News
ഇ–സിം തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസ്
ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ്.മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെൻ്ററിൽ നിന്നെന്ന വ്യാജേന നിങ്ങളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ നിലവിലുള്ള സിം കാർഡ്, ഇ-സിം സംവിധാനത്തിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു.
മൊബൈൽ സേവന ദാതാക്കളുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് 32 അക്ക ഇ-ഐഡി നൽകി ഇ-സിം സംവിധാനം ആക്ടിവേറ്റ് ചെയ്യാനാണ് അവർ ആവശ്യപ്പെടുക. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആർ കോഡ് തങ്ങൾ നൽകുന്ന വാട്സപ്പ് നമ്പറിൽ അയച്ചു നൽകാനും അവർ നിർദ്ദേശിക്കുന്നു. ക്യു ആർ കോഡ് ലഭിക്കുന്ന തട്ടിപ്പുകാർ തന്നെ നിങ്ങളുടെ പേരിൽ ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ സിം കാർഡിൻ്റെ പൂർണ്ണ നിയന്ത്രണം അവരുടെ കൈകളിൽ എത്തുകയും നിങ്ങളുടെ കൈവശമുള്ള സിം പ്രവർത്തനരഹിതമാകുകയും ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ മാത്രമേ നിങ്ങളുടെ ഇ-സിം പ്രവർത്തനക്ഷമം ആവുകയുള്ളൂ എന്ന് തട്ടിപ്പുകാർ നിങ്ങളെ അറിയിക്കുന്നു.
ഈ സമയപരിധിക്കുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പറുമായി ആയി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവർ ഏറ്റെടുക്കുന്നതോടെ തട്ടിപ്പ് പൂർണമാകുന്നു.കസ്റ്റമർ കെയർ സെന്ററുകളിൽ നിന്ന് എന്ന പേരിൽ ലഭിക്കുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കുകയാണ് തട്ടിപ്പ് തടയാനുള്ള ആദ്യ മാർഗമെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിവിധ സേവനങ്ങൾക്കായി മൊബൈൽ സർവീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം. സേവനദാതാക്കൾ നൽകുന്ന ക്യൂ ആർ കോഡ്, ഓ ടി പി, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവെയ്ക്കരുത്. നിങ്ങളുടെ സാമ്പത്തികകാര്യങ്ങളും ഇടപാടുകളും ആരുമായും പങ്കുവെയ്ക്കാൻ പാടില്ല. നിങ്ങളുടെ എല്ലാത്തരം ഡിജിറ്റൽ അക്കൗണ്ടുകൾക്കും “ടു സ്റ്റെപ് വെരിഫിക്കേഷൻ” എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണമെന്നും പൊലീസ് പറയുന്നു.
Kerala
മിനി ട്രക്കും ബൈക്കൂം കൂട്ടിയിടിച്ചു; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
കൊല്ലം :കരുനാഗപ്പള്ളിയിൽ മിനി ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി മരിച്ചു.
തേവലക്കര സ്വദേശി അൽത്താഫ് (18) ആണ് മരിച്ചത്.
ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതരമായി പരിക്കേറ്റു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
Ernakulam
ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്തില്ലെന്ന് കോടതി പറഞ്ഞുമറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മതിയായ സമയം നല്‍കിയെന്ന് പറഞ്ഞ കോടതി ഉത്തരവ് നടപ്പാക്കാന്‍ നിരന്തരം സാവകാശം നല്‍കാനാവില്ലെന്നും വിമര്‍ശനമുന്നയിച്ചു.
ഉത്തരവ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നതില്‍ സിംഗിള്‍ ബെഞ്ച് നടപടി തുടങ്ങി. കോടതിയലക്ഷ്യക്കുറ്റം ചുമത്താതിരിക്കാന്‍ മറുപടിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.കോടതിയലക്ഷ്യ ഹരജിയില്‍ ജില്ലാ കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും ഹാജരായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ ഹാജരായത്.കോടതിയലക്ഷ്യ ഹരജിയില്‍ ഉദ്യോഗസ്ഥര്‍ ഈ മാസം 29ന് വീണ്ടും ഹാജരാകണം.
National
‘വഖഫ് ബോര്‍ഡ് ഭൂമി ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹ്യ ചെയ്തു’: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി എം.പിക്കെതിരെ കേസ്
ബംഗളൂരു: സ്വന്തം ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹ്യ ചെയ്‌തെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കര്‍ണാടകയിലെ ബി.ജെ.പി എം.പി തേജസ്വി സൂര്യക്കും വാര്‍ത്ത പ്രസിദ്ധീകരിച്ച കന്നഡ വാര്‍ത്ത പോര്‍ട്ടലിന്റെ എഡിറ്റര്‍മാര്‍ക്കും എതിരെ പൊലീസ് കേസെടുത്തു. തെറ്റായ പ്രചാരണം വഴി രണ്ടു സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചതിന് ഭാരതീയ ന്യായ് സംഹിത 353(2) പ്രകാരമാണ് കേസ്.
2022ല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് കടക്കെണിയും വിളനാശം മൂലവുമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഹാവേരി പൊലീസിന്റെ സാമൂഹിക മാധ്യമ ചുമതലയുള്ള പൊലീസ് കോണ്‍സ്റ്റബിള്‍ സുനില്‍ ഹചാവനവറിന്റെ പരാതിയിലാണ് നടപടി.
വഖഫ് ബോര്‍ഡ് തന്റെ ഭൂമി ഏറ്റെടുത്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹാവേരിയിലെ കര്‍ഷകന്‍ ജീവനൊടുക്കി എന്നാണ് നവംബര്‍ ഏഴിന് സാമൂഹിക മാധ്യമം വഴി ബി.ജെ.പി എം.പി പ്രചരിപ്പിച്ചത്. എം.പിയുടെ ആരോപണം വാര്‍ത്തയായി കന്നഡ ദുനിയ ഇ പേപ്പറും കന്നഡ ന്യൂസ് ഇ പേപ്പറും പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഏക്കറു കണക്കിനു വരുന്ന തന്റെ ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെ തുടര്‍ന്ന് ഹാവേരി ജില്ലയിലെ ഹറനഗി ഗ്രാമത്തിലെ രുദ്രപ്പ എന്ന് പേരുള്ള കര്‍ഷകനാണ് ജീവനൊടുക്കിയതെന്നാണ് വാര്‍ത്തയില്‍ സൂചിപ്പിച്ചത്. എന്നാല്‍ വാര്‍ത്തയും സാമൂഹിക മാധ്യമത്തിലെ റിപ്പോര്‍ട്ടുകളും പരിശോധിച്ചപ്പോള്‍ കര്‍ഷകന്‍ മരിച്ചത് 2022ലാണെന്നും വലിയ കടബാധ്യതയും വിളനാശവുമാണ് അതിലേക്ക് നയിച്ചതെന്നും കണ്ടെത്തി. മാത്രമല്ല, വായ്പ കുടിശ്ശികയെ തുടര്‍ന്ന് കര്‍ഷകനെതിരെ ഹാവേരിയിലെ അടൂര്‍ പൊലീസ് കേസ് 2022 ജനുവരി ആറിന് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ വഴി സംസ്ഥാനത്ത് സാമുദായിക കലാപത്തിനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയതോടെ എം.പി പോസ്റ്റ് നീക്കം ചെയ്തിരുന്നു
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login