കേരള പഞ്ചായത്ത് എംപ്ലോയിസ് ഓർഗനൈസേഷൻ (കെ പി ഇ ഒ) സംസ്‌ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

പഞ്ചായത്ത് ജീവനക്കാരുടെ മേല്‍ അമിത ജോലിഭാരവും, താങ്ങാനാവാത്ത സമ്മര്‍ദ്ദവും അടിച്ചേല്‍പ്പിക്കുകയും ജീവനക്കാരുടെ ജീവന്‍ വരെ അപഹരിക്കുന്ന രീതിയില്‍ വകുപ്പ് മേധാവികളുടെ ശിലാഹൃദയ നിലപാടില്‍ പ്രതിഷേധിച്ച്  കേരള പഞ്ചായത്ത് എംപ്ലോയിസ് ഓർഗനൈസേഷൻ (കെ പി ഇ ഒ) പ്രക്ഷോഭത്തിലേക്ക്.
 
ഗ്രാമപഞ്ചായത്തുകളില്‍ ജോലിഭാരത്തോടൊപ്പം അശാസ്ത്രീയ പരമായ രീതിയിലുള്ള വകുപ്പിലെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നവരുടെ നിഷ്ക്രിയത്വവും പഞ്ചായത്ത് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയാണ്. ജീവനക്കാര്‍ നിത്യരോഗികളും മരണത്തില്‍ അഭയം തേടുന്നതും നിത്യ സംഭവം ആവുകയാണ്. പഞ്ചായത്ത് വകുപ്പിലെ ജോലി ഭാരം കണക്കിലെടുത്ത്  2012ലെ ദ്വയാംഗ കമ്മീഷനിലെ സ്റ്റാഫ് പാറ്റേൺ ശുപാർശകൾ പൂർണമായും നടപ്പിലാകാണാമെന്നും കെ പി ഇ ഒ ആവശ്യപ്പെട്ടു. എല്ലാം പഞ്ചായത്തുകളിലും അസിസ്റ്റൻറ് സെക്രട്ടറി തസ്തിക സൃഷ്ടിക്കണമെന്നും, പഞ്ചായത്ത് ഓഫീസുകളിലെ മനുഷ്യാവകാശലംഘനത്തിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കെ പി ഇ ഒ പ്രസ്താവനയിൽ അറിയിച്ചു.
 
പഞ്ചായത്ത് ഓഫീസുകളിലെ ജോലിഭാരം പഠിക്കാൻ കമ്മിഷനെ നിയോഗിക്കുക, പഞ്ചായത്ത് രാജ് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കുക, വികേന്ദ്രീകൃതാസൂത്രണം തകര്‍ക്കുവാനുള്ള സര്‍ക്കാരിന്‍റെ ഗൂഢനീക്കം അവസാനിപ്പിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങൾ മുൻനിർത്തി കൊണ്ട് കെ പി ഇ ഒ സംസ്‌ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ പി ഇ ഒ) സംസ്ഥാന സമിതി തീരുമാനിച്ചു.  

ജോലി സമ്മര്‍ദ്ദത്തിന്‍റെ ഇരയായി ജീവന്‍ ഒടുക്കിയ വെസ്റ്റ് എളേരി പഞ്ചായത്ത് സീനിയർ ക്ലാർക്ക് ഷിനിതയുടെ നിര്യാണത്തില്‍ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി. ഷിനിതയുടെ മരണത്തിന് ഉത്തവാദിയായവരെ കണ്ടെത്തുന്നതിന് എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് ബി. ശ്രീകുമാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി നൈറ്റോ ബേബി അരീയ്ക്കൽ, സംസ്ഥാന ഭാരവാഹികളായ പി ദേവദാസ്, വി എം അബ്ദുള്ള, ബിനു വർഗീസ്, എസ്എ മുഹമ്മദ് ബഷീർ, സജീഷ് കുമാർ , ബി ബിനുരാജ്, കെ ആർ സുജിത്ത്, ആർ രാജേഷ് ,സി.ഡി രാജേഷ്, പി ജയരാജൻ,എസ് കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment