പൊലീസ് ശരീരസൗന്ദര്യ മത്സരം ശനിയാഴ്ച നടക്കും

തിരുവനന്തപുരം: കേരളാ പൊലീസിന്റെ ശരീരസൗന്ദര്യ മത്സരങ്ങൾ ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നയാൾക്ക് മിസ്റ്റർ കേരള പോലീസ് 2021 പട്ടം സമ്മാനിക്കും. വൈകിട്ട് ആറ് മണിക്ക് ഗാന്ധിപാർക്കിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, സിനിമാതാരം ടൊവിനോ തോമസ് എന്നിവരും പങ്കെടുക്കും. ആർ. കാർത്തികയുടെ നൃത്തം, നേഹാ പ്രദീപ്, രമേഷ് കോവളം, ബിജേഷ് എന്നിവർ അവതരിപ്പിക്കുന്ന ഗാനമേള, മന്ത്ര ആർട്ട് ഫോമിന്റെ ഫ്യൂഷൻ ഡാൻസ്, കേരളാ പൊലീസ് ടീമിന്റെ പെൻകാക്ക് സിലാറ്റ് അഭ്യാസ പ്രകടനം എന്നിവയും ഉണ്ടായിരിക്കും.

Related posts

Leave a Comment