വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാൻ കേരള പൊലീസ്; ടെന്‍ഡര്‍ ക്ഷണിച്ചു; കഴിഞ്ഞ തവണ ചിലവിട്ടത് 22 കോടി രൂപ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നു. ഇതിനായി വീണ്ടും ഓപ്പൺ ടെന്‍ഡര്‍ ക്ഷണിച്ചു. ആറു പേർക്കു സഞ്ചരിക്കാവുന്ന ഇരട്ട എൻജിൻ ഹെലികോപ്റ്റർ 3 വർഷത്തേക്കാണ് വാടകയ്ക്കെടുക്കുന്നത്. നേരത്തെ പവൻ ഹാൻസ് കമ്പനിയിൽനിന്നാണു സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. വാടക, കോപ്റ്ററിന്റെ സംരക്ഷണം എന്നിവയ്ക്കായി ചെലവഴിച്ചത് 22 കോടി രൂപയാണ്. വാടക മാത്രം 21.64 കോടി. 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപ. മാവോയിസ്റ്റ് നിരീക്ഷണം, പ്രണയം പോലുള്ള ദുരന്ത ഘട്ടങ്ങളിൽ ഉപയോഗം എന്നിവയായിരുന്നു അടിയന്തര ആവശ്യമായി ചൂണ്ടി കാണിച്ചിരുന്നത്. എന്നാൽ ഈ സാഹചര്യങ്ങളിൽ ഒന്നും ഹെലികോപ്റ്റർ ഉപയോഗം നടന്നില്ല.വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു , മാവോയിസ്റ്റ് ഓപ്പറേഷൻ ഉപയോഗിച്ചുവോ എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് പോലീസിന് വ്യക്തമായ മറുപടിയില്ല

Related posts

Leave a Comment