മലയാളികളായ കോൺഗ്രസ് അനുഭാവികളുടെ സംഘടന എത്രയും വേഗം കെട്ടിപ്പടുക്കുവാനും തീരുമാനിച്ചു .ഒന്റാരിയോവിലെ ഗോൾഫിൽ വെച്ച് നടന്ന യോഗത്തിന് ബേബിലൂക്കോസ് കോട്ടൂരും സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗം റിനിലും, സന്തോഷ് പോൾ നന്ദിയും പറഞ്ഞു.അഡ്വ. ബിജു എം സ്കറിയ ,ഫെബിൻ ടോം ,ജോജു എം അഗസ്റ്റിൻ ,പോൾസൺ പുന്നയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment